For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു അടുത്ത രോഹിത്!! മുന്‍ പാക് താരങ്ങള്‍ പറഞ്ഞത് കേട്ടോ? ആരും ത്രില്ലടിച്ച് പോവും

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്ലീന്‍ ഹിറ്റര്‍മാരില്‍ ഒരാളാണ് ഇന്ത്യയുടെ മലയാളി വിക്കറ്റ് സഞ്ജു സാംസണ്‍. ക്രീസില്‍ ഉറച്ചു നിന്നുകൊണ്ട് അദ്ദേഹം ഫോറും സിക്‌സറുകളുമെല്ലാം വളരെ അനായാസം പായിക്കുമ്പോള്‍ ബാറ്റിങ് ഇത്ര എളുപ്പമാണോയെന്നു ആരും സംശയിച്ചു പോവും. ബാറ്റിങില്‍ അത്രയും ഒഴുക്കോടെ, ടൈമിങോടെയാണ് സഞ്ജു ചില ഷോട്ടുകള്‍ കളിക്കാറുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ ടീമിനായി ടി20യില്‍ ചില ഗംഭീര ഇന്നിങ്‌സകള്‍ കളിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

മൂന്നു ടി20 സെഞ്ച്വറികളാണ് രണ്ടു പരമ്പരകളിലായി സഞ്ജു തന്റെ പേരില്‍ കുറിച്ചത്. ഇതിലൂടെ ഇന്ത്യന്‍ ടി20 ടീമില്‍ തന്റെ സ്ഥാനവും അദ്ദേഹം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. നിലവവിലെ ഇന്ത്യന്‍ താരങ്ങളില്‍ അതിശയിപ്പിക്കുന്ന ആരാധക പിന്തുണ കൂടിയാണ് സഞ്ജുവിനുള്ളത്. ലോകത്തിന്റെ ഏതു ഭാഗത്തു കളിച്ചാലും വലിയ പിന്തുണയും സ്‌നേഹവുമെല്ലാം ആരാധകരില്‍ നിന്നും അദ്ദേഹത്തിനു ലഭിക്കാറുമുണ്ട്.

ഇന്ത്യയില്‍ മാത്രമല്ല, പാകിസ്താനിലും സഞ്ജുവിനു ഒരുപാട് ആരാധകരുണ്ടെന്നതാണ് കൗതുകകരമായ കാര്യം. പാകിസ്‌താന്റെ ചില മുന്‍ ഇതിഹാസ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. സഞ്ജുവിനെ പുകഴ്ത്തിക്കൊണ്ട് അടുത്തിടെ ഇവര്‍ രംഗത്തു വരികയും ചെയ്തിരുന്നു. അദ്ദേഹത്തെക്കുറിച്ച് ചില മുന്‍ പാക് താരങ്ങള്‍ പറഞ്ഞിട്ടുള്ളത് എന്താണെന്നു നമുക്കു നോക്കാം.

SHAHID AFRIDI

ഷുഐബ് മാലിക്ക്

ബംഗ്ലാദേശുമായി കഴിഞ്ഞ മാസം നടന്ന ടി20 പരമ്പരയിലെ അവസാന ടി20 മല്‍സരത്തില്‍ സഞ്ജു സാംസണ്‍ ഇടിവെട്ട് സെഞ്ച്വറി കുറിച്ചതിനു പിന്നാലെയായിരുന്നു ചില പാകിസ്താന്‍ ചാനലുകളില്‍ മുന്‍ താരങ്ങള്‍ പ്രശംസ കൊണ്ടു മൂടിയത്.

ഞാന്‍ എല്ലായ്‌പ്പോഴും പ്രശംസിക്കാറുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. പലപ്പോഴും തനിക്കു കിട്ടുന്ന അവസരങ്ങള്‍ വേണ്ട രീതിയില്‍ അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ കൂടുതല്‍ മികച്ച ഇന്നിങ്‌സുകളുമായി കൈയടി നേടുകയാണെന്നായിരുന്നു പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്കിന്റെ വാക്കുകള്‍.

