Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

27 ബോളില്‍ 5, അടുത്ത 26ല്‍ 40!! സഞ്ജു ഗിയര്‍ മാറ്റിയത് കിടു, ടെസ്റ്റ് കളിക്കാന്‍ ഇതു മതിയോ?

അനന്ത്പൂര്‍: ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ മലയാളി താരം സഞ്ജു സാംസണ്‍ അരങ്ങേറുമോ? ആരാധകരുടെ മനസ്സിലുയരുന്ന പ്രധാനപ്പെട്ട ചോദ്യമാണിത്. ഇപ്പോള്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം മികച്ച ഫോമിലാണ്. എന്നാല്‍ സഞ്ജുവിന്റെ അമിത അഗ്രസീവ് ശൈലി ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ട്.

കാരണം പലപ്പോഴും അമിത അഗ്രസീവായി വലിയ ഷോട്ടുകള്‍ക്കു ശ്രമിച്ച് അദ്ദേഹം പുറത്താവുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ദുലീപ് ട്രോഫിയിലും ഇതു സംഭിച്ചിരുന്നു. രണ്ടാം റൗണ്ടില്‍ സഞ്ജുവിന്റെ പുറത്താവല്‍ ഇതിനു നല്ലൊരു ഉദാഹരണം കൂടിയായിരുന്നു. ടീം ബാറ്റിങ് തകര്‍ച്ച നേരിടവെ അഞ്ചു റണ്‍സെടുത്തു നില്‍ക്കെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ട് കളിച്ച് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു.

സഞ്ജുവിന്റെ ഈ ക്ഷമയില്ലായ്മ കാരണം ടെസ്റ്റില്‍ വിജയിക്കില്ലെന്നു പലരും ചൂണ്ടിക്കാണിക്കുകയും ചെയ്യാറുണ്ട്. പക്ഷെ ടെസ്റ്റ് ശൈലിയും ടി20 ശൈലിയും തനിക്കു ഒരുപോലെ വഴങ്ങുമെന്നു കഴിഞ്ഞ ദിവസം അദ്ദേഹം കാണിച്ചു തന്നു. കാരണം അത്ര മാത്രം മികച്ചതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ഇതിനെക്കുറിച്ചു നോക്കാം.

SANJU SAMSON

പ്രതിരോധിക്കാനും അറിയാം

വെറും കണ്ണുംപൂട്ടി അടിക്കാന്‍ മാത്രമല്ല വളരെ മികച്ച രീതിയില്‍ ക്ഷമയോടെ പ്രതിരോധിച്ചു കളിക്കാനും, സമയമായാല്‍ ബാറ്റിങിലെ ഗിയര്‍ മാറ്റാനും തനിക്കു സാധിക്കുമെന്നു സഞ്ജു സാംസണ്‍ കഴിഞ്ഞ ദിവസം കാണിച്ചു തന്നു. കാരണം തുടക്കത്തില്‍ ഒരു യഥാര്‍ഥ ടെസ്റ്റ് ക്രിക്കറ്ററുടെ ശൈലിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. പിന്നീട് ടെസ്റ്റില്‍ നിന്നും ഒറ്റയടിക്ക് ടി20യിലേക്കു മാറി സഞ്ജു കത്തിക്കയറുകയും ചെയ്തു.

ഇന്ത്യ ഡി ടീം രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റിനു 93 റണ്‍സെന്ന നിലയില്‍ പതറവെയാണ് അദ്ദേഹം ക്രീസിലെത്തിയത്. റിക്കി ഭൂയിയായിരുന്നു അപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. ടീമിന്റെ മോശം അവസ്ഥ മനസ്സിലാക്കിയ സഞ്ജു വളരെ ക്ഷമയോടെ ക്രീസില്‍ പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചത്.

സിംഗിള്‍ പോലും നേടാന്‍ തുനിയാതെ വിക്കറ്റ് കാത്തുസൂക്ഷിക്കാന്‍ മാത്രം സഞ്ജു ശ്രമിച്ചത് അപൂര്‍വ്വ കാഴ്ചയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനുളള പക്വത താന്‍ നേടിക്കഴിഞ്ഞതായും അദ്ദേഹം ഇതിലൂടെ തെളിയിച്ചു.

