For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുല്‍, ഗില്‍ ഇവരേക്കാള്‍ ബെസ്റ്റ് സഞ്ജു!! പക്ഷെ റിഷഭിനോളമെത്തില്ല | മുന്‍ കിവീസ് താരം

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററെ തിരഞ്ഞെടുത്തിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളറും ഇപ്പോള്‍ കമന്റേറ്ററുമായ ഡാനി മോറിസണ്‍. ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളായ വിരാട് കോലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരേക്കാളെല്ലാം മുകളില്‍ മറ്റൊരാളാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഇന്‍സൈഡ്‌സ്‌പോര്‍ട്ടിനോടു സംസാരിക്കവെയാണ് മോറിസണ്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

മാത്രമല്ല രസകരമായ ഈ വീഡിയോയില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനും വലിയ പ്രശംസയാണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത്. കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ എന്നിവര്‍ക്കെല്ലാം മുകളിലാണ് സഞ്ജുവിനെ മോറിസണ്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

SANJU SAMSON

സഞ്ജുവിനു കൈയടി

ഇന്ത്യയുടെ രണ്ടു താരങ്ങളുടെ പേരുകള്‍ ഓപ്ഷനുകളായി നല്‍കി അവരില്‍ നിന്നും മികച്ചയാളെ തിരഞ്ഞെടുക്കാനാണ് ഡാനി മോറിസണോടു ആവശ്യപ്പെട്ടത്. രണ്ടില്‍ ഒരാളെ തിരഞ്ഞെടുക്കുന്നതിനു അനുസരിച്ച് പുതിയ കളിക്കാര്‍ ഓപ്ഷനുകളിലായി വന്നു കൊണ്ടിരിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ മോറിസണ്‍ ഏറ്റവും ബെസ്റ്റിനെ ചൂണ്ടിക്കാണിക്കുകയും ചെയ്യുകയായിരുന്നു.

മോറിസണ് നല്‍കിയ ആദ്യത്തെ ചാലഞ്ച് യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാനായിരുന്നു. അദ്ദേഹം ഗില്ലിന്‍റെ പേരാണ് പറഞ്ഞത്. തുടന്നു സഞ്ജു സാംസണ്‍, ഗില്‍ ഇവരില്‍ ആരെന്നായിരുന്നു അടുത്ത ചോദ്യം. സഞ്ജുവിനെ മോറിസണ്‍ തിരഞ്ഞെടുക്കുകയും ചെയ്തു.

തുടര്‍ന്നു സഞ്ജു, കെഎല്‍ രാഹുല്‍ ഇവരില്‍ ആരെയാണ് മികച്ച ബാറ്ററായി തിരഞ്ഞെടുക്കുകയെന്നതായിരുന്നു ചോദ്യം. ഒരിക്കല്‍ക്കൂടി സഞ്ജുവിന്റെ പേര് തന്നെയാണ് മോറിസണ്‍ നിര്‍ദേശിച്ചത്.

റിഷഭിനോളമെത്തില്ല സഞ്ജു

അടുത്ത ഓപ്ഷന്‍ സഞ്ജു സാംസണ്‍, റിഷഭ് പന്ത് ഇവരില്‍ ഒരാളെ തിരഞ്ഞേക്കേണ്ടി വരികയാണെങ്കില്‍ അതു ആരായിരിക്കുമെന്നതായിരുന്നു. ഡാനി മോറിസണിന്റെ മറുപടി റിഷഭ് പന്തെന്നായിരുന്നു. ഇതോടെ സഞ്ജു പുറത്താവുകയും ചെയ്തു.

റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരില്‍ ആരാണ് കൂടുതല്‍ മിടുക്കനെന്നായിരുന്നു അടുത്ത ചോദ്യം. അല്‍പ്പമൊന്നു ആലോചിച്ചതിനു ശേഷം അദ്ദേഹം റിഷഭിന്റെ പേര് പറയുകയായിരുന്നു. തുടര്‍ന്ന് റിഷഭ് പന്ത്, റുതുരാജ് ഗെയ്ക്വാദ് ഇവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാനാണ് മോറിസണോടു ആവശ്യപ്പെട്ടത്. അവിടെയും റിഷഭെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

RISHABH PANT

തുടര്‍ന്ന് റിഷഭിന്റെ എതിരാളിയായി വന്നത് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. ഇത്തവണ മോറിസണ്‍ പറഞ്ഞത് ധോണിയുടെ പേരാണ്. അടുത്ത ഓപ്ഷന്‍ ധോണി, രോഹിത് ശര്‍മ ഇവരില്‍ ആരാണെന്നായിരുന്നു.

ഇത്തവണയും ധോണിയെ അദ്ദേഹം തിരഞ്ഞെടുത്തു. ഏറ്റവും അവസാനമായി ധോണി, വിരാട് കോലി ഇവരില്‍ ആരാണ് മിടുക്കനെയായിരുന്നു. ധോണി തന്നെയാണ് ബെസ്റ്റെന്നായിരുന്നു മോറിസണിന്റെ ഉത്തരം.

എക്കാലത്തെയും മികച്ച ഫിനിഷര്‍

അന്താരാഷ്ട്ര ക്രിക്കറ്റിലെ ബാറ്റിങ് റെക്കോര്‍ഡുകളെടുത്താല്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരേക്കാള്‍ ഏറെ പിന്നിലാണ് എംഎസ് ധോണിയുടെ സ്ഥാനം. എന്നാല്‍ ഫിനിഷിങിന്റെ കാര്യത്തില്‍ ധോണി ശരിക്കും കിങ് തന്നെയായിരുന്നുവെന്നു പറയാം. ഇന്ത്യയിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായാണ് അദ്ദേഹം വാഴ്ത്തപ്പെടുന്നത്.

ധോണിയുടെ അസാധാരണ ഫിനിഷിങ് പാടവം ഇന്ത്യന്‍ കുപ്പായത്തില്‍ മാത്രമല്ല ഐപിഎല്ലിലും നമ്മള്‍ പല തവണ കണ്ടിട്ടുള്ളതാണ്. ഇന്ത്യക്കു വേണ്ടി 350 ഏകദിനങ്ങളും 98 ടി20കളും 90 ടെസ്റ്റുകളുമാണ് ധോണി കളിച്ചിട്ടുള്ളത്.

ഏകദിനത്തില്‍ 10,773ഉം ടി20യില്‍ 1617ഉം ടെസ്റ്റില്‍ 4876ഉം റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ 264 മല്‍സരങ്ങളില്‍ നിന്നും 5243 റണ്‍സും ധോണി വാരിക്കൂട്ടിയിട്ടുണ്ട്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്ലില്‍ അദ്ദേഹം ഇപ്പോഴും കളി തുടരുകയാണ്.

Story first published: Saturday, September 28, 2024, 21:05 [IST]
Other articles published on Sep 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+