ഷുഐബ് അക്തര്‍

വളരെ അനായാസം സിക്‌സറുകളടിക്കാനുള്ള സഞ്ജു സാംസണിന്റെ കഴിവാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറിനെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത്. അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

സഞ്ജു സാംസണിനെ ഏറ്റവും സ്‌പെഷ്യലാക്കി മാറ്റുന്ന കാര്യം നിന്ന നില്‍പ്പില്‍ തന്നെ വളരെ അനായാസം സിക്‌സറുകളടിക്കാന്‍ സാധിക്കുന്നുവെന്നതാണെന്നു റാവല്‍പിണ്ടി എക്‌സ്പ്രസ് ചൂണ്ടിക്കാണിക്കുന്നു.

ഷാഹിദ് അഫ്രീഡി

പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷാഹിദ് അഫ്രീഡിക്കും സഞ്ജു സാംസണിനെക്കുറിച്ച് തികഞ്ഞ മതിപ്പാണുള്ളത്. വളരെയധികം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ് സഞ്ജു സാംസണിന്റെ ക്രിക്കറ്റ് കരിയര്‍. ഇടയ്ക്കിടെ നിന്നു പോവുകയും വീണ്ടും ആരംഭിക്കുകയും ചെയ്യുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ കരിയര്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നത്.

സഞ്ജുവിനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ എനിക്കു ഏറെ ഇഷ്ടമാണ്. ക്രിക്കറ്ററെന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹം നല്ലയാളാണ്. കഠിനാധ്വാനം തുടര്‍ന്നു കൊണ്ടിരുന്ന സഞ്ജു തന്റെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു. രാവും പകലുമില്ലാതെയാണ് അദ്ദേഹം അധ്വാനിച്ചത്.

SHOAIB AKHTAR

സോഷ്യല്‍ മീഡിയയിലല്ല, ക്രിക്കറ്റില്‍ മാത്രമായിരുന്നു സഞ്ജു ശ്രദ്ധിച്ചത്. സോഷ്യല്‍ മീഡിയ കൊണ്ടു മാത്രം തനിക്കു ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. സ്വന്തം പ്രകടനം കൊണ്ടു മാത്രമേ അതിനു കഴിയുകയുള്ളൂവെന്നും സഞ്ജുവിനു ബോധ്യമുണ്ടായിരുന്നുവെന്നും അഫ്രീഡി വ്യക്തമാക്കി.

റമീസ് രാജ

സഞ്ജു സാംസണ്‍ അസാധാരണ പ്രതിഭയാണെന്നാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ റമീസ് രാജയുടെ അഭിപ്രായം. സഞ്ജു തിളങ്ങുമ്പോള്‍ അതു നമ്മളെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയായി മാറുന്നു. രോഹിത് ശര്‍മയും സഞ്ജു സാംസണും ഒരേ തരത്തിലുള്ള ബാറ്റര്‍മാരാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

കാരണം, രണ്ടു പേര്‍ക്കുമിടയില്‍ ഒരുപാട് സമാനതകളുണ്ട്. ബാറ്റ് ചെയ്യുമ്പോള്‍ ഒരു ബോള്‍ കളിക്കാന്‍ രോഹിത്തിന്റെയും സഞ്ജുവിന്റെയും പക്കല്‍ ഒരുപാട് സമയമുണ്ട്. തങ്ങളുടേതായ ദിവസം ഇവര്‍ ബാറ്റ് ചെയ്യുമ്പോള്‍ മറ്റെല്ലാം നിശ്ചലമായി പോവുകയും ചെയ്യും. ബോളിനു മേല്‍ ഇരുവരും ഒരുപാട് ശക്തി പ്രയോഗിക്കുന്നതായി നമുക്കു തോന്നില്ല. വളരെ അനായാസമായിട്ടാണ് അവര്‍ വലിയ ഷോട്ടുകള്‍ കളിക്കാറുള്ളതെന്നും രാജ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, December 14, 2024, 17:07 [IST]
Other articles published on Dec 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+