For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിനിടെ ദ്രാവിഡ് ഉറപ്പ് നല്‍കി, പറഞ്ഞത് ഒരു കാര്യം! വെളിപ്പെടുത്തി ജിതേഷ് ശര്‍മ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിതരാവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിയോടെ ഇന്ത്യന്‍ ടീമിനെതിരേ വിമര്‍ശനം ശക്തമാണ്. നിരവധി അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും അതൊന്നും മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ല. പല ദൗര്‍ബല്യങ്ങളും ഇപ്പോഴും ടീമിനെ വേട്ടയാടുന്നു. ഇന്ത്യന്‍ ടീമിന് വലിയ തലവേദനയാവുന്ന കാര്യങ്ങളിലൊന്ന് വിക്കറ്റ് കീപ്പറാണ്. റിഷഭ് പന്തിന് പരിക്കേറ്റതോടെ മികച്ച കീപ്പറുടെ അഭാവം ഇന്ത്യയെ വേട്ടയാടുകയാണ്.

ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെയാണ് നിലവില്‍ ഇന്ത്യ പരിമിത ഓവറില്‍ കീപ്പറായി പരിഗണിക്കുന്നത്. ടെസ്റ്റില്‍ കെ എസ് ഭരത്തിനും അവസരം നല്‍കുന്നു. ഏകദിന ലോകകപ്പും ടി20 ലോകകപ്പും വരാനിരിക്കെ ഇന്ത്യ പുതിയ വിക്കറ്റ് കീപ്പര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ടി20 ലോകകപ്പില്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും വലിയ ഭീഷണി ഉയര്‍ത്തുന്ന താരമാണ് ജിതേഷ് ശര്‍മ.

sanju samson, jitesh sharma

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് താരമാണ് ജിതേഷ് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മിടുക്കനാണ്. മധ്യനിരയില്‍ വെടിക്കെട്ട് നടത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. നേരിടുന്ന ആദ്യ പന്തുമുതല്‍ ആക്രമിക്കുന്നുവെന്നതാണ് താരത്തിന്റെ പ്രധാന സവിശേഷത. ഇതിനോടകം എല്ലാവരുടെയും ശ്രദ്ധ നേടാന്‍ ജിതേഷിനായിട്ടുണ്ട്. ഇപ്പോഴിതാ ഐപിഎല്ലിനിടെ ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ജിതേഷ് ശര്‍മ.

'രാഹുല്‍ ദ്രാവിഡ് സാറിനോട് ഞാന്‍ സംസാരിച്ചിരുന്നു. എങ്ങനെയാണ് നാല് വിക്കറ്റുകള്‍ ആദ്യം വീണ സാഹചര്യത്തിലും മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കാനാവുക എന്ന കാര്യത്തെക്കുറിച്ചാണ് സംസാരിച്ചത്. നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ നീ ബാറ്റുചെയ്യുമ്പോള്‍ ടീമിലെ പ്രധാന താരങ്ങള്‍ പുറത്തായിട്ടുണ്ടാവും. അതുകൊണ്ട് തന്നെ നിന്റെ കഴിവിനെയും ശൈലിയേയും വിശ്വസിച്ച് കളിക്കുക. അല്‍പ്പ സമയം ക്രീസില്‍ നിന്ന് ശ്രദ്ധിക്കുമ്പോള്‍ ഏത് തരത്തിലാണ് ബാറ്റുചെയ്യേണ്ടതെന്ന് മനസിലാവും.

ദ്രാവിഡ് സാറിന്റെ വാക്കുകള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. വിദര്‍ഭ കോച്ചായ പരാസ് സാറിനോടും സംസാരിച്ചിരുന്നു. ഒന്നിനെക്കുറിച്ചും ഭയമില്ലാതെ കളിക്കാനാണ് അദ്ദേഹം പറഞ്ഞത്. ബാറ്റിങ്ങിലും കീപ്പിങ്ങിലും നല്ല ശ്രദ്ധ വേണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്'-ജിതേഷ് പറഞ്ഞത്. ഇന്ത്യയുടെ ടി20 ടീമിലേക്ക് ജിതേഷ് വൈകാതെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് തയ്യാറെടുക്കുകയാണ്. അഞ്ച് മത്സര ടി20 പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുക.

ഇന്ത്യന്‍ ടീമിനൊപ്പം ജിതേഷുമുണ്ടായേക്കുമെന്നാണ് സൂചന. റിഷഭ് പന്ത് മടങ്ങിവരാന്‍ വൈകിയേക്കും. ഇഷാന്‍ കിഷനായിരിക്കും മുഖ്യ വിക്കറ്റ് കീപ്പര്‍. സഞ്ജു സാംസണെ പരിഗണിക്കാന്‍ ടീം മാനേജ്‌മെന്റിന് വലിയ താല്‍പര്യമില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ജിതേഷിനെ വളര്‍ത്താനാവും ശ്രമിക്കുക. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ് പ്രശ്‌നം. ഇന്ത്യയുടെ അടുത്ത ടി20 നായകനാവാനിരിക്കുന്ന ഹര്‍ദിക് പാണ്ഡ്യക്കും ജിതേഷ് ശര്‍മയിലാണ് താല്‍പര്യം.

ജിതേഷിന് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ അവസരം ലഭിക്കുകയും അദ്ദേഹം മികച്ച പ്രകടനം നടത്തുകയും ചെയ്താല്‍ സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ ഇടം എന്നെന്നേക്കുമായി നഷ്ടമായേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് സഞ്ജുവിനെയും പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും നിലവില്‍ സഞ്ജു ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമല്ല.

sanju samson

അതുകൊണ്ടുതന്നെ ജിതേഷിന് വളര്‍ന്നുവരാനുള്ള അവസരം മുന്നിലുണ്ട്. ഇന്ത്യന്‍ ടീമില്‍ ഏത് റോള്‍ ലഭിച്ചാലും കളിക്കുമെന്നും 11ാമനായി ബാറ്റുചെയ്യേണ്ടി വന്നാലും അതില്‍ സന്തോഷമാണുള്ളതെന്നും ജിതേഷ് പറഞ്ഞു. 'ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിലെ സാഹചര്യം അനുഭവിക്കുകയെന്നത് വലിയ ആഗ്രഹമാണ്. അവിടെ നിന്ന് ലഭിക്കുന്ന അനുഭവസമ്പത്ത് വലിയ ആത്മവിശ്വാസം നല്‍കും.

ഇതിനോടകം ഞാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനോട് സംസാരിച്ചിട്ടുണ്ട്. കളിക്കാനായി അവസരം നല്‍കിയാല്‍ 11ാമനായി ബാറ്റുചെയ്യേണ്ടി വന്നാലും അഭിമാനമാണെന്ന് അവരോട് പറഞ്ഞു'- ജിതേഷ് ശര്‍മ കൂട്ടിച്ചേര്‍ത്തു. 24 ഐപിഎല്ലില്‍ നിന്ന് 543 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 156ന് മുകളില്‍ സ്‌ട്രൈക്കറേറ്റുള്ള താരം ഡെത്തോവറുകളില്‍ കത്തിക്കയറാന്‍ കഴിവുള്ളവനാണ്.

Story first published: Tuesday, June 13, 2023, 14:05 [IST]
Other articles published on Jun 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+