For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സഞ്ജുവിന് നിര്‍ണ്ണായക റോള്‍, ഇന്ത്യയുടെ പദ്ധതി അതാണ്! വെളിപ്പെടുത്തി അശ്വിന്‍

ചെന്നൈ: ഏകദിന ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് അഭിമാന പോരാട്ടമാണ്. സ്വന്തം തട്ടകത്തിലാണ് ലോകകപ്പ് നടക്കാന്‍ പോകുന്നതെന്നത് ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യയുടെ അലമാരയിലില്ല. അതുകൊണ്ടുതന്നെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് ഇത്തവണ സാധിക്കേണ്ടതായുണ്ട്.

ഇതിനായുള്ള പരീക്ഷണങ്ങള്‍ ഇന്ത്യ തുടരുകയാണ്. ശക്തമായ ടീമിനെ സൃഷ്ടിക്കാനുള്ള പദ്ധതികളുമായാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. സഞ്ജു സാംസണ്‍ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുമോയെന്നത് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണ്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി നിരാശപ്പെടുത്തുമ്പോഴും ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയില്‍ സഞ്ജു കസറുന്നുണ്ട്. ഇപ്പോഴിതാ സഞ്ജുവിനെ ഇന്ത്യ ഏകദിനത്തില്‍ പിന്തുണക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍ അശ്വിന്‍.

സഞ്ജുവിനെ ബാക്കപ്പ് താരമായാണ് ടീം വളര്‍ത്തുന്നതെന്നാണ് അശ്വിന്‍ പറയുന്നത്. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ട്. ഇരുവരുടേയും ലോകകപ്പിന് മുമ്പുള്ള ഫിറ്റ്‌നസ് ചോദ്യമുയര്‍ത്തുന്നു. അതുകൊണ്ടാണ് സഞ്ജുവിനെ ഏകദിനത്തില്‍ കൂടുതല്‍ പിന്തുണക്കാന്‍ ഇന്ത്യ തയ്യാറാവുന്നതെന്നാണ് അശ്വിന്റെ വിലയിരുത്തല്‍. 'കെ എല്‍ രാഹുലും ശ്രേയസ് അയ്യരും പരിക്കിന് ശേഷം തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്.

ഏഷ്യാ കപ്പിലൂടെയാണ് ഇവര്‍ മടങ്ങിവരാനൊരുങ്ങുന്നത്. എന്നാല്‍ ഇവര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ബാക്കപ്പ് ആരാണ്?. ഇവരിലൊരാള്‍ക്ക് പരിക്കേറ്റ് ലോകകപ്പ് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ആര് പകരക്കാരനാവും?. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് സഞ്ജു സാംസണ്‍ ടീമില്‍ തുടരുന്നത്. അക്ഷര്‍ പട്ടേലിനെ നാലാം നമ്പറിലേക്ക് കളിപ്പിക്കാനും ശ്രമിക്കുന്നു. ടി20യിലും ഏകദിനത്തിലും വ്യത്യസ്ത തന്ത്രം പയറ്റാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

sanju samson

തിലക് വര്‍മയുടെ ടി20യിലെ പ്രകടനത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാല്‍ ഏകദിന ലോകകപ്പിന്റെ പദ്ധതികളില്‍ ഇപ്പോള്‍ തിലകുണ്ടെന്ന് പറയാനാവില്ല. എന്നാല്‍ ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമായി തിലകുണ്ടാവും. കാരണം ഏതൊരു സെലക്ടറും അവന്റെ ബാറ്റിങ് കാണുമ്പോള്‍ അവനെ പരിഗണിക്കും'- യുട്യൂബ് ചാനലില്‍ സംസാരിക്കവെ അശ്വിന്‍ പറഞ്ഞു. സഞ്ജു സാംസണിന്റെ ലോകകപ്പ് സീറ്റ് നിര്‍ണ്ണയിക്കുന്നതില്‍ രാഹുലിന്റെയും ശ്രേയസിന്റെയും ഫിറ്റ്‌നസ് നിര്‍ണ്ണായകമാവും.

ശ്രേയസും രാഹുലും ലോകകപ്പ് കളിച്ചാല്‍ സഞ്ജുവിന് ടീമിലിടം നേടാന്‍ സാധിക്കാതെ പോവും. റിസര്‍വ് ടീമിലേക്ക് സഞ്ജു തഴയപ്പെടും. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും രാഹുലും തമ്മിലാവും മത്സരം നടക്കുക. രാഹുലിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കളിപ്പിക്കുമ്പോള്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനുമെത്തും. അങ്ങനെ വരുമ്പോള്‍ സഞ്ജു സാംസണിന് ടീമിന് പുറത്തിരിക്കേണ്ടി വരും. സഞ്ജു ലഭിക്കുന്ന അവസരങ്ങള്‍ തുടര്‍ച്ചയായി മുതലാക്കേണ്ടതായുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സഞ്ജു തകര്‍പ്പന്‍ ഫിഫ്റ്റി നേടിയിരുന്നു. എന്നാല്‍ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും സഞ്ജു ഫ്‌ളോപ്പാണ്. ആദ്യ മത്സരത്തില്‍ ഫിനിഷര്‍ റോളില്‍ സഞ്ജു ഫ്‌ളോപ്പായി. രണ്ടാം മത്സരത്തില്‍ അഞ്ചാം നമ്പറിലിറങ്ങിയപ്പോഴും സഞ്ജുവിന് തിളങ്ങാനായില്ല. പരമ്പരയില്‍ ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ സഞ്ജുവിന് ഇടം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇടം ലഭിച്ചാല്‍ സഞ്ജുവത് ഏറ്റവും നന്നായി ഉപയോഗിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടീമില്‍ തുടരുക പ്രയാസമാവും. വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് ശേഷം അയര്‍ലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലും സഞ്ജു കളിക്കുന്നുണ്ട്. ഇതിലും മികവ് കാട്ടിയാലേ സഞ്ജുവിന് ഏഷ്യാ കപ്പില്‍ ഇടം പ്രതീക്ഷിക്കാനാവൂ. ശ്രേയസും രാഹുലും തിരിച്ചെത്തിയാല്‍ ഏഷ്യാ കപ്പില്‍ നിന്നും സഞ്ജു തഴയപ്പെടാനാണ് സാധ്യത. എന്തായാലും റിസര്‍വ് താരമായി ടീമിന്റെ പദ്ധതികളില്‍ സഞ്ജു ഉണ്ടാകുമെന്നുറപ്പ്.

Story first published: Tuesday, August 8, 2023, 9:45 [IST]
Other articles published on Aug 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+