Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 4 സീസണില്‍ ഇത്രയും സിക്‌സറോ? സഞ്ജു പുലി തന്നെ! പിന്നാലെ ബട്‌ലര്‍, അറിയാം

ഐപിഎല്ലിന്റെ 17ാം സീസണ്‍ മാര്‍ച്ച് മധ്യത്തോടെ ആരംഭിക്കാനിരിക്കുകയാണ്. തൊട്ടുപിന്നാലെ ജൂണില്‍ ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ പലര്‍ക്കും ദേശീയ ടീമിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ കൂടിയായിരിക്കും ഈ ടൂര്‍ണമെന്റ്. ഐപിഎല്ലില്‍ കസറിയാല്‍ അതു ദേശീയ ടീമിലേക്കു ചില താരങ്ങള്‍ക്കു വഴി തുറക്കും. അക്കൂട്ടിത്തില്‍ ഉള്‍പ്പെടുത്താവുന്ന താരമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍.

റോയല്‍സിനൊപ്പം പുതിയ സീസണില്‍ റണ്‍വേട്ടയാണ് സഞ്ജുവില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതു സംഭവിച്ചാല്‍ കരിയറിലാദ്യമായി ഒരു ലോകകപ്പ് ടീമിന്റെ ഭാഗമായി അദ്ദേഹത്തെ നമുക്കു കാണാന്‍ സാധിക്കും. ഐപിഎല്ലിന്റെ 2020 മുതലുള്ള അവസാനത്തെ നാലു സീസണുകളിലെ കണക്കുകളെടുത്താല്‍ ഒരു കാര്യത്തില്‍ സഞ്ജുവാണ് കിങെന്നു നമുക്കു കാണാന്‍ സാധിക്കും. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച താരങ്ങളുടെ ലിസ്റ്റിലാണ് അദ്ദേഹം തലപ്പത്തുള്ളത്.

SANJU SAMSON

രാജസ്ഥാന്‍ റോയല്‍സ് ജഴ്‌സിയില്‍ കഴിഞ്ഞ മൂന്നു സീസണുകള്‍ക്കിടെ സഞ്ജു വാരിക്കൂട്ടിയത് 93 സിക്‌സറുകളാണ്. വരാനിരിക്കുന്ന സീസണില്‍ ഏഴു സിക്‌സറുകള്‍ കൂടി അടിച്ചാല്‍ അദ്ദേഹത്തിനു സെഞ്ച്വറിയും തികയ്ക്കാം. ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ താന്‍ തന്നെയാണെന്നു സഞ്ജുവിന്റെ ഈ പ്രകടനം ശരിവയ്ക്കുകയാണ്. സിക്‌സറുകളുടെ കാര്യത്തില്‍ സഞ്ജുവും ടീമംഗവും ഇംഗ്ലണ്ട് ക്യാപ്റ്റനായ ജോസ് ബട്‌ലറും തമ്മിലാണ് മല്‍സരമെന്നതും ശ്രദ്ധേയമാണ്.

സഞ്ജു കഴിഞ്ഞാല്‍ ഈ കാലയളവില്‍ കൂടുതല്‍ സിക്‌സറുകളടിച്ചത് ബട്‌ലറാണ്. 88 സിക്‌സറുകളുമായാണ് അദ്ദേഹം രണ്ടാംസ്ഥാനത്തുള്ളത്. മൂന്നാംസ്ഥാനത്തു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലാണ്. 87 സിക്‌സറുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 2020 മുതലുള്ള സിക്‌സര്‍ വീരന്‍മാരില്‍ ടോപ്പ് ഫൈവില്‍ സഞ്ജുവിനെക്കൂടാതെയുള്ള ഏക ഇന്ത്യന്‍ താരവും രാഹുല്‍ തന്നെയാണ്.

JOS BUTTLER

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂല്‍ ക്യാപ്റ്റനും സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരവുമായ ഫഫ് ഡുപ്ലെസിയാണ് കൂടുതല്‍ സിക്‌സറുകളടിച്ച നാലാമത്തെ താരം. 86 സിക്‌സറുകളുമായി അദ്ദേഹം രാഹുലിനു തൊട്ടു പിറകെയുണ്ട്. ഈ ലിസ്റ്റിലെ രണ്ടു മുതല്‍ നാലു വരെയുള്ള സ്ഥാനക്കാരെ വേര്‍തിരിക്കുന്നത് ഒരു സിക്‌സറുകള്‍ മാത്രമാണെന്നതാണ് കൗതുകകരമായ കാര്യം. അഞ്ചാംസ്ഥാനം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരനാണ്. 77 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

2020 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള നാലു ഐപിഎല്‍ സീസണുകളെുത്താല്‍ സഞ്ജു ഏറ്റവുമധികം സിക്‌സറുകള്‍ വാരിക്കൂട്ടിയത് 2020, 2022 സീസണുകളിലായിരുന്നു. 26 വീതം സിക്‌സറുകളാണ് അദ്ദേഹം പായിച്ചത്. 2020ല്‍ 14 മല്‍സരങ്ങളിലായിരുന്നു സഞ്ജു ഇത്രയും സിക്‌സറടിച്ചത്.

പക്ഷെ 2021ല്‍ സിക്‌സറുകളുടെ എണ്ണത്തില്‍ അല്‍പ്പം ഇടിവ് സംഭവിച്ചു. റോയല്‍സ് ക്യാപ്റ്റനായി സഞ്ജു ചുമതലയേറ്റെടുത്തതും ഇതേ സീസണിലായിരുന്നു. 14 മല്‍സരങ്ങളില്‍ ന്നും 17 സിക്‌സറുകള്‍ മാത്രമേ അദ്ദേഹം നേടിയുള്ളൂ. മുന്‍ സീസണിനേക്കാള്‍ ഒമ്പതു സിക്‌സറുകള്‍ കുറവ്.

എന്നാല്‍ 2022ലെ സീസണില്‍ സഞ്ജു വീണ്ടും ടോപ് ഗിയറിലേക്കു കയറി. റോയല്‍സ് റണ്ണറപ്പായ സീസണില്‍ അദ്ദേഹം 17 മല്‍സരങ്ങളില്‍ കളിച്ചിരുന്നു. ഇവയില്‍ നിന്നും 26 സിക്‌സറുകള്‍ അടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അവസാന സീസണിലും സിക്‌സറുകളുടെ കാര്യത്തില്‍ അദ്ദേഹം നിരാശപ്പെടുത്തിയില്ല. 14 മല്‍സരങ്ങളില്‍ നിന്നും 24 സിക്‌സറുകള്‍ സഞ്ജു സ്‌കോര്‍ ചെയ്തു.

Story first published: Wednesday, January 10, 2024, 12:34 [IST]
Other articles published on Jan 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+