മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനൊപ്പം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുകയാണ്. ദക്ഷിണാഫ്രിക്കയില്‍ രണ്ട് സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ കസറാന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നു. എന്നാല്‍ കേരളത്തിനൊപ്പം സഞ്ജുവിന് പ്രതീക്ഷിച്ച പ്രകടനം നടത്താനാവുന്നില്ല. ഓപ്പണറായും നായകനായും കളത്തിലിറങ്ങിയ സഞ്ജു ക്യാപ്റ്റനെന്ന നിലയില്‍ ഭേദപ്പെട്ട് നിന്നെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ ഫ്‌ളോപ്പാണ്.
അഞ്ച് മത്സരത്തില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് സഞ്ജു നേടിയത്. ഇന്ത്യക്കായി ഓപ്പണര്‍ റോളില്‍ സഞ്ജു തിളങ്ങുന്നുണ്ടെങ്കിലും ഓപ്പണറായി അദ്ദേഹം സീറ്റുറപ്പിച്ചെന്ന് പറയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണ്‍ ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മികവിനൊത്ത പ്രകടനം നടത്താന്‍ ഇപ്പോള്‍ സഞ്ജുവിന് സാധിക്കുന്നില്ല. സഞ്ജുവിന്റെ നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ താരത്തിന് വിശ്രമം അനിവാര്യം. ഇതിന് ചില കാരണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് അറിയാം.
സഞ്ജു വിശ്രമം ഇല്ലാതെ കളിക്കുന്നു
സഞ്ജു സാംസണ്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയുടെ ടി20 ടീമിലെ സജീവ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ തുടര്‍ച്ചയായി അദ്ദേഹം കളിക്കുന്നുണ്ട്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യ കളിച്ച ടി20 പരമ്പരകളിലെല്ലാം സഞ്ജുവുണ്ടായിരുന്നു. ശ്രീലങ്കയിലും ദക്ഷിണാഫ്രിക്കയിലും മിന്നിച്ച സഞ്ജു ചെറിയ ഇടവേളക്ക് ശേഷമാണ് കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാന്‍ ഇറങ്ങിയത്. തുടര്‍ച്ചയായി മത്സരം കളിക്കുന്നതിന്റെ ക്ഷീണം സഞ്ജുവിനുണ്ട്.
ആവശ്യത്തിന് വിശ്രമം സഞ്ജു സാംസണിന് ഇല്ലെന്ന് തന്നെ പറയാം. തുടര്‍ച്ചയായി കളിക്കുന്നത് സഞ്ജുവിന്റെ പ്രകടനത്തെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരള ടീമിനൊപ്പം സഞ്ജു വരുന്ന മത്സരങ്ങള്‍ കളിക്കാതിരിക്കുന്നതാണ് നല്ലത്. അദ്ദേഹത്തിന് ഇപ്പോള്‍ വിശ്രമം അത്യാവശ്യമാണ്. മാനസികമായി ഇടവേള അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഇത് ലഭ്യമാക്കാതെ സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്തുക പ്രയാസമായിരിക്കുമെന്ന് പറയാം.

പരിക്കേല്‍ക്കാനുള്ള സാധ്യത ഉയരും
സഞ്ജു സാംസണ്‍ നിലവില്‍ ആവശ്യത്തിന് ഇടവേളയില്ലാതെയാണ് കളിക്കുന്നത്. ഇത് താരത്തിന് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തും. സഞ്ജുവിന് പരിക്കേറ്റാല്‍ കരിയറിലത് വലിയ തിരിച്ചടി നല്‍കും. കാരണം സഞ്ജു കരിയറിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണുള്ളത്. ഇപ്പോള്‍ പരിക്കേറ്റാല്‍ അദ്ദേഹത്തിനെയത് കാര്യമായി ബാധിക്കും. സഞ്ജു പിന്നോട്ട് പോകാനുള്ള സാധ്യതയാണ് കൂടുതലായുള്ളതെന്ന് പറയാം. കേരളത്തിനായി കളിച്ച് പരിക്കേറ്റാല്‍ സഞ്ജുവിന് വിശ്രമം വേണ്ടിവരും.
ജനുവരി അവസാനം ഇംഗ്ലണ്ട് ടി20 പരമ്പര വരാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് പരിക്കേല്‍ക്കാതെ സൂക്ഷിക്കേണ്ടതായുണ്ട്. സഞ്ജുവിന്റെ ഓപ്പണര്‍ റോള്‍ നോട്ടമിട്ട് പലരും സജീവമായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് കരിയറില്‍ സജീവമായി മുന്നോട്ട് പോകേണ്ടതായുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ജു ഇപ്പോള്‍ വിശ്രമത്തില്‍ പോകുന്നതാണ് കരിയറില്‍ ഗുണം ചെയ്യുകയെന്ന് തന്നെ വിലയിരുത്താം.
സഞ്ജുവിന്റെ സ്ഥിരത പ്രശ്‌നം
സഞ്ജുവിന്റെ സ്ഥിരത വീണ്ടും സജീവമായി ചര്‍ച്ചാ വിഷയം ആകുന്നുണ്ട്. ഇതോടൊപ്പം റിഷഭ് പന്ത്, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഓപ്പണര്‍ റോള്‍ ലക്ഷ്യമിട്ടാണ് മുന്നോട്ട് വരുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇനിയുള്ള എല്ലാ മത്സരത്തിലും സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കണം. അതിന് ഇപ്പോള്‍ ചെറിയ ഇടവേള സഞ്ജു സാംസണിന് അത്യാവശ്യമാണ്.
മോശം ഫോമില്‍ സഞ്ജു തുടര്‍ന്നാല്‍ താരത്തിന്റെ ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍ സ്ഥാനത്ത് അത് ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ വിശ്രമമെടുക്കുന്നതാണ് സഞ്ജുവിനെ സംബന്ധിച്ച് കരിയറില്‍ ഗുണം ചെയ്യുക. എന്തായാലും സഞ്ജുവിന്റെ നിലവിലെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്.