Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെയല്ല, ഐപിഎല്‍ നായകരില്‍ ചഹലിനിഷ്ടം സഞ്ജുവിനെ!! പറഞ്ഞത് ഈ കാരണം

ഐപിഎല്ലില്‍ 2020നു ശേഷം ആദ്യമായി ക്യാപ്റ്റനല്ലാതെ വെറും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമായി കളിക്കാനൊരുങ്ങുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് വിട്ടതിനു ശേഷം അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാണ് അദ്ദേഹം ചേക്കേറിയിരിക്കുന്ന്.

വരാനിരിക്കുന്ന സീസണില്‍ റുതുരാജ് ഗെയ്ക്വാദിനു കീഴിലാണ് ചെന്നൈയുടെ മഞ്ഞക്കുപ്പായക്കിത്തില്‍ സഞ്ജുവിറങ്ങുക. റോയല്‍സിനായി ക്യാപ്റ്റന്‍സിയില്‍ ശ്രദ്ധയമായ പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 2021 മുതല്‍ 25 വരെ സഞ്ജു ടീമിന്റെ അമരത്തുണ്ടായിരുന്നു.

SANJU CHAHAL

റോയസില്‍ പല താരങ്ങളുടെയും തലവര മാറ്റിയ നായകനും കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ പലര്‍ക്കും ഫേവറിറ്റ് ഐപിഎല്‍ ക്യാപ്റ്റനാണ് സഞ്ജു. അക്കൂട്ടത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലുമുണ്ട്. ഒരു അഭിമുഖത്തില്‍ അദ്ദേഹത്തെ പറ്റി ചഹല്‍ പറഞ്ഞത് എന്താണെന്നു നോക്കാം.

ഇഷ്ട ക്യാപ്റ്റന്‍

ഐപിഎല്ലില്‍ 2022 മുതല്‍ 24 വരെയുള്ള സീസണുകളിലാണ് രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു സാംസണിനു കീഴില്‍ യുസ്വേന്ദ്ര ചഹല്‍ കൡച്ചത്. ഈ സമയത്തു നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഫേവറിറ്റ് ഐപിഎല്‍ ക്യാപ്റ്റണ്‍ മലയാളി താരമാണെന്നു അദ്ദേഹം വെളിപ്പെടുത്തിയത്. ഇതിന്റെ കാരണം ചഹല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഫേവഫിറ്റ് ഐപിഎല്‍ ക്യാപ്റ്റന്‍ ആരാണെന്നു നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ അതു തീര്‍ച്ചയായും സഞ്ജു സാംസണായിരിക്കും. കാരണം അദ്ദേഹത്തെ എനിക്കു മഹി ഭായിയെ (എംഎസ ധോണി) പോലെയാണ് തോന്നാറുള്ളത്. വളരെ ശാന്ത പ്രകൃതവും എപ്പോഴും ചില്ലുമാണ് (chill) സഞ്ജു. എന്റെ കരിയറില്‍ ഇപ്പോള്‍ ഒരു 10 ശതമാനത്തിന്റെയെങ്കിലും വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ അദ്ദേഹമാണ്.

കാരണം ബൗളിങില്‍ സഞ്ജു എനിക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. നിനക്ക് കളിയില്‍ നാലോവറുകളാണ് ലഭിക്കുക. അതില്‍ ഞാന്‍ ഇടപെടില്ല. പൂര്‍ണ സ്വാതന്ത്ര്യം ഞാന്‍ നല്‍കുകയാണ്. ഇഷ്ട്ടമുള്ളതുപോലെ പന്തെറിഞ്ഞോയെന്നും സഞ്ജു പറഞ്ഞിരുന്നുവെന്നും ചഹല്‍ വെളിപ്പെടുത്തിയിരുന്നു.

ബൗളര്‍മാര്‍ക്കു എത്ര മാത്രം സ്വാതന്ത്ര്യം നല്‍കാറുള്ള നാകയകനാണ് സഞ്ജുവെന്നത് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. തന്റെയോ, കോച്ചിന്റെയോ പ്ലാനസരിച്ച് മാത്രമേ കളിക്കാവൂയെന്നു ഒരു താരത്തോടും സഞ്ജു നിര്‍ബന്ധം പിടിക്കാറില്ല.

ഈ കാരണത്താല്‍ ബൗളര്‍മാര്‍ക്കു സമ്മര്‍ദ്ദമില്ലാതെ കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും സാധിക്കാറുണ്ട്. ബൗളര്‍മാര്‍ക്കു ഗ്രൗണ്ടില്‍ അവരുടെ പ്ലാനിങ് അനുസരിച്ച് പെര്‍ഫോം ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമേ സഞ്ജു ഇടപെടുകയും നിര്‍ദേശങ്ങള്‍ നല്‍കുകകുയം ചെയ്യാറുള്ളൂ. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിനെ സ്‌പെഷ്യലാക്കിയയതും ഇതു തന്നെയാണ്.

SANJU CHAHAL

2020ലെ ഐപിഎല്ലിനു ശേഷം ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് നായകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ശേഷമാണ് റോയല്‍സ് ക്യാപ്റ്റനായി സഞ്ജുവെത്തിയത്. 2021ലെ പെപിഎല്ലില്‍ ടീം പ്ലേഓഫിലെത്തിയില്ലെങ്കിലും 22ല്‍ റോയല്‍സിനെ ഫൈലിലെത്തിച്ച് അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചു.

തൊട്ടടുത്ത സീസണില്‍ നേരിയ വ്യത്യാസത്തില്‍ റോയല്‍സിനു പ്ലേഓഫ് നഷ്ടമായി. എന്നാല്‍ 24ല്‍ സഞ്ജുവിനു കീഴില്‍ റോയല്‍സ് വീണ്ടുമൊരിക്കല്‍ക്കൂടി പ്ലേഓഫിലെത്തി. പക്ഷെ ഒരു ജയമകലെ ഫൈനല്‍ നഷ്ടമാവുകയായിരുന്നു.

2022ലെ ഐപിഎല്ലില്‍ റോയല്‍സ് കുപ്പായത്തില്‍ വന്‍ വിക്കറ്റ് വേട്ടയാണ് ചഹല്‍ നടത്തിയത്. 17 മല്‍സരങ്ങളില്‍ നിന്നും 27 പേരെ പുറത്താക്കിയ അദ്ദേഹം വിക്കറ്റ് വേട്ടക്കാരനുളള പര്‍പ്പിള്‍ ക്യാപ്പിനും അവകാശിയായി. 23ലും ചഹല്‍ മോശമാക്കിയില്ല. 14 മല്‍സരങ്ങളില്‍ 21 വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കിയികുന്നു.

Story first published: Saturday, January 3, 2026, 12:34 [IST]
Other articles published on Jan 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+