
വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരവും രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് ഇപ്പോള്‍ സഞ്ജു. ഗോവ കിണഞ്ഞു ശ്രമിച്ചു സഞ്ജുവിനെ പുറത്താക്കാന്‍. പക്ഷെ എറിയുന്ന പന്തെല്ലാം അതിര്‍ത്തി കടന്നപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി എതിരാളികള്‍. 212 റണ്‍സാണ് നിശ്ചിത അന്‍പതോവറില്‍ സഞ്ജു അടിച്ചെടുത്തത്. ഇതിനായി വേണ്ടി വന്നതോ, വെറും 129 പന്തുകളും. സ്‌ട്രൈക്ക് റേറ്റ് 164.34!

പത്തു സിക്‌സും 21 ഫോറുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. റിഷഭ് പന്തിന് കൊടുക്കുന്നതിന്റെ പകുതി പരിഗണനയെങ്കിലും സഞ്ജുവിന് നല്‍കാന്‍ ബിസിസിഐ തയ്യാറാകണമെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ആവശ്യം.
നാലാം ഓവറില്‍ നായകന്‍ റോബിന്‍ ഉത്തപ്പ മടങ്ങിയതിന് പിന്നാലെയാണ് സഞ്ജു സാംസണ്‍ കേരളത്തിനായി ഇറങ്ങിയത്. എട്ടാം ഓവറില്‍ ഓപ്പണര്‍ വിഷ്ണു വിനോദിനെയും ഗോവ തിരിച്ചയച്ചപ്പോള്‍ കേരളം അപകടം മണത്തു.
കോലിയുടെ ഏഴാം ഡബിള്‍... അനുഷ്‌കയുടെ പ്രതികരണം വൈറല്‍, സൂചിപ്പിച്ചത് അതു തന്നെ

പക്ഷെ തുടര്‍ന്നങ്ങോട്ടു കളിയുടെ ഗതി നിയന്ത്രിക്കാന്‍ ഗോവയ്ക്കായില്ല. മുന്‍ നായകന്‍ സച്ചിന്‍ ബേബിയുമായി ചേര്‍ന്ന് സഞ്ജു കേരളത്തിന്റെ റണ്‍കോട്ട പടുത്തുയര്‍ത്തി. 66 പന്തുകളേ വേണ്ടി വന്നുള്ളൂ സഞ്ജുവിന് കരിയറിലെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറി കണ്ടെത്താന്‍. ശേഷിച്ച 100 റണ്‍സ് 59 പന്തുകള്‍കൊണ്ട് താരം രേഖപ്പെടുത്തി. സഞ്ജുവിന് കൂട്ടായി ക്രീസില്‍ നിലയുറപ്പിച്ച സച്ചിന്‍ ബേബിയും മത്സരത്തില്‍ സെഞ്ചുറി തികച്ചു.

135 പന്തില്‍ 127 റണ്‍സ് കുറിച്ച് സച്ചിന്‍ ബേബി മടങ്ങുമ്പോള്‍ കേരളം 369 റണ്‍സ് കടന്നിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂടി 337 റണ്‍സിന്റെ പങ്കാളിത്തമാണ് ഉറപ്പുവരുത്തിയത്. ഇതോടെ വിജയ് ഹസാരെ ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാം വിക്കറ്റു കൂട്ടുകെട്ടും ഇവര്‍ സ്വന്തം പേരിലാക്കി. ബാറ്റിങ് വെടിക്കെട്ടുകള്‍ക്ക് ഒടുവില്‍ മൂന്നിന് 377 റണ്‍സെന്ന നിലയിലാണ് കേരളം ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

എന്തായാലും ഫോമില്ലില്ലാത്ത പന്തിന് പകരം സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ പരീക്ഷിക്കണമെന്ന മുറവിളി സമൂഹമാധ്യമങ്ങളില്‍ ശക്തമായിക്കഴിഞ്ഞു. ഇഷന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നീ താരങ്ങളെ പന്തിന് പകരമായി ആലോചിക്കുന്നുണ്ടെന്ന് അടുത്തിടെ സെലക്ഷന്‍ കമ്മിറ്റി സൂചിപ്പിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു നടത്തുന്ന തകര്‍പ്പന്‍ പ്രകടനം റിഷഭ് പന്തിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും.
ഇതുപോലൊന്ന് കണ്ടിട്ടില്ല, ചിന്തിച്ചിട്ടുമില്ല... പുകഴ്ത്തി കപില്‍, പറഞ്ഞത് ഇവരെക്കുറിച്ച്

ലോകകപ്പിന് ശേഷം ധോണി അവധിയെടുത്തതോടെ, റിഷഭ് പന്താണ് നിലവില്‍ ഇന്ത്യയുടെ ഒന്നാം കീപ്പര്‍. കരീബിയന്‍ പര്യടനത്തിലുടനീളം താരം ഇന്ത്യയ്ക്കായി ഗ്ലൗസണിഞ്ഞു. ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലും റിഷഭ് പന്തുതന്നെ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി. എന്നാല്‍ തുടരെ അവസരങ്ങള്‍ ലഭിക്കുമ്പോഴും മികവാര്‍ന്ന ബാറ്റിങ് കാഴ്ച്ചവെക്കാന്‍ പന്തിന് കഴിയുന്നില്ല. അനാവശ്യ ഷോട്ടുകള്‍ കളിച്ചാണ് താരം എളുപ്പം പുറത്താവുന്നതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഈ സാഹചര്യത്തിലാണ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ മുറവിളി കൂട്ടുന്നത്.


Click it and Unblock the Notifications