For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന് കൈയടിയെന്തിന്? കെസിഎല്‍ വെറും ലോക്കല്‍!! ഏഷ്യാ കപ്പില്‍ കാണിക്കൂയെന്ന് പന്ത് ഫാന്‍സ്

ഏഷ്യാ കപ്പിന്റെ പുതിയ സീസണിനു ഇനി ദിവസങ്ങള്‍ മാത്രം ശേഷം കേരള ക്രിക്കറ്റ് ലിഗില്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പ്രകടനം ചിലര്‍ക്കു അത്ര രസിച്ചിട്ടില്ല. റിഷഭ് പന്തിന്റെ ഫാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ കളിയാക്കുകയും വിമര്‍ശിക്കുകയുമെല്ലാം ചെയ്തിരിക്കുന്നത്. കെസിഎല്ലിലെ പ്രകടനം അത്ര കാര്യമാക്കേണ്ടതില്ലെന്നും ഏഷ്യാ കപ്പില്‍ ഈ പ്രകടനം ആവര്‍ത്തിക്കൂയെന്നുമാണ് അവര്‍ സഞ്ജുവിനെ വെല്ലുവിളിക്കുന്നത്.

കെസിഎല്ലില്‍ ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളില്‍ ഒരു സെഞ്ച്വറിയും 80 പ്ലസ് സ്‌കോറും അദ്ദേഹം കുറിച്ചു കഴിഞ്ഞു. സഞ്ജുവിന്റെ ഈ മാജിക്കല്‍ ഫോം റിഷഭിന്റെ ഫാന്‍സിനും ഒട്ടും രസിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് മനപ്പൂര്‍വ്വം ഇവര്‍ സഞ്ജുവിനെ കളിയാക്കി രംഗത്തു വന്നിരിക്കുന്നത്.

SANJU SAMSON

ഓവര്‍റേറ്റഡ് പ്ലെയര്‍

സഞ്ജു സാംസണ്‍ ഏറ്റവുമധികം ഓവര്‍ റേറ്റഡായിട്ടുട്ടുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളെന്നാണ് അനില്‍ ഖിച്ചാറെന്ന യൂസര്‍ എക്‌സിലൂടെ പരിഹസിച്ചത്. 140 കിമിക്കു താഴേ വേഗതയില്‍ ബൗള്‍ ചെയ്യൂവെന്ന എഐയലൂടെ തയ്യാറാക്കിയ ഒരു വ്യാജ ചിത്രവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. റിഷഭ് പന്ത് ഫാാനിന്റെ അക്കൗണ്ടാണെന്നു ഇതെന്നു ഉറപ്പിക്കാം. കാരണം അദ്ദേഹത്തിന്റെ ഫോട്ടോയാണ് ഇതിന്റെ പ്രൊഫൈല്‍ ഫോട്ടോയായി നല്‍കിയിട്ടുള്ളത്.

ഈ പോസ്റ്റിനു താഴെ സഞ്ജുവിനെ കളിയാക്കി വേറെയും ചില റിഷഭ് ആരാധകര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. സഞ്ജ സാംസണ്‍ ഏറ്റവും ഓവര്‍റേറ്റഡായ ക്രിക്കറ്ററാണെന്നതിനോടു 100 ശതമാനവും യോജിക്കുന്നു. ഈ ലിസ്റ്റിലെ മറ്റു രണ്ടു പേര്‍ ശുഭ്മന്‍ ഗില്ലും ശ്രേയസ് അയ്യരുമാണ്.

ഏഷ്യാ കപ്പില്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിക്കുമെന്നു പ്രതീക്ഷിക്കുന്നു. അങ്ങനെ വന്നാല്‍ ജസ്റ്റിസ് ഫോര്‍ സഞ്ജുവെന്ന ആരാധകരുടെ മുറവിളിയും കേള്‍ക്കാം. അതിനു വേണ്ടിയാണ് കാത്തിരിക്കുന്നത്.

കേരളാ ക്രിക്കറ്റ് ലീഗില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും നേടിയെന്ന കരുതി സഞ്ജു സാംസണിനു ഇത്രയും കൈയടിയെന്തിന്? കേരളത്തില്‍ നിന്നുള്ള വെറും ശരാശരി ബൗളര്‍മാര്‍ക്കെതിരേയാണ് അദ്ദേഹത്തിന്റെ ഈ പ്രകടനമെന്നത് മറക്കരുത്. അവസാനമായി ഇംഗ്ലണ്ടിന്റെ ലോകോത്തര ബൗളിങ് നിരയ്‌ക്കെതിരേ സഞ്ജു വന്‍ ഫ്‌ളോപ്പായിരുന്നു. കെസിഎലെ പ്രകടനം ഏഷ്യാ കപ്പില്‍ പുറത്തെടുക്കാന്‍ വെല്ലുവിളിക്കുന്നു. എന്നിങ്ങനെയാണ് റിഷഭ് ഫാന്‍സിന്റെ പ്രതികരണങ്ങള്‍.

SANJU SAMSON

സഞ്ജുവിന്റെ പ്രകടനം

കേരളാ ക്രിക്കറ്റ് ലീഗിലെ നാലു റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണ്‍. മൂന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ആദ്യത്തേതില്‍ ആറാം നമ്പറില്‍ കളിച്ച അദ്ദേഹം പിന്നീട് തന്റെ ഫേവറിറ്റ് പൊസിഷനായ ഓപ്പണിങിലേക്കു മാറുകയായിരുന്നു. ഇതോടെ സഞ്ജുവിന്റെ സമയവും തെളിഞ്ഞു.

74.33 ശരാശരിയില്‍ 187.39 സ്‌ട്രൈക്ക് റേറ്റില്‍ 223 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. അദാനി ട്രിവാന്‍ഡ്രം റോയല്‍സുമായുള്ള ആദ്യ മാച്ചില്‍ സഞ്ജുവിനു ബാറ്റ് ചെയ്യേണ്ടി വന്നില്ല. അടുത്ത കളില്‍ ആലപ്പി റിപ്പിള്‍സിനെതിരേ ആറാമനായി ഇറങ്ങിയ അദ്ദേഹത്തിനു 22 ബോളില്‍ 13 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഫോറോ സിക്‌സറോ ഇന്നിങ്‌സിലുണ്ടായിരുന്നില്ല.

എന്നാല്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരേ ഓപ്പണറായെത്തിയ സഞ്ജു 51 ബോൡ വാരിക്കൂട്ടിയത് 121 റണ്‍സാണ്. അതിനുശേഷം തൃശൂര്‍ ടൈറ്റന്‍സിനെതിരേ 89 റണ്‍സും അദ്ദേഹം കുറിച്ചു. ഈ പ്രകടനത്തോട ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍ റോളിലേക്കും സഞ്ജു അവകാശവാദമുന്നയിച്ചിരിക്കുകയാണ്.

Story first published: Wednesday, August 27, 2025, 15:17 [IST]
Other articles published on Aug 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+