ആദ്യത്തെ 27 ബോളില്‍ വെറും അഞ്ചു റണ്‍സ് മാത്രമേ സഞ്ജു നേടിയുള്ളൂ. ഇത്രയും ക്ഷമയോടെ കളിക്കാനുള്ള മിടുക്ക് തനിക്കുണ്ടെന്നു വിമര്‍ശകര്‍ക്കു അദ്ദേഹം കാണിച്ചുകൊടുക്കുകയും ചെയ്തു. പക്ഷെ ടെസ്റ്റിന്റെ സ്ലോ ശൈലിയില്‍ നിന്നും സഞ്ജു പിന്നീട് ഗിയര്‍ മാറ്റിയതും ശ്രദ്ധേയമായിരുന്നു. ആദ്യ 27 ബോളില്‍ ടെസ്റ്റ് കളിച്ച അദ്ദേഹം, അടുത്ത 26 ബോളില്‍ 40 റണ്‍സാണ് വാരിക്കൂട്ടിയത്.

നിര്‍ഭാഗ്യവശാല്‍ 45 റണ്‍സില്‍ വച്ച് സഞ്ജുവിനു വിക്കറ്റ് കൈവിടേണ്ടതായും വന്നു. 52 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ടെസ്റ്റില്‍ കളിക്കാനുള്ള ക്ഷമയും ബാറ്റിങ് ടെക്‌നിക്കും സഞ്ജുവിനുണ്ടെന്നു ബോധ്യമാവാന്‍ അദ്ദേഹം നേരിട്ട ആദ്യത്തെ 27 ബോളുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.

ടെസ്റ്റ് ടീമിലെത്തുമോ?

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം കളിക്കുകയല്ല തന്റെ ലക്ഷ്യമെന്നും ഇന്ത്യക്കു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റിലും കളിക്കാന്‍ ആഗ്രഹിക്കുന്നതായും സഞ്ജു സാംസണ്‍ തുറന്നു പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹത്തിനു ഇതിനു സാധിക്കുമോയെന്നതു കാത്തിരുന്നു കാണണം. കാരണം നിലവില്‍ ടെസ്റ്റ് ടീമിലേക്കു അത്ര മാത്രം കടുപ്പമേറിയ മല്‍സരമാണുള്ളത്.

SANJU SAMSON

പരിക്കു ഭേദമായി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മടങ്ങിയെത്തിയതോടെ സഞ്ജുവിനു കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായി മാറിയിട്ടുണ്ട്. ഇപ്പോല്‍ ബംഗ്ലാദേശുമായി നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കിടിലന്‍ സെഞ്ച്വറിയുമായി അദ്ദേഹം മടങ്ങിവരവ് ആഘോഷിക്കുകയും ചെയ്തിരുന്നു.

റിഷഭ് കഴിഞ്ഞാല്‍ ബാക്ക്പ്പിന്റെ റോളില്‍ ഇപ്പോള്‍ ഫേവറിറ്റ് ധ്രുവ് ജുറേലാണ്. കൂടാതെ ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ രണ്ടു സെഞ്ച്വറികളോടെ മിന്നിച്ച ഇഷാന്‍ കിഷനും ടെസ്റ്റ് ടീമിലേക്കു വിളി കാത്തിരിക്കുകയാണ്.

ഇതിനിടെ ടെസ്റ്റ് ടീമില്‍ കയറിപ്പറ്റുകയെന്നതു സഞ്ജുവിനു കടുപ്പം തന്നെയായിരിക്കും. എങ്കിലും വരാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ കേരളാ ടീമിനു വേണ്ടി പരമാവധി മല്‍സരങ്ങളില്‍ കളിച്ച് കഴിയുന്നത്രയും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹം ശ്രമിക്കണം. എങ്കില്‍ മാത്രമേ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സഞ്ജുവിനു സാധിക്കുകയുള്ളൂ.

Story first published: Sunday, September 22, 2024, 6:58 [IST]
Other articles published on Sep 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+