Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പില്‍ സഞ്ജുവുണ്ടാകില്ല! ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് ഈ പരമ്പരയില്‍- റിപ്പോര്‍ട്ട്

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണ് സ്ഥാനമുണ്ടാകുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇഷാന്‍ കിഷനും ടീം മാനേജ്‌മെന്റും തമ്മിലുള്ള ഉടക്ക് കാരണം ഇഷാനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചേക്കില്ലെന്ന റിപ്പോര്‍ട്ട് സജീവമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലേക്ക് വിക്കറ്റ് കീപ്പറായി സഞ്ജുവിന് വിളി പ്രതീക്ഷിക്കാമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

എന്നാല്‍ ടി20 ലോകകപ്പില്‍ സഞ്ജു സാംസണെ പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. ജിതേഷ് ശര്‍മയും ഇഷാന്‍ കിഷനും തന്നെയാവും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരായി ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട് സൂചന നല്‍കുന്നത്. ഇഷാനുമായി ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും സംസാരിച്ചുവെന്നും താരം തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നുമാണ് വിവരം. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന്റെ ടി20 ലോകകപ്പിലേക്കുള്ള വാതില്‍ അടയും.

സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ സാധിക്കുക സിംബാബ് വെ പരമ്പരയിലൂടെയായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ടി20 ലോകകപ്പിന് ശേഷം ജൂലൈയില്‍ ഇന്ത്യ സിംബാബ് വെ പര്യടനം നടത്തുന്നുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ സിംബാബ് വെയില്‍ കളിക്കാന്‍ പോകുന്നത്. ഈ പരമ്പരയില്‍ സഞ്ജുവും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനാണ് സാധ്യത. ടി20 ലോകകപ്പിന് ശേഷം നടക്കുന്ന പരമ്പരയായതിനാല്‍ പ്രധാന താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കും.

അതുകൊണ്ടുതന്നെ സഞ്ജുവിനെ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം. റുതുരാജ് ഗെയ്ക് വാദാവും പരമ്പരയില്‍ ഇന്ത്യയെ നയിക്കുകയെന്നാണ് സൂചന. അഞ്ച് മത്സരങ്ങളുള്ളതിനാല്‍ യുവതാരങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ അവസരം നല്‍കിയേക്കും. താരതമ്യേനെ ദുര്‍ബലരായ സിംബാബ് വെയിലേക്ക് ഇന്ത്യ പര്യടനം നടത്തുമ്പോള്‍ പൊതുവേ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാറുണ്ട്. സായ് സുദര്‍ശനടക്കം ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കും.

dhruv jurel

സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമിനൊപ്പം പ്രതീക്ഷിച്ച മികവ് കാട്ടാനായില്ല. അവസാന അഫ്ഗാന്‍ പരമ്പര സഞ്ജുവിനെ സംബന്ധിച്ച് മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമായിരുന്നു. എന്നാല്‍ ഇത് മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ഹീറോ ആകാനുള്ള അവസരം സഞ്ജുവിന് ലഭിച്ചെങ്കിലും അനാവശ്യ ഷോട്ട് കളിച്ച് ഉത്തരവാദിത്തം കാട്ടാതെ സഞ്ജു വിക്കറ്റ് തുലക്കുന്നതാണ് കണ്ടത്.

ഇനി സഞ്ജുവിന് മുന്നിലുള്ള അവസാന കച്ചിത്തുരുമ്പ് ഐപിഎല്ലാണ്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഗംഭീര പ്രകടനം നടത്തുകയും ടീമിനെ കിരീടത്തിലേക്കെത്തിക്കുകയും ചെയ്താല്‍ സഞ്ജുവിന് സെലക്ടര്‍മാര്‍ ലോകകപ്പില്‍ അവസരം നല്‍കിയേക്കും. അല്ലാത്ത പക്ഷം സഞ്ജുവിന് പ്രതീക്ഷവേണ്ട. ഇഷാന്‍ കിഷനെ തിരികെ വിളിക്കാന്‍ താരം ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് കാട്ടണമെന്നായിരുന്നു ആദ്യം രാഹുല്‍ ദ്രാവിഡ് പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നതാണ് ദ്രാവിഡിന്റെ നിലപാട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരേണ്ടത് നിലവില്‍ അത്യാവശ്യമാണ്. കെ എല്‍ രാഹുലിനെ ഇന്ത്യ ടി20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കുന്നില്ല. റിഷഭ് പന്ത് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് എത്തിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഇഷാനെ തിരിച്ചുവിളിക്കാതെ മറ്റ് വഴികളില്ല. അതുകൊണ്ടുതന്നെ ഇഷാനുമായി ടീം മാനേജ്‌മെന്റ് ചര്‍ച്ച തുടരുന്നു.

സഞ്ജുവിനെ മറികടന്ന് ദ്രുവ് ജുറേല്‍ ഇന്ത്യന്‍ ടീമിലേക്ക് വളരാനുള്ള സാധ്യതയുമുണ്ട്. ജിതേഷ് ശര്‍മയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും സ്ഥിരത പരിഗണിക്കുമ്പോള്‍ താരം ശരാശരി മാത്രമാണ്. ആദ്യ പന്ത് മുതല്‍ ആക്രമിക്കുമ്പോഴും പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ദ്രുവ് ജുറേലിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ജുറേല്‍.

വ്യത്യസ്തമായ ഷോട്ട് കളിക്കാനും കഴിവുണ്ട്. അതുകൊണ്ടുതന്നെ വരുന്ന ഐപിഎല്ലില്‍ മികവ് കാട്ടിയാല്‍ ഇന്ത്യ ജുറേലിനെ സര്‍പ്രൈസായി ലോകകപ്പിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമാണ് ജുറേല്‍. സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ് ജുറേല്‍.

Story first published: Wednesday, February 7, 2024, 6:46 [IST]
Other articles published on Feb 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+