Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു കാട്ടിയത് മണ്ടത്തരം, ചാമ്പ്യന്‍സ് ട്രോഫി സീറ്റ് പ്രതീക്ഷിക്കേണ്ട! വിമര്‍ശിച്ച് ആകാശ് ചോപ്ര

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം സഞ്ജു സാംസണ്‍ ആഘോഷമാക്കിയ വര്‍ഷമായാണ് 2024 കടന്ന് പോകുന്നത്. ടി20യില്‍ മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെ സഞ്ജു മിന്നിക്കുന്ന പ്രകടനമാണ് ഈ വര്‍ഷം കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ സഞ്ജുവിന് വരുന്ന വര്‍ഷവും വാനോളം പ്രതീക്ഷയാണുള്ളത്. ചാമ്പ്യന്‍സ് ട്രോഫിയും ഇംഗ്ലണ്ട് പരമ്പരയും ഐപിഎല്ലുമടക്കം വരാനിരിക്കെ സഞ്ജു കസറിയടിക്കുമെന്നാണ് എല്ലാവരും വിലയിരുത്തുന്നത്.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ തഴയപ്പെടാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടുനില്‍ക്കുകയാണ്. തുടര്‍ച്ചയായി മത്സരം കളിക്കുന്നതിനാല്‍ അല്‍പ്പം ഇടവേള എന്ന നിലയിലാണ് സഞ്ജു വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ മറ്റ് താരങ്ങളെല്ലാം വിജയ് ഹസാരെ ട്രോഫിയില്‍ സജീവമാകുമ്പോളും സഞ്ജു മാത്രം വിട്ടുനില്‍ക്കുകയായിരുന്നു.

ഇപ്പോഴിതാ സഞ്ജു സാംസണ്‍ കാട്ടിയത് മണ്ടത്തരമാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ആകാശ് ചോപ്ര. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് വിട്ടുനിന്നത് മണ്ടത്തരമാണെന്നാണ് ആകാശിന്റെ വിലയിരുത്തുന്നത്.

സഞ്ജു ചാമ്പ്യന്‍സ് ട്രോഫിയില്‍ സീറ്റ് പ്രതീക്ഷിക്കേണ്ട

സഞ്ജു സാംസണെക്കുറിച്ച് സംസാരിക്കേണ്ട സമയമാണിത്. കാരണം വിജയ് ഹസാരെ ട്രോഫിയില്‍ അവന്‍ കളിക്കുന്നില്ല. എന്തുകൊണ്ടാണ് സഞ്ജു കളിക്കാത്തതെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാവും. അതിന് കാരണം വയനാട് നടന്ന കേരള ടീം തിരഞ്ഞെടുപ്പ് ക്യാംപില്‍ അവന്‍ പങ്കെടുക്കാത്തതാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയതാണിത്. എന്നാല്‍ സഞ്ജുവിന്റെ കാലിന് പരിക്കേറ്റതിനാലാണ് അവന്‍ കളിക്കാത്തത് എന്നാണ് അവന്റെ ചില ആരാധക ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്തായാലും സഞ്ജു കേരള ടീമിലില്ല. സഞ്ജുവിനെ സംബന്ധിച്ച് വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമായിരുന്നു. ടി20യില്‍ മൂന്ന് സെഞ്ച്വറി നേടിയ സാഹചര്യത്തില്‍ അവന്റെ അടുത്ത ചിന്ത ഏകദിനത്തിലേക്കായിരിക്കണം. റിഷഭ് പന്ത് ഏകദിനത്തില്‍ അഭിവാജ്യ ഘടകമല്ല.

ഈ സാഹചര്യത്തില്‍ സഞ്ജു വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച് മികവ് കാട്ടണമായിരുന്നു. അല്ലാത്ത പക്ഷം ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജുവിന് ഇടം നേടിയെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇപ്പോള്‍ സഞ്ജു ഈ പദ്ധതികളുടെ ഭാഗമല്ല' ആകാശ് ചോപ്ര പറഞ്ഞു.

sanju samson

സഞ്ജുവിന് മുന്നിലുണ്ടായിരുന്നത് സുവര്‍ണ്ണാവസരം

സഞ്ജു സാംസണിന് മുന്നിലുണ്ടായിരുന്നത് സുവര്‍ണ്ണാവസരമാണെന്ന് പറയാം. നിലവില്‍ കെ എല്‍ രാഹുല്‍ പരിമിത ഓവറില്‍ മോശം ഫോമിലാണ്. റിഷഭ് പന്തിന്റെ ഏകദിനത്തിലെ കണക്കുകള്‍ അത്ര മികച്ചതല്ല. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ഏകദിന ടീമില്‍ ഇടം പിടിക്കാന്‍ അവസരമുണ്ടായിരുന്നു. ഏകദിനത്തില്‍ 56ന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി. വിക്കറ്റ് കീപ്പര്‍ റോളില്‍ സഞ്ജുവിന് ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കെത്താന്‍ അവസരമുണ്ടായിരുന്നു.

എന്നാല്‍ സഞ്ജു ഈ അവസരം കൈവിട്ട് കളഞ്ഞിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി ഇപ്പോള്‍ സഞ്ജു നോട്ടമിടുന്നില്ലെന്ന് വ്യക്തം. ഉണ്ടായിരുന്നെങ്കില്‍ എന്തായാലും കേരളത്തിനായി വിജയ് ഹസാരെ ട്രോഫി കളിക്കുമായിരുന്നു. എന്നാല്‍ സഞ്ജു ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് തന്നെ ചാമ്പ്യന്‍സ് ട്രോഫി സീറ്റ് നോട്ടമിടുന്നില്ലെന്ന് വ്യക്തമാക്കിയാണ്.

സഞ്ജുവിന് അവസരം ടി20യില്‍ മാത്രം

സഞ്ജു സാംസണിന് ടി20യില്‍ മാത്രം അവസരം നല്‍കാമെന്ന നിലപാടിലാണ് പരിശീലകന്‍ ഗൗതം ഗംഭീറുള്ളത്. ടി20യില്‍ ഓപ്പണര്‍ റോളില്‍ സഞ്ജുവിന് ഇനിയും നിരവധി അവസരങ്ങള്‍ പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ഇംഗ്ലണ്ട് ടി20 പരമ്പരയിലും ഓപ്പണറായി സഞ്ജു സാംസണിന് സീറ്റ് പ്രതീക്ഷിക്കാം. ഏകദിനത്തിലേക്ക് ഓപ്പണര്‍ റോളിലും മധ്യനിരയിലേക്കുമായി അവസരം തേടുന്നത് നിരവധി താരങ്ങളാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ഇപ്പോള്‍ ഏകദിനത്തില്‍ സീറ്റ് പ്രതീക്ഷിക്കാനാവില്ല.

Story first published: Saturday, December 21, 2024, 17:16 [IST]
Other articles published on Dec 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+