Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ 'സമയമടുത്തു', പുറത്താക്കാന്‍ ഗംഭീര്‍!! റിഷഭ് തിരിച്ചെത്തും? ഞെട്ടിക്കുന്ന നീക്കം

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ്കീപ്പറായി കളിക്കുകയെന്ന മലയാളി താരം സഞ്ജു സാംസണിന്റെ മോഹം നടന്നേക്കില്ല. ടി20 ടീില്‍ അദ്ദേഹത്തിന്റെ ദിനം എണ്ണപ്പെട്ടിരിക്കുകയാണ് മറ്റു ഓപ്ഷനുകൡലേക്കു നീങ്ങാാന്‍ കോച്ച് ഗൗതം ഗംഭീര്‍ ആലോചിക്കുകയാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

സഞ്ജുവിനു പകരം റിഷഭ് പന്തിനെ ടി20 ടീമിലേ്ക്കു തിരികെ കൊണ്ടുവരാനാണ് അദ്ദേഹം ആലോചിക്കുന്നത്. ടി20 ലോകകപ്പിനു ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ മധ്യനിരയില്‍ സഞ്ജുവിന്റെ പ്രകടനം അത്ര ആശാവഹമല്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള നീക്കം നടക്കുന്നത്.

SANJU SAMSON

ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ നടന്ന രണ്ടാം ടി20യിലാണ് സഞ്ജു കളിച്ചത്. മൂന്നാം നമ്പറിസലേക്കു അദ്ദേഹത്തിനു പ്രൊമോഷനും നല്‍കിയെങ്കിലും ടീം മാനേജ്‌മെന്റിന്റെ വിശ്വാസം കാക്കാനായില്ല. നാലു ബോളില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയും ചെയ്തു.

നിരാശപ്പെടുത്തുന്ന സഞ്ജു

ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അതു ശരിക്കു മുതലാക്കിയ താരമാണ് സഞ്ജു സാംസണ്‍. മൂന്നു ടി20 പരമ്പരകളിലായി തുടര്‍ച്ചയായി 12 മല്‍സരങ്ങളില്‍ അദ്ദേഹത്തിനു ഓപ്പണിങില്‍ അവസരം ലഭിച്ചു. മൂന്നു സെഞ്ച്വറികളാണ് ഇത്രയും കുറച്ചു ഇന്നിങ്‌സുകള്‍ക്കിടെ സഞ്ജു വാരിക്കൂട്ടിയത്.

ഇതോട ടി20യില്‍ സഞ്ജു തന്റെ സ്ഥാനവും ഭദ്രമാക്കിയെന്നു എല്ലാവരും കരുതി. എന്നാല്‍ പുതിയ വൈസ് ക്യാപ്റ്റനായി കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ ശുഭ്മന്‍ ഗില്‍ ടി20 ടീമിലേക്കു മടങ്ങിയെത്തിയതോടെ അദ്ദേഹത്തിനു കഷ്ടകാലവും തുടങ്ങി. ഓപ്പണിങില്‍ നിന്നും മധ്യനിരയിലേക്കു മാറേണ്ടി വന്ന സഞ്ജുവിനു ഇപ്പോള്‍ സ്ഥിരമായ ഒരു പൊസിഷനില്ല.

മൂന്നു മുതല്‍ പല പൊസിഷനുകശളിലും അദ്ദേഹം മാറി മാറി കളിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം റോളിനെക്കുറിച്ചുള്ള ഈ വ്യക്തതയില്ലായ്മയാണ് ഇപ്പോള്‍ സഞ്ജുവിന്റെ പ്രകടനത്തെയും ബാധിച്ചിരിക്കുന്നത്. ഓപ്പണിങിലെ ആ മാജിക്കല്‍ ഫോം പുറത്തെടുക്കാനും അദ്ദേഹത്തിനാവുന്നില്ല.

