Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ ടെസ്റ്റ് ടീമിലെടുക്കൂ!! ആവശ്യവുമായി റെയ്‌ന, പറഞ്ഞ കാരണമിങ്ങനെ

സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരലിന്റെ വക്കില്‍ നില്‍ക്കെ സര്‍പ്രൈസ് നിര്‍ദേശവുമായി മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കു മലയാളി സൂപ്പര്‍ താരുവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറില്‍ കോച്ച് ഗൗതം ഗംഭീര്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ടെസ്റ്റില്‍ ടീമിനു വിനയാവുന്നതും ഇതാണ്. വ്യത്യസ്ത ടോപ്പ് ഫൈവുകളെയാണ് ഓരോ ടെസ്റ്റിലും കാണുന്നത്. ഇതിനെതിരേ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയടക്കമുള്ളവര്‍ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

SURESH RAINA

സഞ്ജു ടീമില്‍ വേണം

സ്‌പോര്‍ട്‌സ് തക്കുമായി സംസാരിക്കവെയാണ് ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ്പ് ഫോറില്‍ സഞ്ജു സാംസണിനെയും പരീക്ഷിക്കാവുന്നതാണെന്നു സുരേഷ് റെയ്‌ന അഭിപ്രായപ്പട്ടത്. സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന ടെ്‌സ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ അഭാവം ബാറ്റിങില്‍ ടീമിനെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഓരോ താരങ്ങള്‍ക്കും വ്യക്തമായ റോള്‍ വേണമെന്നു ഞാന്‍ വിശ്വസിക്കുന്നു. ശുഭ്മന്‍ ഗില്ലിന്റെ മുകളിലായി മികച്ചൊരു ബാറ്റര്‍ വേണമെന്നു അവര്‍ കരുതുന്നുണ്ടാവും. അതുകൊണ്ടു അവര്‍ മൂന്നാം നമ്പളില്‍ സായ് സുദര്‍ശനെയും വാഷിങ്ടണ്‍ സുന്ദറിനെയുമെല്ലാം അവര്‍ ഇറക്കുകയും ചെയ്തു. മൂന്നു കോമ്പിനേഷനുകള്‍ അവര്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.

ടോപ്പ് ത്രീയിലെ ഒരു താരം വ്യത്യസ്ത തരത്തിലുള്ളതാണെങ്കില്‍ അതു മധ്യനിരയെ മുഴുവനായി ബാധിക്കുകയും ചെയ്യും. ശുഭ്മന്‍ ഗില്‍ ബാറ്റിങ് ലൈനപ്പിലേക്കു മടങ്ങിയെത്തുന്നതോടെ ഇപ്പോഴത്തെ ഈ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നും എനിക്കു തോന്നുന്നു. ഇപ്പോഴക്കെ പരമ്പര കഴിഞ്ഞാല്‍ നമ്മള്‍ കുറച്ചു കാലത്തേക്കു ടെസ്റ്റ് മല്‍സരങ്ങളിലൊന്നും കളിക്കുന്നില്ല.

ശരിയായ ബാറ്റിങ് കോമ്പിനേഷനുകളുണ്ടാക്കുകയെന്നത് വളരെ പ്രധാനമാണ്. ശുഭ്മന്‍ അപ്പോഴേക്കും ഫിറ്റായി മാറുകയും ചെയ്യും. എങ്കിലും നമ്മുടെ ടെസ്റ്റ് ടീമിലേക്കു സഞ്ജു സാംസണ്‍ മികച്ചൊരു ഓപ്ഷനായിരിക്കുമെന്നു ഞാന്‍ കരുതുന്നു. മുകളില്‍ നിങ്ങള്‍ക്കു ഇതിനകം യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലുമെല്ലാമുണ്ട്. മൂന്നാം നമ്പറില്‍ വിരാട് കോലിയെയോ, ചേതേശ്വര്‍ പുജാരയെയോ പോലെ വളരെ ദൃഢതയുള്ള ഒരു പ്ലെയറാണ് ടീമിനു ആവശ്യം.

നല്ല ക്ഷമാശീലത്തോടൊപ്പം മികവുമുള്ള ബാറ്ററെയാണ് നമുക്കു വേണ്ടത്. മൂന്നാ നമ്പറില്‍ ഈ മികവുള്ള ഒരാള്‍ സായ് സുദര്‍ശനാണെന്നു എനിക്കു തോന്നുന്നു, മറ്റൊരാള്‍ സഞ്ജു സാംസണുമാണ്.. ഈ രണ്ടു പേരെയും ടെസ്റ്റില്‍ മൂന്നാമനായി നമുക്കു ഉപയോഗിക്കാവുന്നതാണെന്നും റെയ്‌ന വിശദമാക്കി.

SANJU SAMSON

അരങ്ങേറുമോ സഞ്ജു?

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങറാന്‍ സഞ്ജു സാംസണിനു അവസരം ലഭിക്കുമോയെന്നതു സംശയമാണ്. കാരണം ഒരുപാട് ഓപ്ഷനുകള്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ഇന്ത്യക്കുണ്ട്. അതിനാല്‍ തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരളത്തിനായി അസാധാരരണ പ്രകടനങ്ങള്‍ നടത്തിയാല്‍ മാത്രമേ 31 കാരനായ അദ്ദേഹത്തിനു ടെസ്റ്റ് ടീമിലേക്കു കോള്‍ ലഭിച്ചേക്കുകയുള്ളൂ.

എങ്കിലും ടെസ്റ്റിലും കളിക്കാന്‍ തയ്യാറായിരിക്കാന്‍ കോച്ച് ഗൗതം ഗംഭീര്‍ തന്നോടു ആവശ്യപ്പെട്ടിരുന്നതായി സഞ്ജു നേരത്തേ വെളിപ്പെടുത്തിയത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഈ വര്‍ഷമാദ്യമായിരുന്നു കോച്ചിന്റെ ഈ നിര്‍ദേശത്തെ കുറിച്ച് മലയാളി താരം തുറന്നു പറഞ്ഞത്.

അതേസമയം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 66 മല്‍സരങ്ങളില്‍ സഞ്ജു ഇതിനകം കളിച്ചിട്ടുണ്ട്. 108 ഇന്നിങ്‌സുകളിലായി 39.27 ശരാശരിയില്‍ 3888 റണ്‍സും സ്‌കോര്‍ ചെയ്തു. 11 സെഞ്ച്വറികളും 17 ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 211 റണ്‍സുമാണ്.

Story first published: Wednesday, November 26, 2025, 6:25 [IST]
Other articles published on Nov 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+