For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തിന് സഞ്ജുവിനെ ഇങ്ങനെ തഴയുന്നു? കൂടുതല്‍ അവസരം കൊടുക്കൂ, കാരണം പറഞ്ഞ് മുന്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മതിയായ അവസങ്ങള്‍ ലഭിക്കാതെ അവഗണിക്കപ്പെടുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു പിന്തുണയുമായി മുന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി. കരിയറിന്റെ തുടക്കം മുതല്‍ ഇപ്പോഴും ടീമിനു അകത്തും പുറത്തുമായി തുടരുന്ന അപൂര്‍വ്വ താരങ്ങളിലൊരാളാണ് അദ്ദേഹം. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍മാര്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ മാത്രമേ സഞ്ജുവിനു ഇന്ത്യന്‍ ടീമിലേക്കു വിളിയെത്താറുള്ളൂ. ചില അവസരങ്ങള്‍ അദ്ദേഹം നന്നായി ഉപയോഗിച്ചപ്പോള്‍ ചിലതാവട്ടെ നഷ്ടപ്പെടുത്തുകയും ചെയ്തു.

ബംഗ്ലാദേശുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വൈകാതെ പ്രഖ്യാപിക്കാനിരിക്കവെയാണ് സഞ്ജുവിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കൂയെന്നു ബിന്നി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുള്ള കാരണം അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ഇന്‍സൈഡ് സ്‌പോര്‍ട്ടിനോടു (Insidesport) സംസാരിക്കവെയാണ് ബിന്നി ഇക്കാര്യം പറഞ്ഞത്.

SANJU SAMSON

സഞ്ജുവിന് അവസരങ്ങള്‍ വേണം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അഭാവം നികത്താന്‍ സാധിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നായിരുന്നു സ്റ്റുവര്‍ട്ട് ബിന്നിയോടുള്ള ചോദ്യം. ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തിനു പിന്നാലെയാണ് രോഹിത്തും കോലിയും ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ സഞ്ജു സാംസണിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് കാണാന്‍ എനിക്കു ആഗ്രഹമുണ്ട്. വിരാടും രോഹിത്തും ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ല. ദേശീയ ടീമിനോടൊപ്പം ലഭിച്ച കുറച്ചു അവസരങ്ങളില്‍ സഞ്ജുവിനു നന്നായി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിനു ഇനിയും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതു കാണാന്‍ ആഗ്രഹിക്കുന്നതായും ബിന്നി വ്യക്തമാക്കി.

വിരാട് എന്തു കൊണ്ട് നിരാശപ്പെടുത്തി?

ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിക്കു എന്തുകൊണ്ട് ബാറ്റിങില്‍ തിളങ്ങാന്‍ സാധിച്ചില്ല എന്നതിനെക്കുറിച്ചും സ്റ്റുവര്‍ട്ട് ബിന്നി അഭിപ്രായം തുറന്നു പറഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ ആറു റണ്‍സ് മാത്രമെടുത്ത് പുറത്തായ കോലി രണ്ടാമിന്നിങ്‌സില്‍ റഫറിയുടെ തെറ്റായ തീരുമാനത്തെ തുടര്‍ന്നു 17 റണ്‍സിനും ക്രീസ് വിടുകയായിരുന്നു.

ഈ ടെസ്റ്റിനു മുമ്പ് മതിയായ തയ്യാറെടുപ്പുകള്‍ നടത്താതിരുന്നതു കാരണമാണ് കോലിക്കു മികച്ച പ്രകനടങ്ങള്‍ നടത്താന്‍ സാധിക്കാതെ പോയതെന്നു തോന്നുന്നില്ലെന്നു ബിന്നി പറയുന്നു. നിങ്ങള്‍ക്കു എല്ലാ കളിയിലും സ്‌കോര്‍ ചെയ്യാന്‍ സാധിക്കില്ല. വിരാട് കോലിയുടെ റെക്കോര്‍ഡ് നമുക്കെല്ലാം അറിയാം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രകടനത്തെ നമുക്കു ചോദ്യം ചെയ്യാനും സാധിക്കില്ല.

ഒന്നോ, രണ്ടോ കളിയില്‍ വലിയ സ്‌കോര്‍ നേടിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല. അതിന്റെ പേരില്‍ നമ്മള്‍ ആശങ്കപ്പെടേണ്ട കാര്യവുമില്ല. ഗെയിമിലെ ഇതിഹാസമാണ് കോലി. ഈ പരമ്പരയില്‍ അദ്ദേഹം തീര്‍ച്ചയായും നന്നായി പെര്‍ഫോം ചെയ്യുമെന്നും ബിന്നി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

SANJU SAMSON

സഞ്ജുവിന്റെ അടുത്ത മല്‍സരം

ബംഗ്ലാദേശുമായി അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാവും സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ അടുത്തതായി കണ്ടേക്കുക. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു ഈ പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചനകള്‍. പകരക്കാരായി സഞ്ജുവിനൊപ്പം ധ്രുവ് ജുറേലും ഇന്ത്യന്‍ ടി20 ടീമില്‍ ഇടം പിടിച്ചേക്കുമെന്നാണ് വിവരം.

ശ്രീലങ്കന്‍ പര്യടനത്തിലാണ് ദേശീയ ടീമിനോടൊപ്പം അദ്ദേഹത്തെ അവസാനമായി കണ്ടത്. ആദ്യ മല്‍സരത്തില്‍ അവസരം ലഭിച്ചില്ലെങ്കിലും തുടര്‍ന്നുള്ള രണ്ടു കളിയിലും സഞ്ജു പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. പക്ഷെ രണ്ടിലും അദ്ദേഹത്തിനു ഡെക്കായി ക്രീസ് വിടേണ്ടി വരികയായിരുന്നു.

Story first published: Saturday, September 21, 2024, 17:11 [IST]
Other articles published on Sep 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+