Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍, സിംബാബ്‌വെയിലേക്ക് പറക്കും

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍. നിലവില്‍ സിംബാബ്‌വെയില്‍ പര്യടനം നടത്തുകായണ് ഇന്ത്യന്‍ ടീം. ഇന്ത്യന്‍ ടീമിനൊപ്പം ചേരാനായി സഞ്ജു സാംസണ്‍ ഉടന്‍ തന്നെ സിംബാബ്‌വെയിലേക്ക് തിരിക്കും. വിക്കറ്റ് കീപ്പറും മധ്യനിര ബാറ്റ്‌സ്മാനുമാണ് 20 കാരനായ സഞ്ജു.

ബാറ്റ്‌സ്മാനായ അമ്പാട്ടി റായിഡുവിന് പകരക്കാരനായിട്ടാണ് സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. പരിക്കേറ്റ റായിഡു ഇന്ത്യയിലേക്ക് മടങ്ങും. ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടി റായിഡു മാന്‍ ഓഫ് ദ മാച്ചായിരുന്നു. രണ്ടാമത്തെ കളിയിലും റായിഡു മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

സാംസണ് ടീമിലിടം കിട്ടിയേക്കും

സാംസണ് ടീമിലിടം കിട്ടിയേക്കും

സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ സിംബാബ്‌വെ പര്യടനം നടത്തുന്നത്. അതുകൊണ്ട് തന്നെ അവസാന പതിനൊന്നില്‍ സാസംണ് സ്ഥാനം കിട്ടിയേക്കും

വിക്കറ്റ് കീപ്പറില്ല

വിക്കറ്റ് കീപ്പറില്ല

സിംബാബ്‌വെ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ നിലവില്‍ വിക്കറ്റ് കീപ്പറില്ല. ഉത്തപ്പയാണ് കീപ്പറായി കളിക്കുന്നത്. സഞ്ജു ടീമിലെത്തിയാല്‍ കീപ്പറും സഞ്ജുവാകും.

ട്വന്റിം 20 യും വരുന്നുണ്ട്

ട്വന്റിം 20 യും വരുന്നുണ്ട്

ഏകദിന പരമ്പരയില്‍ ഇനി ഒരു കളി മാത്രമേ ബാക്കിയുളളൂ. അതിന് ശേഷം രണ്ട് ട്വന്റി 20 മത്സരങ്ങള്‍ കൂടി ഇന്ത്യ കളിക്കുന്നുണ്ട്

സീനിയര്‍ ടീമില്‍

സീനിയര്‍ ടീമില്‍

ഇതിന് മുമ്പും സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ താരനിബിഢമായ ടീമില്‍ ഒരു സ്ഥിരം സാന്നിധ്യമാകാനുള്ള അവസരങ്ങള്‍ ഈ മലയാളി താരത്തിന് കിട്ടിയിട്ടില്ല.

 ഭാവിതാരം സഞ്ജു

ഭാവിതാരം സഞ്ജു

ഇന്ത്യയുടെ ശ്രദ്ധേയനായ യുവ താരമായിട്ടാണ് സഞ്ജു സാംസണെ പരിഗണിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിനൊപ്പം

രാജസ്ഥാന്‍ റോയല്‍സിനൊപ്പം

ഐ പി എല്ലില്‍ തുടക്കം മുതല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് സഞ്ജു.

 കേരളത്തിന്റെ ക്യാപ്റ്റന്‍

കേരളത്തിന്റെ ക്യാപ്റ്റന്‍

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇനി കേരള ടീമിനെ സഞ്ജു നയിക്കും. ഇന്ത്യന്‍ ടീമില്‍ സ്ഥാനം കിട്ടിയതിന് തൊട്ടുപിന്നാലെയാണ് സഞ്ജുവിനെ കേരള ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

Story first published: Monday, July 13, 2015, 12:35 [IST]
Other articles published on Jul 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+