Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തേ നീ സൂക്ഷിച്ചോ, സാക്ഷാല്‍ സഞ്ജു തൊട്ടുപിറകില്‍... മലയാളി താരത്തെ പിന്തുണച്ച് ഗംഭീര്‍

Rishabh Pant Needs To Watch His Back As Sanju Samson Is Throwing Serious Challenge
gambhr

ദില്ലി: ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ സ്ഥാനത്തിന് ഇതിനകം ഭീഷണി ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ പന്ത് ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. താരത്തിന്റെ പ്രകടനത്തെ വിമര്‍ശിച്ച് കോച്ച് രവി ശാസ്ത്രി തന്നെ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

അതിനിടെ പന്തിനു പകരം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പിന്തുണച്ച് വീണ്ടും രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗഭീര്‍. നേരത്തേയും സഞ്ജുവിനെ അദ്ദേഹം പുകഴ്ത്തിയിരുന്നു.

പന്തിന് പകരം സഞ്ജു?

പന്തിന് പകരം സഞ്ജു?

സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ പന്ത് ശ്രമിച്ചേ തീരൂവെന്നും ഇല്ലെങ്കില്‍ സഞ്ജു ഈ സ്ഥാനം തട്ടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗംഭീര്‍.
തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളിലൂടെ സഞ്ജു വാര്‍ത്തകളില്‍ നിറയുകയാണ്. അടുത്തിടെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എയ്്‌ക്കെതിരേ ഇന്ത്യ എയ്ക്കു വേണ്ടി സഞ്ജു വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചിരുന്നു.

പന്ത് മികച്ച താരം തന്നെ

പന്ത് മികച്ച താരം തന്നെ

പന്ത് മികച്ച ബാറ്റ്‌സ്മാന്‍ തന്നെയാണെന്നു ഗംഭീര്‍ സമ്മതിക്കുന്നു. പന്ത് ശരിക്കും മാച്ച് വിന്നറാവാന്‍ മിടുക്കുള്ള താരം തന്നെയാണ്. പക്ഷെ ഇതിനായി താരം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇനിയും ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ പന്ത് സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാരണം, സഞ്ജു വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിലെ കോളത്തിലാണ് ഗംഭീര്‍ ഇങ്ങന കുറിച്ചത്.

ഗംഭീറിന്റെ ഫേവറിറ്റ്

ഗംഭീറിന്റെ ഫേവറിറ്റ്

ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പിന്‍ഗാമിയുടെ സ്ഥാനത്തേക്കു പന്തല്ല, മറിച്ചു സഞ്ജുവാണ് തന്റെ ഫേവറിറ്റെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഗംഭീര്‍. പന്തിന് തന്റെ യഥാര്‍ഥ മികവ് പുറത്തെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ സഞ്ജു ടീമിലെത്താന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ 48 പന്തില്‍ 91 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ മലയാളി താരം കളിച്ചിരുന്നു.

Story first published: Monday, September 16, 2019, 12:45 [IST]
Other articles published on Sep 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+