For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: സഞ്ജു തുടരും, റിഷഭ് ബാക്കപ്പ്; ഷമി പുറത്ത്- ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നിലുള്ള അടുത്ത വെല്ലുവിളി ഏഷ്യാ കപ്പാണ്. ടി20 ലോകകപ്പിന് മുമ്പ് ഏഷ്യയിലെ ചാമ്പ്യന്മാരാവാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മുന്നില്‍ വലിയ പ്രതീക്ഷയുമാണുള്ളത്. സമീപകാലത്ത് കളിച്ച ടി20 പരമ്പരകളിലെല്ലാം തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നു. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയുടെ ടി20 ടീം മികവ് കാട്ടുന്നുണ്ട്.

ഗൗതം ഗംഭീര്‍ പരിശീലകനെന്ന നിലയില്‍ കൂടുതല്‍ ശോഭിക്കുന്നത് ടി20 ഫോര്‍മാറ്റിലാണ്. പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ശക്തമായ താരനിരയെത്തന്നെ അണിനിരത്താനാവും. 2026ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടാവും ഇന്ത്യ ഏഷ്യാ കപ്പിന് ടീമിന് ഇറക്കുകയെന്നുറപ്പാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന 15 അംഗ ടീമില്‍ ആരൊക്കെ ഉള്‍പ്പെടും?. പരിശോധിക്കാം.

സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തും

നിലവില്‍ കൈവിരലിന് പരിക്കേറ്റ് പുറത്താണെങ്കിലും സഞ്ജു സാംസണ്‍ ഏഷ്യാ കപ്പിനുള്ള ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പാണ്. ഓപ്പണര്‍ റോളില്‍ സഞ്ജുവിനെ പിന്തുണക്കാനാണ് സാധ്യത. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം തന്നെ സഞ്ജുവിന് ലഭിച്ചേക്കും. അഭിഷേക് ശര്‍മ, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ക്കും ടീമില്‍ സ്ഥാനം ലഭിച്ചേക്കും. അഭിഷേക് ശര്‍മ പ്ലേയിങ് 11 ഇടം നേടാന്‍ സാധ്യത കുറവാണ്. സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

ബാക്കപ്പ് കീപ്പറായി റിഷഭ് പന്തിനെ പരിഗണിച്ചേക്കും. ശുബ്മാന്‍ ഗില്ലിന് ടീമില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്. വിരാട് കോലി വിരമിച്ച ഒഴിവിലേക്ക് ഗില്ലിനെ വളര്‍ത്തിയേക്കില്ല. വെടിക്കെട്ട് താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ചേക്കും. മൂന്നാം നമ്പറില്‍ ഇന്ത്യ തിലക് വര്‍മക്ക് കൂടുതല്‍ പരിഗണന നല്‍കിയേക്കും. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലകിന് പാര്‍ട്ട് ടൈം സ്പിന്നറായും ഉപയോഗിക്കാന്‍ സാധിക്കും. തിലകിന്റെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങളെല്ലാം ഗംഭീരമായിരുന്നുവെന്ന് പറയാം.

suryakumar yadav varun chakravarthy

റുതുരാജും ഇഷാന്‍ കിഷനും ശ്രേയസുമുണ്ടാവില്ല

ഐപിഎല്ലില്‍ മിന്നിച്ചാലും റുതുരാജ് ഗെയ്ക് വാദിനേയും ഇഷാന്‍ കിഷനേയും ശ്രേയസ് അയ്യരേയും ടീമിലേക്ക് വിളിക്കാന്‍ സാധ്യത കുറവാണ്. റുതുരാജ് സിഎസ്‌കെയുടെ നായകനാണ്. പതിയെ നിലയുറപ്പിച്ച് റണ്‍സുയര്‍ത്തുന്ന റുതുരാജിനെ ഗൗതം ഗംഭീര്‍ പിന്തുണച്ചേക്കില്ല. ഇഷാന്‍ കിഷന്‍ ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായ താരമാണ്. അതുകൊണ്ടുതന്നെ തിരിച്ചുവരവ് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.

ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ശോഭിക്കുകയാണ്. എന്നാല്‍ ടി20 ഫോര്‍മാറ്റിലേക്ക് ശ്രേയസിനെ പരിഗണിച്ചേക്കില്ല. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ റിയാന്‍ പരാഗ്, റിങ്കു സിങ്, ശിവം ദുബെ എന്നിവര്‍ക്കാവും മധ്യനിരയുടെ ചുമതല. നിതീഷ് കുമാര്‍ റെഡ്ഡിയെ ബാക്കപ്പായി പരിഗണിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ പ്രധാന പേസ് ഓള്‍റൗണ്ടറായി ടീമില്‍ ഇടം നേടിയെടുക്കുമെന്നുറപ്പാണ്.

മുഹമ്മദ് ഷമിക്ക് സീറ്റുണ്ടാവില്ല

സീനിയര്‍ പേസറായ മുഹമ്മദ് ഷമിയെ ടീമിലേക്ക് പരിഗണിച്ചേക്കില്ല. ഏകദിനത്തിലും ടെസ്റ്റിലുമായി ഷമിയെ ഒതുക്കാനാണ് സാധ്യത. ജസ്പ്രീത് ബുംറ തിരിച്ചെത്തുമ്പോള്‍ ഇടം കൈയന്‍ പേസറായി അര്‍ഷ്ദീപ് സിങ്ങും ഉണ്ടാവും. സ്പിന്‍ നിരയിലാണ് ആശങ്ക. വരുണ്‍ ചക്രവര്‍ത്തിക്ക് സീറ്റുറപ്പാണ്. സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലും ഇടം നേടുമ്പോള്‍ രവി ബിഷ്‌നോയ്ക്ക് റിസര്‍വ് താരമായി ഒതുങ്ങേണ്ടി വരും. കുല്‍ദീപ് യാദവ് കളിക്കുമോയെന്ന കാര്യത്തിലും സംശയമാണ്.

ഇന്ത്യയുടെ 15 അംഗ സാധ്യതാ ടീം

സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് (c), തിലക് വര്‍മ, റിയാന്‍ പരാഗ്, റിഷഭ് പന്ത്, റിങ്കു സിങ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്‌

Story first published: Wednesday, March 12, 2025, 7:33 [IST]
Other articles published on Mar 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+