Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് 2027ലെ ലോകകപ്പ് കളിക്കുമോ? സഞ്ജു കുടുങ്ങും!! ആ സ്വപ്‌നം മറക്കാം, ഈ കാരണം

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം 2027ലെ ഐസിസി ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള രോഹിത് ശര്‍മയുടെ നീക്കത്തെക്കുറിച്ചാണ്. ചാംപ്യന്‍സ് ട്രോഫി വിജയത്തിനു പിന്നാലെ അദ്ദേഹം കളി മതിയാക്കുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതുണ്ടായില്ല.

തല്‍ക്കാലം കളി തുടരാനാണ് തീരുമാനമെന്നാണ് ടൂര്‍ണമെന്റിനു ശേഷം രോഹിത് തുറന്നു പറഞ്ഞത്. ഇതോടെ 2027ലെ അടുത്ത ഏകദിന ലോകകപ്പാണ് അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യമെന്നു ഉറപ്പായിരിക്കുകയാണ്.

ടൂര്‍ണമെന്റില്‍ താനുണ്ടാവുമോയെന്നു രോഹിത് ഉറപ്പു നല്‍കിയിട്ടില്ലെങ്കിലും ഫിറ്റ്‌നസും ഫോമുമെല്ലാം അതു വരെ കാത്തുസൂക്ഷിക്കാന്‍ അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരുടെ സഹായം അദ്ദഹം തേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. ലോകകപ്പ് ആവുമ്പോഴും രോഹത്തിന്റെ പ്രായം 40 കടക്കും. ടൂര്‍ണമെന്റില്‍ അദ്ദേഹം കളിക്കുകയാണെങ്കില്‍ അതു ഏറ്റവുമധികം ദോഷം ചെയ്യുക മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ആയിരിക്കും. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

SANJU ROHIT

എന്തുകൊണ്ട് സഞ്ജു ഭയക്കണം?

രോഹിത് ശര്‍മ 2027ലെ ലോകകപ്പില്‍ കൂടി കളിക്കുകയാണെങ്കില്‍ സഞ്ജു സാംസണ്‍ തീര്‍ച്ചയായും ഭയക്കുക തന്നെ വേണം. കാരണം മലയാളി താരത്തിനു വേണ്ടത്ര പിന്തുണ നല്‍കുന്ന ക്യാപ്റ്റനല്ല ഹിറ്റ്മാന്‍. അദ്ദേഹത്തിനു സഞ്ജുവിനേക്കാള്‍ താല്‍പ്പര്യം റിഷഭ് പന്തിനോടാണ്. പല സന്ദര്‍ഭങ്ങളില്‍ ഇക്കാര്യം നമ്മള്‍ കണ്ടിട്ടുള്ളതുമാണ്.

2023ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിച്ചിരുന്നയാളാണ് സഞ്ജു. കാരണം ഏകദിനത്തില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് അത്രയും മികച്ചതാണ്. പക്ഷെ രോഹിത് ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പകരം തനിക്കു കൂടുതല്‍ സൗഹൃദമുള്ള സൂര്യകുമാര്‍ യാദവിനെ ടീമിലേക്കു കൊണ്ടു വരികയും ചെയ്തു.

Take a Poll

ടി20യൊഴികെ മറ്റൊന്നും വഴങ്ങാത്ത സ്‌കൈയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെ അന്നു പലരും ചോദ്യം ചെയ്തിരുന്നു. ലോകകപ്പില്‍ ചില മല്‍സരങ്ങളില്‍ സൂര്യയെ ഇന്ത്യ പരീക്ഷിച്ചെങ്കിലും യാതൊരു ഇംപാക്ടും സൃഷ്ടിക്കാതെ നനഞ്ഞ പടക്കമായി മാറി.

വാട്ടര്‍ ബോയ് ആയി ഒതുക്കി

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി സഞ്ജുവിനു സ്ഥാനം ലഭിച്ചു. തൊട്ടുമുമ്പ് നടന്ന ഐപിഎല്ലില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സെടുത്തത് അദ്ദേഹമായിരുന്നു. ഇതോടെയാണ് ലോകകപ്പില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി നിര്‍ബന്ധിതരായത്.

റിഷഭായിരുന്നു ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ടി20 ലോകകപ്പിലും സഞ്ജുവിനെ രോഹിത് സമര്‍ഥമായി ഒതുക്കി. ടൂര്‍ണമെന്റിനു മുമ്പ് ബംഗ്ലാദേശുമായി നടന്ന ഏക സന്നാഹത്തില്‍ അദ്ദേഹത്തിനു കളിക്കാന്‍ അവസരം കിട്ടി. ബാറ്റിങ് അതീവ ദുഷ്‌കരമായ അമേരിക്കയിലെ പിച്ചില്‍ ഓപ്പണറായെത്തിയ സഞ്ജു തിളങ്ങിയില്ല.

കണ്ണുംപൂട്ടിയടിച്ച റിഷഭ് ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ഫിഫ്റ്റി കുറിക്കുകയും ചെയ്തു. ഇതോടെ ലോകകപ്പില്‍ റിഷഭിനെ രോഹിത് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കളിപ്പിക്കുകയും ചെയ്തു. ഫൈനലടക്കം മുഴുവന്‍ മല്‍സരങ്ങളിലും കളിച്ചിട്ടും ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സഞ്ജുവാകട്ടെ എല്ലാ കളിയിലും വാട്ടര്‍ ബോയി ഒതുങ്ങുകയും ചെയ്തു.

SANJU ROHIT

ഗംഭീറിനെ തള്ളി രോഹിത്‌

ഏറ്റവും അവസാനമായി ഇപ്പോള്‍ സമാപിച്ച ചാംപ്യന്‍സ് ട്രോഫി ടീമിലും സഞ്ജുവിനു അവസരം ലഭിക്കാതെ പോയതിന്റെ കാരണക്കാരന്‍ രോഹിത്താണെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടീം സെലക്ഷന്‍ യോഗത്തില്‍ സഞ്ജു ഉറപ്പായും വേണമെന്നു മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടെങ്കിലും രോഹിത് ഇതിനെ അനുകൂലിച്ചില്ല.

റിഷഭ് മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മുഖ്യ സെലക്ടര്‍ അജിത് അഗാകര്‍ക്കറിനും ഇതു തന്നെയായിരുന്നു താല്‍പ്പര്യം. ഈ കാരണത്താലാണ് കെഎല്‍ രാഹുലിനൊപ്പം രണ്ടാമത്തെ വിക്കറ്റ് കീപ്പറായി റിഷഭ് ടൂര്‍ണമെന്റിന്റെ ഭാഗമായത്.

ഈ കാരണങ്ങളാല്‍ തന്നെ രോഹിത് കളിക്കുകയാണെങ്കില്‍ 2027ലെ ലോകകപ്പിലും സഞ്ജു ടീമില്‍ അവസരം പ്രതീക്ഷിക്കേണ്ടതില്ല. റിഷഭിനെ കൊണ്ടുവരാനായിരിക്കും ഹിറ്റ്മാന്‍ ശ്രമിക്കുകയെന്നു 100 ശതമാവും ഉറപ്പാണ്. അതിനാല്‍ അടുത്ത ലോകകപ്പില്‍ ഹിറ്റ്മാന്‍ കളിക്കേണ്ടെന്നു തന്നെയായിരിക്കും സഞ്ജുവിന്റെ ആരാധകര്‍ ആഗ്രഹിക്കുന്നത്.

Story first published: Friday, March 14, 2025, 10:12 [IST]
Other articles published on Mar 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+