Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സഞ്ജു മികച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്രമല്ല! മറ്റൊന്ന് കൂടി-ഗംഭീര്‍

ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ മല്‍സരത്തില്‍ ബാറ്റിങ് വിസ്‌ഫോടനം തീര്‍ത്ത രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം. ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍ ട്വിറ്ററിലൂടെ സഞ്ജുവിനെ പ്രശംസ കൊണ്ടു മൂടി. 32 പന്തില്‍ ഒമ്പത് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം സഞ്ജു 74 റണ്‍സ് നേടിയിരുന്നു.

ഈ ഇന്നിങ്‌സിലൂടെ ചില റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിക്കാന്‍ സഞ്ജുവിന് കഴിഞ്ഞു. ഐപിഎല്‍ കരിയറിലെ തന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണ് സഞ്ജു ഷാര്‍ജയില്‍ കണ്ടെത്തിയത്. ഫിഫ്റ്റി കടക്കാന്‍ വിക്കറ്റ് കീപ്പര്‍ക്കു വേണ്ടിവന്നത് വെറും 19 പന്തുകളായിരുന്നു. കൂടാതെ ഐപിഎല്ലില്‍ ഒരു രാജസ്ഥാന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന ഇംഗ്ലണ്ട് താരം ഒവെയ് ഷായുടെ നേട്ടത്തിനൊപ്പവും മലയാളി വിക്കറ്റ് കീപ്പറെത്തി.

1

ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്രമല്ല സഞ്ജു രാജ്യത്തെ ഏറ്റവും മികച്ച യുവ ബാറ്റ്‌സ്മാന്‍ കൂടിയാണ്. ആരെങ്കിലും ചര്‍ച്ചയ്ക്കുണ്ടോയെന്നായിരുന്നു ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്. നിരവധി പേരാണ് ഗംഭീറിന്റെ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കുകയും ലൈക്ക് ചെയ്യുകയും ചെയ്തിരിക്കുന്നത്.

കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരേക്കാള്‍ മിടുക്കനാണ് സഞ്ജുവെന്നായിരുന്നു ഒരു പ്രതികരണം. പന്തിനെ പുറത്താക്കു സഞ്ജുവിനെയെടുക്കൂയെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. ഗൗതം ഏറെക്കാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണിത്. പറഞ്ഞത് ശരിയാണെന്ന് മറ്റൊരാള്‍ പ്രതികരിച്ചു.

സഞ്ജു കുറച്ചുകാലമായി ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിനു പകരം റിഷഭ് പന്തിനെ തിരഞ്ഞെടുക്കുന്നതില്‍ അദ്ഭുതം തോന്നുന്നു. റിഷഭ് പന്തിനേക്കാള്‍ കേമന്‍ സഞ്ജു തന്നെയാണ്. വിക്കറ്റ് കീപ്പിങിലും സഞ്ജുവാണ് മുന്നില്‍. അങ്ങനെ അവസാനം അദ്ദേഹത്തെ കളിപ്പിക്കാനുള്ള സമയമായിരിക്കുന്നുവെന്ന് ഒരാള്‍ ഗംഭീറിന്റെ ട്വീറ്റിനു താഴെ കമന്റ് ചെയ്തു..

നിങ്ങള്‍ പറഞ്ഞത് ശരിയാണ് സാര്‍, സഞ്ജുവിന് അവസരങ്ങള്‍ കുറവാണ് ലഭിക്കുന്നതെന്നു നിങ്ങള്‍ക്കു തോന്നിയിട്ടില്ലേ... ഇനി അവസരം ലഭിച്ചാലും അദ്ദേഹത്തിന്റെ തലയ്ക്കു മുകളില്‍ എല്ലായ്‌പ്പോഴും ഒരു വാള്‍ തൂങ്ങിക്കടക്കും. പെര്‍ഫോം ചെയ്യൂ, ഇല്ലെങ്കില്‍ അടുത്ത കളിയില്‍ പുറത്ത്. മറ്റുള്ളവര്‍ക്കു ലഭിച്ചതു പോലെ സഞ്ജുവിനു അവസരങ്ങള്‍ കിട്ടുന്നില്ലെന്നായിരുന്നു ഒരു പ്രതികരണം.

Story first published: Tuesday, September 22, 2020, 22:44 [IST]
Other articles published on Sep 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+