Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ ഏഴാം ഡബിള്‍... അനുഷ്‌കയുടെ പ്രതികരണം വൈറല്‍, സൂചിപ്പിച്ചത് അതു തന്നെ

kohli anushka

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനും പ്രിയതമനുമായ വിരാട് കോലി ഡബിള്‍ സെഞ്ച്വറി നേടിയപ്പോള്‍ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മ നടത്തിയ പ്രതികരണം വൈറലായിരിക്കുകയാണ്.

ഒന്നാമിന്നിങ്‌സില്‍ പുറത്താവാതെ 254 റണ്‍സാണ് കോലി അടിച്ചെടുത്തത്. ഇതോടെ പല റെക്കോര്‍ഡുകളും ഇന്ത്യന്‍ ക്യാപ്റ്റന്‍ പഴങ്കഥയാക്കുകയും ചെയ്തിരുന്നു. 336 പന്തില്‍ 33 ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റേതടക്കം പല റെക്കോര്‍ഡുകളും പൂനെയിലെ ഈയൊരു ഗംഭീര ഇന്നിങ്‌സോടെ കോലി പഴങ്കഥയാക്കിയിരുന്നു.

ഹാര്‍ട്ട് ഇമോജികള്‍

ഹാര്‍ട്ട് ഇമോജികള്‍

ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലാണ് കോലിയുടെ ഡബിള്‍ സെഞ്ച്വറിക്കു ശേഷം അനുഷ്‌ക മൂന്നു ഹാര്‍ട്ട് ഇമോജികള്‍ പോസ്റ്റ് ചെയ്തത്. കോലി ഡബിള്‍ സെഞ്ച്വറി ആഘോഷിക്കുന്ന ചിത്രത്തിനു മുകളിലായിരുന്നു ഇത്.
കോലിയുടെ ഒരു റെക്കോര്‍ഡിനെക്കൂടി സൂചിപ്പിച്ചു കൊണ്ടായിരുന്നു അനുഷ്‌ക മൂന്ന് ഇമോജികള്‍ ഇട്ടത്. ആറു വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരേ ഡബിള്‍ സെഞ്ച്വറി നേടിയ ലോകത്തിലെ മൂന്നാമത്തെ താരമെന്ന നേട്ടത്തെ പരാമര്‍ശിച്ചായിരുന്നു ഇത്.

അഭിനന്ദിച്ച് വരുണും അര്‍ജുനും

അഭിനന്ദിച്ച് വരുണും അര്‍ജുനും

അനുഷ്‌ക മാത്രമല്ല ബോളിവുഡിലെ യുവ നടന്‍മാരായ വരുണ്‍ ധവാനും അര്‍ജുന്‍ കപൂറും ഡബിള്‍ സെഞ്ച്വറി നേടിയ കോലിയെ അഭിനന്ദിച്ചു. ഇന്‍സ്റ്റഗ്രാം പേജില്‍ കോലിക്ക് 200 എന്ന് വരുണ്‍ സ്റ്റാറ്റസ് ഇടുകയായിരുന്നു.
ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ പ്രശംസ. മാന്‍സ് ഓണ്‍ ഫയര്‍, എന്തൊരു പ്രകടനമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേത്. ഇത് തുടരൂ സഹോദരാ, നിങ്ങള്‍ രാജ്യത്തിന്റെ ഹൃദയത്തുടിപ്പാണെന്നും അര്‍ജുന്‍ ട്വീറ്റ് ചെയ്തു.

ഏഴില്‍ ആറു ടീമുകള്‍ക്കെതിരേയും ഡബിള്‍

ഏഴില്‍ ആറു ടീമുകള്‍ക്കെതിരേയും ഡബിള്‍

ടെസ്റ്റില്‍ ഇതുവരെ കളിച്ച ഏഴു ടീമുകള്‍ക്കെതിരേയാണ് കളിച്ചതെങ്കിലും ഇവരില്‍ ആറിനുമെതിരേ കോലി ഡബിള്‍ സെഞ്ച്വറി നേടിക്കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവയാണ് ഈ ടീമുകള്‍. ഇവരില്‍ ഓസ്‌ട്രേലിയക്കെതിരേ മാത്രമേ കോലിക്കു ഡബിള്‍ സെഞ്ച്വറി നേടാന്‍ കഴിയായിതിരുന്നിട്ടുള്ളൂ.
2016ല്‍ ആന്റിഗ്വയില്‍ വച്ച് വിന്‍ഡീസിനെതിരേയായിരുന്നു കന്നി ഡബിള്‍. പിന്നീട് ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയും നേട്ടമാവര്‍ത്തിക്കുകയായിരുന്നു.

Story first published: Saturday, October 12, 2019, 12:13 [IST]
Other articles published on Oct 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+