റിഷഭിനെ തിരികെ വിളിച്ചേക്കും

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളില്‍ മാത്രമേ റിഷഭ് പന്തിനു ഇടമുള്ളൂ. ഇതിലാവട്ടെ ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹം ഫസ്റ്റ് ചേയ്‌സ് കീപ്പര്‍. ഏകദിനത്തില്‍ ഈ റോളില്‍ കളിക്കുന്നത് കെഎല്‍ രാഹുലുമാണ്. ടി20 ടീമില്‍ നിന്നും റിഷഭ് ഇപ്പോള്‍ പൂര്‍ണമായും അപ്രത്യക്ഷനുമായിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ടീമിനായി വിക്കറ്റ് കാത്തത് അദ്ദേഹമാണ്. ഫൈനലുള്‍പ്പെടെ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കുകയും ചെയ്തു. എന്നാല്‍ രാഹുല്‍ ദ്രാവിഡ് മാറി പകരരം ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി എത്തിയതോടെ റിഷഭിനെ ടി20യില്‍ നിന്നും പൂര്‍ണമായി മാറ്റി നിര്‍ത്തി.

താരത്തിന്റെ ബാറ്റിങ് ശൈലി ഈ ഫോര്‍മാറ്റിനു അത്ര അനുയോജ്യല്ലെന്നതും മോശം റെക്കോര്‍ഡുമായിരുന്നു ഇതിനു പിന്നിലെ കാരണങ്ങള്‍. റിഷഭിനു പകരം സഞ്ജു സാംസണിനെ ടി20യിലെ പുതിയ ഫസ്റ്റ് ചോയ്‌സ് കീപ്പറായി വളര്‍ത്തിയെടുക്കുകയും ചെയ്തു. ഓപ്പണറായി തുടരെ അവസരം നല്‍കിയപ്പോള്‍ ഗംഭീറിന്റെ വിശ്വാസം കാക്കുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കാനും സഞ്ജുവിനായിരുന്നു.

RISHABH PANT

പക്ഷെ ഇപ്പോള്‍ ഓപ്പണിങില്‍ നിന്നും മാറ്റിയതോടെ അദ്ദേഹത്തിനു ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും സാധിക്കുന്നില്ല. ഈ വര്‍ഷം കളിച്ച 19 ഇന്നിങ്‌സുകളില്‍ 120.91 സ്‌ട്രൈക്ക് റേറ്റില്‍ 185 റണ്‍സ് മാത്രമേ സഞ്ജുവിനു നേടാനായിട്ടുള്ളൂ.

ഇതേ തുടര്‍ന്നാണ് മധ്യനിരയില്‍ കുറേക്കൂടി നന്നായി കളിക്കാന്‍ സാധിക്കുന്ന ഗഭീറിനെ തിരികി വിളിക്കാന്‍ ഗംഭീര്‍ ആലോചിക്കുന്നത്. ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളിലുള്ള ചിലരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

റിസല്‍റ്റുകള്‍ക്കു പ്രാധാന്യം നല്‍കുന്നയാളാണ് ഗൗതം ഗംഭീര്‍. പിടിച്ചുനില്‍ക്കണമെങ്കില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയേ തീരൂ. വരാനിരിക്കുന്ന പരമ്പരയില്‍ ഇംപാക്ടാക്കുന്ന ഇന്നിങ്‌സുകള്‍ കളിക്കാനായില്ലെങ്കില്‍ സഞ്ജു സാംസണിന്റെ സ്ഥാനത്തെ തന്നെ അതു ബാധിച്ചേക്കും. ടി20 ലോകകപ്പ് വരാനിരിക്കെ കൂടുതല്‍ സ്ഥിരതയുള്ള, ആക്രമണോത്സുക സംഘത്തെ തയ്യാറാക്കി നിര്‍ത്താനാണ് പ്ലാനെന്നും അടുത്ത വൃത്തങ്ങള്‍ ടെലിക്കോം ഏഷ്യാ സ്‌പോര്‍ട്ടിനോടു പറഞ്ഞു.

Story first published: Saturday, November 1, 2025, 13:00 [IST]
Other articles published on Nov 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+