Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy 2024: റിഷഭിന് കീഴില്‍ കളിക്കാന്‍ സഞ്ജു? ഒപ്പം മറ്റൊരു കീപ്പറും; എട്ടിന്റെ പണിയാകുമോ

മുംബൈ: ദുലീപ് ട്രോഫിക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തോറ്റതോടെ പ്രമുഖ താരങ്ങളടക്കം എല്ലാവരും ദുലീപ് ട്രോഫി കളിക്കണമെന്നാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍ പറയുന്നത്. വിരാട് കോലിയും രോഹിത് ശര്‍മയുമടക്കം ദുലീപ് ട്രോഫി കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഇത്തവണ സോണ്‍ അടിസ്ഥാനത്തിലായിരിക്കില്ല എ,ബി,സി,ഡി എന്നിങ്ങനെയാവും ടീമിനെ തിരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സാധ്യതാ ടീമുകളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവരുന്നുണ്ട്.

സഞ്ജു സാംസണ്‍ ഏത് ടീമിലാവും കളിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം സഞ്ജുവിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. റിഷഭ് പന്തിന് കീഴിലാവും സഞ്ജു സാംസണ്‍ കളിക്കുകയെന്നാണ് വിവരം. ടീമില്‍ കെ എല്‍ രാഹുലും ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചനകളുള്ളത്. സഞ്ജുവിന്റെ പ്രധാന എതിരാളികള്‍ കെ എല്‍ രാഹുലും റിഷഭ് പന്തുമാണ്. അതുകൊണ്ടുതന്നെ ഇരുവര്‍ക്കുമൊപ്പം ഒരു ടീമില്‍ കളിച്ചാല്‍ സഞ്ജുവിനെ ഒതുക്കാനുള്ള നീക്കം ഉറപ്പാണ്.

സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുക വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയിലാണ്. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി സഞ്ജുവിന് അവസരം ലഭിക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ദുലീപ് ട്രോഫിയില്‍ വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും സഞ്ജുവിന് തിളങ്ങേണ്ടതായുണ്ട്. പക്ഷെ റിഷഭ് പന്തിന് കീഴില്‍ കളിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം റിഷഭ് പന്തിന് തന്നെയാവും ഉണ്ടാവുക. അതുകൊണ്ടുതന്നെ സഞ്ജുവിന് ബാറ്റ്‌സ്മാന്റെ റോളിലേക്ക് ഒതുങ്ങേണ്ടി വരും.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിന്റെ കീപ്പിങ് ശരാശരിയായിരുന്നു. ഇക്കാരണത്താല്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ സഞ്ജുവിന് കൂടുതല്‍ ശോഭിക്കേണ്ടതായുണ്ട്. റിഷഭിന് കീഴില്‍ കളിച്ചാല്‍ സഞ്ജുവിന് ഇതിന് സാധിക്കാതെ പോവും. കെ എല്‍ രാഹുലും റിഷഭുമുള്ളപ്പോള്‍ സഞ്ജുവിന് ടീമില്‍ വലിയ പ്രസക്തിയും ഉണ്ടാകില്ല. ഇത് സഞ്ജുവിന് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് കാര്യമായ പിന്തുണ നല്‍കില്ല. നിലവില്‍ ടി20 ടീമില്‍ മാത്രമാണ് സഞ്ജുവിന് അവസരമുള്ളത്.

sanju samson

ഏകദിനത്തില്‍ മികച്ച റെക്കോഡുണ്ടായിട്ടും സഞ്ജുവിനെ ഇന്ത്യ ഏകദിന ടീമില്‍ കളിപ്പിക്കുന്നില്ല. ടെസ്റ്റ് ടീമില്‍ സഞ്ജു ഇടം സ്വപ്‌നം കാണുകയേ വേണ്ട. റിഷഭിന് കീഴിലാണ് സഞ്ജു ദുലീപ് ട്രോഫി കളിക്കുന്നതെങ്കില്‍ താരത്തെ ഒതുക്കാനുള്ള നീക്കം നടക്കുമെന്നുറപ്പാണ്. ഇങ്ങനെയാണ് നീക്കമെങ്കില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇനി ഇടം നേടുക പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മത്സരം കൂടുതല്‍ കടുക്കുകയാണ്.

റിഷഭ് പന്തിന്റെ സ്ഥാനം ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ രണ്ടാം വിക്കറ്റ് കീപ്പറാവാന്‍ ഇഷാന്‍ കിഷനും ശക്തമായി രംഗത്തെത്തുകയാണ്. നിലവില്‍ ടീമിന് പുറത്തായിരുന്ന ഇഷാന്‍ ജാര്‍ഖണ്ഡിനെ നയിച്ച് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് സ്വപ്‌നം കാണുകയാണ്. ഇഷാന്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ വിക്കറ്റ് കീപ്പറായ ഇഷാന് കൂടുതല്‍ പിന്തുണ ഗൗതം ഗംഭീറും നല്‍കും.

ടി20യില്‍ ദ്രുവ് ജുറേലും ഇടം സ്വപ്‌നം കാണുന്നു. കടന്നാക്രമിക്കാന്‍ കഴിയുന്ന ദ്രുവ് ജുറേല്‍ ഫിനിഷര്‍ റോളില്‍ തിളങ്ങാനും ശേഷിയുള്ളവനാണ്. ഇക്കാരണത്താല്‍ത്തന്നെ ജുറേലും സഞ്ജുവിന് വലിയ ഭീഷണിയാണ്. ദുലീപ് ട്രോഫി കളിച്ച് ശരാശരി പ്രകടനം നടത്തിയാലും സഞ്ജുവിന് ഗുണം ചെയ്യില്ല. വലിയ പ്രകടനത്തോടെ മാച്ച് വിന്നറാവാന്‍ സഞ്ജുവിന് സാധിക്കണം. അല്ലാത്ത പക്ഷം സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമായിരിക്കുമെന്ന് നിസംശയം പറയാം.

Story first published: Wednesday, August 14, 2024, 9:09 [IST]
Other articles published on Aug 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+