Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജൂ, നീ അങ്ങനെ ചെയ്യാതെടാ!! വമ്പന്‍ ഉപദേശവുമായി ശ്രീകാന്ത്, പറഞ്ഞതറിയാം

ഐസിസി ടി20 ലോകകപ്പിനായി തിരഞ്ഞടുത്തിട്ടുള്ള ഇന്ത്യന്‍ ടീമിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഒരു ഗണ്‍ (Gun) ടീമിനെ തന്നെയാണ് ഇത്തവണ തിരഞ്ഞെടുത്തിട്ടുള്ളതെന്നും ഏറെ സന്തോഷം നല്‍കുന്ന സ്‌ക്വാഡാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പ് സ്‌ക്വാഡിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു ശ്രീകാന്ത്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം വലിയൊരു ഉപദേശം കൂടി നല്‍കുകയും ചെയ്തു. ഇതേക്കുറിച്ച് അറിയാം.

SANJU SAMSON

സഞ്ജു ശ്രദ്ധിക്കേണ്ടത് ഇക്കാര്യം

ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ ചെറിയ ഇന്നിങ്‌സുകള്‍ കളിച്ച് പുറത്താവുന്നതിനു പകരം അവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ സഞ്ജു സാംസണ്‍ ശ്രദ്ധിക്കണമെന്നാണ് കെ ശ്രീകാന്ത് നല്‍കുന്ന നിര്‍ണായകമായ ഉപദേശം. സൗത്താഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യിലെ അഗ്രസീവ് ഇന്നിങ്‌സിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

അഹമ്മദാബാദിലെ അഞ്ചാം ടി20യില്‍ എന്തൊരു അടിയാണ് സഞ്ജു സാംസണ്‍ അടിച്ചത്. ഒരു അലക്ഷ്യമായ ഷോട്ടിനു ശ്രമിച്ച് ഔട്ടായെങ്കിലും വളരെ മികച്ച ഇന്നിങ്‌സ് തന്നെയായിരുന്നു അത്. തകര്‍പ്പന്‍ ടൈമിങും അവന്റെ ബാറ്റിങിലുണ്ടായിരുന്നു. മാര്‍ക്കോ യാന്‍സണിനെതിരേയുള്ള ആ സിക്‌സര്‍ കിടിലന്‍ തന്നെ. എന്തൊരു ഷോട്ടാണത്.

ബോള്‍ സ്‌ട്രൈക്ക് ചെയ്യുമ്പോള്‍ അതു വളരെ മാരകമാണെന്നു കാണാം. പക്ഷെ സഞ്ജുവിനോടു എനിക്കു ഒരു കാര്യം പറയാനുണ്ട്. ടേയ് സഞ്ജൂ, എനിക്കു നിന്നോട് ഒറ്റക്കാര്യം മാത്രമേ പറയാനുള്ളൂ. ഇതു പോലെ 37 റണ്‍സിലൊന്നും ഔട്ടാവാതെ നോക്കൂ. ഈ 37 റണ്‍സെന്നത് നീ 73 ആക്കണം. അങ്ങനെ ചെയ്യുകയാണെങ്കില്‍ നിന്നെ ഒരുത്തനും തൊടാന്‍ സാധിക്കില്ല. 30-40 റണ്‍സ് നേടിയാല്‍ അതു ആളുകള്‍ ഒരിക്കലും ഓര്‍മിക്കില്ല.

അഭിഷേക് ശര്‍മയും സഞ്ജുവും ചേര്‍ന്നുള്ള ഓപ്പണിങ് കോമ്പിനേഷന്‍ വളരെ സ്‌ഫോടനാത്മകം തന്നെയാണ്. എതിര്‍ ടീമിലെ ബൗളര്‍മാരെ ഇവര്‍ ഭയപ്പെടുത്തുക തന്നെ ചെയ്യും. ക്രീസിന്റെ രണ്ടു എന്‍ഡുകളിലും ഒരുപോലെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണുള്ളതെന്നും ശ്രീകാന്ത് വ്യക്തമാക്കി.

ISHAN KISHAN

ഇഷാന്റെ തിരിച്ചുവരവ്

അന്താരാഷ്ട്ര ക്രിക്കറ്റ് ഏറെക്കുറെ അവസാനിച്ചെന്നു കരുതിയ ഇടത്തു നിന്നും ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെ പ്രശംസിച്ചിരിക്കുകയാണ് കെ ശ്രീകാന്ത്.

ഇഷാന്‍ കിഷന്‍ ശരിക്കുമൊരു അസാധാരണ ക്രിക്കറ്ററാണ്. അവന്‍ മികച്ച ഫോമില്‍ മുന്നോട്ടു പോയാല്‍ അതു അങ്ങനെ തന്നെ പോയിക്കൊണ്ടേയിരിക്കും, അക്കാര്യമുറപ്പാണ്. അടുത്തിടെ നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇഷാന്‍ മികച്ച പ്രകടനം നടത്തുക മാത്രമല്ല, അതു ടീമിനെ ജയിപ്പിക്കുമെന്നു ഉറപ്പിക്കാനും ശ്രമിച്ചിട്ടുണ്ടെന്നു കാണാം. ഇതാണ് ഇഷാന്റെ തിരിച്ചുവരവില്‍ ഏറ്റവും നിര്‍ണായകമായത്.

സ്വന്തം പ്രകടനത്തോടൊപ്പം ടീമിന്റെ പ്രകടനത്തിനും അവന്‍ പ്രാധാന്യം നല്‍കി. ടീമിനാണ് ഇഷാന്‍ പ്രഥമ പരിഗണനയും നല്‍കി. ടീം വിജയിക്കാന്‍ തുടങ്ങുമ്പോഴാണ് നിങ്ങളുടെ പ്രകടനവും കൂടുതല്‍ അംഗീകരിക്കപ്പെടുക. ഇഷാനു പ്ലസ് പോയിന്റായി മാറിയതും ഇതാണ്. യുവ തലമുയ്ക്കു മികച്ച ഉപദേശം കൂടിയാണ് അവന്‍ നല്‍കിയത്.

നിരാശപ്പെടരുത്, എവിടെയാണ് നിങ്ങള്‍ക്കു ചില കുറവുകളുള്ളതെന്നു തിരിച്ചറിഞ്ഞ് അതു മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യണം. അതിനു ശേഷം വലിയൊരു തിരിച്ചുവരവും നടത്തണമെന്നുമാണ് ഇഷാന്‍ പറയുന്നതെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, December 21, 2025, 10:28 [IST]
Other articles published on Dec 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+