For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭിനെ പേടിക്കേണ്ട, 3 കാര്യം ചെയ്താല്‍ സഞ്ജുവിന് ടീമില്‍ സീറ്റുറപ്പ്!! ഗംഭീര്‍ കൈവിടില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്തുകൊണ്ടാണ് മലയാളി താരം സഞ്ജു സാംസണിനു സ്ഥിരം സാന്നിധ്യമായി മാറാന്‍ സാധിക്കാതെ പോവുന്നത്? ആരാധകര്‍ പലപ്പോഴും ചോദിക്കുന്ന കാര്യമാണിത്. നിലവില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനേക്കാള്‍ മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് സഞ്ജു. പക്ഷെ ടീം സെലക്ഷന്‍ വരുമ്പോള്‍ അദ്ദേഹം ഇപ്പോഴും റിഷഭിനു താഴെയാണ്.

മൂന്നു ഫോര്‍മാറ്റുകളിലു റിഷഭ് ഇതിനകം കളിച്ചുകഴിഞ്ഞപ്പോള്‍ സഞ്ജുവാകട്ടെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ടെസ്റ്റില്‍ ഇപ്പോഴും വിളി കാത്തിരിക്കുകയാണ് അദ്ദേഹം. 29കാരനായ സഞ്ജുവിനു മുന്നില്‍ ഇനി അധികം സമയമില്ലെന്നതാണ് സത്യം. പുതിയ യുവതാരങ്ങള്‍ ഉയര്‍ന്നുവരുന്നത് അദ്ദേഹത്തിനു വലിയ ഭീഷണിയാണ്.

എങ്കിലും സഞ്ജുവിന്റെ വഴിയടഞ്ഞിട്ടില്ല. മൂന്നു കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണെങ്കില്‍ അദ്ദേഹത്തിനു ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നുറപ്പാണ്. കരിയര്‍ തന്നെ മാറ്റിമറിക്കാന്‍ സഞ്ജു എന്തൊക്കെയാണ് ചെയ്യേണ്ടതെന്നു നമുക്കു നോക്കാം.

SANJU SAMSON

ഫിനിഷിങ് കഴിവ് മിനുക്കിയെടുക്കണം

നിലവില്‍ ഇന്ത്യന്‍ ടീമിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലുമെല്ലാം ടോപ് ഓര്‍ഡര്‍ ബാറ്ററായിട്ടാണ് സഞ്ജു സാംസണ്‍ കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതു കരിയറില്‍ മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിനു ഗുണം ചെയ്യില്ല. ടോപ്പ് ഓര്‍ഡര്‍ വിട്ട് ലോവര്‍ ഓര്‍ഡറിലേക്കു ഇറങ്ങാനും ഫിനിഷിങ് പാടവം മിനുക്കിയെടുക്കാനും സഞ്ജു ശ്രമിക്കേണ്ടതുണ്ട്.

കാരണം ഇന്ത്യന്‍ ടീമില്‍ മുന്‍നിരയിലേക്കു അദ്ദേഹത്തെ ആവശ്യമില്ല. ഈ സ്ഥാനങ്ങളിലെല്ലാം ഇന്ത്യക്കു മികച്ച കളിക്കാരുണ്ട്. മാത്രമല്ല അവരെല്ലാം മികച്ച പ്രകടനങ്ങളിലൂടെ സ്ഥാനം ഉറപ്പിച്ചവരുമാണ്. അപ്പോള്‍ പിന്നെ സഞ്ജു മുന്‍നിരയില്‍ അവസരം കാത്തിരിക്കുന്നതില്‍ കാര്യമില്ല. അഞ്ച് മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലേക്കാണ് സഞ്ജു ഇനി ശ്രമിക്കേണ്ടത്.

വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. അതിനാല്‍ തന്നെ ഫിനിഷറുടെ റോള്‍ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും സഞ്ജുവിനാവും. തന്റെ ബാറ്റിങ് സമീപനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഫിനിഷറുടെ റോളില്‍ അദ്ദേഹത്തിനു കസറാന്‍ സാധിക്കും.

വിക്കറ്റ് കീപ്പിങ് കൊണ്ട് മാത്രം കാര്യമില്ല

നിലവിലെ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിനു അത്ര ആവശ്യമില്ല. കാരണം ഈ റോള്‍ റിഷഭ് പന്തിനു ടീം മാനേജ്‌മെന്റും ബിസിസിഐയുമെല്ലാം നല്‍കിക്കഴിഞ്ഞു. റിഷഭില്‍ നിന്നും ഈ റോള്‍ തട്ടിയെടുക്കാമെന്ന മോഹമൊന്നും സഞ്ജുവിനു വേണ്ട. റിഷഭ് കഴിഞ്ഞ് മാത്രമേ അദ്ദേഹം തുടര്‍ന്നും ടീമിലേക്കു പരിഗണിക്കപ്പെടുകയുള്ളൂ.

