Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമംഗങ്ങളുമായി ഇത്ര നല്ല അടുപ്പം സ്ഥാപിച്ചതെങ്ങനെ? സഞ്ജുവിന്റെ മന്ത്രം ഇതാണ്! വളരെ സിംപിള്‍

ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളുമായുള്ള സൗഹൃദത്തെക്കുറിച്ചും ഇത്രയും നല്ല ബന്ധം എല്ലാവരുമായും സൃഷ്ടിച്ചെടുക്കാന്‍ എങ്ങനെ സാധിച്ചുവെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. സിംബാബ്‌വെയ്‌ക്കെതിരേ സമാപിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരയിലെ അവസാന മല്‍സരങ്ങളില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയും സഞ്ജുവിനു ലഭിച്ചിരുന്നു.

ആരെയും ഒന്നും പഠിപ്പിക്കാന്‍ കഴിയില്ലെന്നും ടീമംഗങ്ങളുമായി സഹോദരതുല്യമായ ബന്ധം സൃഷ്ടിച്ചെടുക്കാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സത്യസന്ധമായി പറയുകയാണെങ്കില്‍ നിങ്ങള്‍ക്കു അവരെ അധികമൊന്നും പഠിപ്പിക്കാന്‍ കഴിയില്ല. അവരുടെ ചുറ്റുപാടുമായും അവരുമായും ചേര്‍ന്നുനില്‍ക്കാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു സാധിക്കണം.

SANJU SAMSON

നിങ്ങള്‍ ഒരു ബന്ധം സൃഷ്ടിച്ചെടുക്കുമ്പോഴാണ് അവര്‍ നിങ്ങളെ സമീപിക്കുകയും മനസ്സ് തുറക്കുകയും ചെയ്യുക. അതുകൊണ്ടു തന്നെ അവര്‍ ആഗ്രഹിക്കുമ്പോള്‍ നിങ്ങളെ സമീപിക്കുകയും തുറന്നു സംസാരിക്കുകയും ചെയ്യണമെങ്കില്‍ ആ രീതിയില്‍ ഞാന്‍ പെരുമാറേണ്ടതും പ്രധാനമാണ്. അതുകൊണ്ടു കൊണ്ടു തന്നെ എല്ലായ്‌പ്പോഴും ഒരു സഹോദരപ്പോലെയുള്ള ബന്ധം സൃഷ്ടിച്ചെടുക്കേണ്ടതുണ്ടെന്നും സഞ്ജു മനസ്സ് തുറന്നു.

ഇന്ത്യ ജയിച്ച അവസാന ടി20യില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ബാറ്റിങില്‍ കസറാന്‍ സഞ്ജുവിനായിരുന്നു. 58 റണ്‍സാണ് നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം സ്‌കോര്‍ ചെയ്തത്. നാലു സിക്‌സറും ഒരു ഫോറുമുള്‍പ്പെടെയായിരുന്നു ഇത്. നാലാം വിക്കറ്റില്‍ റിയാന്‍ പരാഗുമായി 65 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സഞ്ജുവിനായിരുന്നു. ടീം ടോട്ടല്‍ 160 കടത്തിയതും ഈ ജോടിയാണ്. ഈ കൂട്ടുകെട്ടിനെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്.

ഞങ്ങള്‍ക്കു മൂന്നു വിക്കറ്റുകള്‍ ആ സമയത്തു നഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ റിയാനോടൊപ്പം ഞാന്‍ നല്ലൊരു കൂട്ടുകൈട്ട് പടുത്തുയര്‍ത്തേണ്ടതും വളരെ പ്രധാനമായിരുന്നു. ഞങ്ങള്‍ക്കു അതിനു സാധിക്കുകയും ചെയ്തു. പൊരുതാവുന്ന ഒരു ടോട്ടല്‍ ഈ കളിയില്‍ പടുത്തുയര്‍ത്താന്‍ തങ്ങള്‍ക്കു സാധിച്ചതായും കരുതുന്നു. ഞങ്ങളുടെ ബൗളര്‍മാര്‍ വളരെ നന്നായി പന്തെറിഞ്ഞുവെന്നും സഞ്ജു വിശദമാക്കി.

SANJU SAMSON INDIAN TEAM

അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1നാണ് ശുഭ്മന്‍ ഗില്‍ നയിച്ച ഇന്ത്യന്‍ യുവനിര കൈക്കലാക്കിയത്. ആദ്യ കളിയില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടെങ്കിലും അടുത്ത നാലു മല്‍സരങ്ങളിലും ജയിച്ച് സിംബാബ്‌വെയെ ഇന്ത്യ വാരിക്കളയുകയായിരുന്നു. അവസാന കളിയില്‍ 42 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. 168 റണ്‍സിന്റെ വിജയലക്ഷ്യമാണ് എതിരാളികള്‍ക്കു ഇന്ത്യ നല്‍കിയത്. പക്ഷെ 18.3 ഓവറില്‍ 125 റണ്‍സിനു സിംബാബ്‌വെ കൂടാരം കയറുകയായിരുന്നു.

ഈ പരമ്പരയില്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും സഞ്ജു ടീമിന്റെ ഭാഗമായിരുന്നില്ല. ടി20 ലോകകപ്പ് വിജയത്തിനു ശേഷമുള്ള ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. അതിനു ശേഷമാണ് മൂന്നാം ടി20യില്‍ സഞ്ജു ടീമിനൊപ്പം ചേര്‍ന്നത്. ഈ കളിയില്‍ വെറും ഏഴു ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു നേരിടാന്‍ അവസരം ലഭിച്ചുള്ളൂ. നാലാം ടി20യില്‍ ബാറ്റ് ചെയ്യേണ്ടതായും വന്നില്ല.

ഒടുവില്‍ അവസാന മല്‍സരത്തില്‍ തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ചയെ തുടര്‍ന്നു പവര്‍പ്ലേയില്‍ തന്നെ ക്രീസിലെത്തിയ സഞ്ജു ഫിഫ്റ്റിയുമായി ലഭിച്ച അവസരം മുതലാക്കുകയുമായിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലും അദ്ദേഹത്തിനു അവസരം ലഭിച്ചേക്കുമെന്നാണ് വിവരം. പുതിയ കോച്ച് ഗൗതം ഗംഭീറിനു കീഴില്‍ മൂന്നു വീതം ടി20യും ഏകദിനങ്ങളുമാണ് ലങ്കയില്‍ ഇന്ത്യന്‍ ടീം കളിക്കുക.

Story first published: Tuesday, July 16, 2024, 10:58 [IST]
Other articles published on Jul 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+