Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തില്ല! വഴിയടച്ചു, രഞ്ജിയില്‍ തിളങ്ങിയിട്ടും ടീമിന് പുറത്ത്

ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇതിനകം കളിച്ചു കഴിഞ്ഞെങ്കിലും റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറുകയെന്ന സഞ്ജു സാംസണിന്റെ മോഹം ഇനിയും പൂവണിഞ്ഞിട്ടില്ല. ടെസ്റ്റിലെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പരിക്കേറ്റ് വിശ്രമത്തില്‍ ആയതിനാലും, നിലവില്‍ വിക്കറ്റ് കാക്കുന്ന കെഎസ് ഭരത് മോശം ഫോമിലായതിനാലും സഞ്ജുവിന് ഇതു ടീമിലെത്താന്‍ നല്ല സമയമായിരുന്നു. എന്നാല്‍ അതിനുള്ള സാധ്യത സെലക്ഷന്‍ കമ്മിറ്റി മുളയില്‍ തന്നെ നുള്ളിയിരിക്കുകയാണ്.

വരാനിരിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്റ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്താന്‍ സഞ്ജുവിനു മുന്നിലുള്ള നല്ലൊരു അവസരമായിരുന്നു. ടൂര്‍ണമെന്റില്‍ സൗത്ത് സോണ്‍ ടീമിനു വേണ്ടി അദ്ദേഹം കളിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടം ലഭിച്ചില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് സൗത്ത് സോണ്‍ ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടത്.

SANJU SAMSON

2022-23ലെ രഞ്ജി ട്രോഫിയില്‍ കേരള ടീമിനെ നയിച്ച സഞ്ജു സാംസണ്‍ ബാറ്റിങിലും തിളങ്ങിയിരുന്നു. 56.80 എന്ന മികച്ച ശരാശരിയില്‍ 284 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. ചില പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതു കാരണം രഞ്ജിയിലെ പല മല്‍സരങ്ങളിലും സഞ്ജുവിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. എങ്കിലും കളിച്ച മല്‍സരങ്ങളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

രഞ്ജി ട്രോഫിയിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിച്ചിരുന്നു. പക്ഷെ ടീമില്‍ നിന്നും അവഗണിക്കപ്പെട്ടതോടെ ടെസ്റ്റിലും ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്ന അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ക്കു കൂടിയാണ് മങ്ങലേറ്റിരിക്കുന്നത്.

ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്ററായിരുന്ന ഹനുമാ വിഹാരിയാണ് ദുലീപ് ട്രോഫിയില്‍ സൗത്ത് സോണ്‍ ടീമിനെ നയിക്കുന്നത്. മറ്റൊരു മുന്‍ ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനെ വൈസ് ക്യാപ്റ്റനുമാക്കിയിരിക്കുകയാണ്. 2022ലെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ നിന്നും അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ട വിഹാരി പിന്നീട് ടെസ്റ്റില്‍ കളിച്ചിട്ടുമില്ല. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തി റെഡ് ബോള്‍ ടീമിലേക്കു മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

SANJU SAMSON

മുന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ രഞ്ജി ട്രോഫിയില്‍ കര്‍ണാടകയുടെ താരമായിരുന്ന അദ്ദേഹം സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്ററും കൂടിയായിരുന്നു. 82.50 ശരാശരിയില്‍ 990 റണ്‍സാണ് രഞ്ജിയില്‍ മായങ്ക് വാരിക്കൂട്ടിയത്. മൂന്നു സെഞ്ച്വറികളും ആറു ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്.

കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യക്കായി വിക്കറ്റ് കാത്ത കെഎസ് ഭരത് ദുലീപ് ട്രോഫിയില്‍ സൗത്ത് സോണ്‍ ടീമിന്റെ ഭാഗമാണ്. യുവതാരം റിക്കി ഭുയിയാണ് ടീമിലെ മറ്റൊരു വിക്കറ്റ്കീപ്പര്‍. സച്ചിന്‍ ബേബി മാത്രമാണ് കേരളത്തില്‍ നിന്നും ടീമില്‍ ഇടം പിടിച്ച ഏക താരം. വാഷിങ്ടണ്‍ സുന്ദര്‍, തിലക് വര്‍മ, സായ് സുദര്‍ശന്‍ എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സൗത്ത് സോണ്‍ ടീം

ഹനുമാ വിഹാരി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, റിക്കി ഭുയ് (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ സമര്‍ഥ്, വാഷിങ്ടണ്‍ സുന്ദര്‍, സച്ചിന്‍ ബേബി, പ്രദോഷ് രഞ്ജന്‍ പോള്‍, സായ് കിഷോര്‍, വി കവെരപ്പ, വി വൈശാഖ്, കെവി ശശികാന്ത്, ദര്‍ശന്‍ മിസാല്‍, തിലക് വര്‍മ.

Story first published: Thursday, June 15, 2023, 11:41 [IST]
Other articles published on Jun 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+