അതുകൊണ്ടു തന്നെ സഞ്ജു ചെയ്യേണ്ട കാര്യം വിക്കറ്റ് കീപ്പിങിനൊപ്പം ബൗളിങില്‍ കൂടി കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നതാണ്. പാര്‍ട്ട് ടൈം ബൗളറായി കുറച്ചു ഓവറുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അതു അദ്ദേഹത്തിന്റെ മൂല്യവും വര്‍ധിപ്പിക്കും. റിഷഭും ഇഷാന്‍ കിഷനുമെല്ലാം ഇതു ഇപ്പോള്‍ മനസ്സിലാക്കി കഴിഞ്ഞു. അടുത്തിടെ ആഭ്യന്തര ക്രിക്കറ്റില്‍ രണ്ടു പേരും ചില ഓവറുകള്‍ ബൗള്‍ ചെയ്യാനെത്തിയതും നമ്മള്‍ കണ്ടതാണ്.

സഞ്ജുവും ഇതു തന്നെയാണ് ചെയ്യേണ്ടത്. അവസരം ലഭിക്കുമ്പോഴെല്ലാം കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യാനും അദ്ദേഹം ശ്രദ്ധിക്കണം. നേരത്തേ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കവെ ചില ഓവറുകള്‍ സഞ്ജു ബൗള്‍ ചെയ്തിരുന്നു.

ഈ തരത്തില്‍ വിക്കറ്റ് കീപ്പിങും ബൗളിങും ഒരുമിച്ച് കൊണ്ടുപോവാന്‍ അദ്ദേഹത്തിനു സാധിക്കണം. അങ്ങനെ വന്നാല്‍ വിക്കറ്റ് കീപ്പറായി റിഷഭ് പ്ലെയിങ് ഇലവനിലുണ്ടെങ്കിലും സഞ്ജുവിനു ഭയപ്പെടാനില്ല. ബാറ്റിങിനൊപ്പം ബൗളിങ് കൂടിയുള്ളതിനാല്‍ ഇലവനില്‍ അദ്ദേഹത്തിനും സ്ഥാനം ലഭിക്കും.

SANJU SAMSON

സാഹചര്യം മനസ്സിലാക്കിയുള്ള ഗെയിം

സഞ്ജു സാംസണ്‍ ചെയ്യേണ്ട മൂന്നാമത്തെ പ്രധാനപ്പെട്ട കാര്യം ഓരോ മല്‍സരത്തിലും സാഹചര്യം മനസ്സിലാക്കിയുള്ള ഗെയിം കാഴ്ചവയ്ക്കുകയെന്നതാണ്. പലപ്പോഴും അദ്ദേഹം ഇതു ചെയ്യാറില്ലെന്നു കാണാം. ടീം ബാറ്റിങ് തകര്‍ച്ച നേരിടവെ ക്രീസിലെത്തിയാലും സഞ്ജു ചിലപ്പോള്‍ ആദ്യ ബോളില്‍ തന്നെ സിക്‌സറിനു ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും അദ്ദേഹം നേരിട്ടിട്ടുണ്ട്.

ക്രീസിലെത്തിയാല്‍ കുറേക്കൂടി ഉത്തരവാദിത്വമേറ്റെടുത്തുള്ള കളി പുറത്തെടുക്കാന്‍ സഞ്ജു ശ്രമിക്കണം. ഇതോടെ ടീം മാനേജ്‌മെന്റിനു അദ്ദേഹത്തിലുള്ള വിശ്വാസം വര്‍ധിക്കുകയും ഇതു കൂടുതല്‍ അവസരങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും. നിലവില്‍ സഞ്ജുവിനു ടീമില്‍ പലപ്പോഴും അവസരം നിഷേധിക്കപ്പെടുന്നത് ടീം മാനേജ്‌മെന്‍റിനു അദ്ദേഹത്തില്‍ വലിയ വിശ്വാസമില്ലാത്തത് കാരണമാണ്. ഈ ധാരണ മാറ്റിയെടുക്കാന്‍ ശ്രമിച്ചാല്‍ സഞ്ജുവിന്റെ കരിയര്‍ മാറുമെന്നുറപ്പാണ്.

Story first published: Tuesday, September 24, 2024, 17:14 [IST]
Other articles published on Sep 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+