Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന് പകരം സഞ്ജു, കോലി തുടരും; ഗില്‍ ക്യാപ്റ്റന്‍! ഇന്ത്യയുടെ വരാനിരിക്കുന്ന ഏകദിന 11

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി പല കാരണങ്ങളാല്‍ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത്തവണ കിരീടം നേടാനാവാതെ പോയാല്‍ ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. ഇക്കാര്യം നേരത്തെ തന്നെ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയത്. പരിശീലകന്‍ ഗൗതം ഗംഭീറിന്റെയടക്കം ഭാവി തീരുമാനിക്കുന്ന ടൂര്‍ണമെന്റായിരിക്കും ചാമ്പ്യന്‍സ് ട്രോഫിയെന്ന് നേരത്തെ തന്നെ ബിസിസിഐ സൂചന നല്‍കിയതാണ്. അതുകൊണ്ടുതന്നെ എല്ലാ താരങ്ങള്‍ക്കും ചാമ്പ്യന്‍സ് ട്രോഫി വളരെ പ്രധാനപ്പെട്ടതാണ്.

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി ഉറപ്പാണ്. ഇനിയൊരു ഐസിസി ട്രോഫി കളിക്കാന്‍ രോഹിത്തിനേയും കോലിയേയും ഇന്ത്യ പരിഗണിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത് ശര്‍മ ഏകദിന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാനും സാധ്യതകളുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യ ചില സുപ്രധാന അഴിച്ചുപണിക്കാണ് പദ്ധതിയിടുന്നത്. അങ്ങനെ വരുമ്പോള്‍ ഇന്ത്യയുടെ ഏകദിനത്തിലെ പ്ലേയിങ് 11 എങ്ങനെയാവും?. പരിശോധിക്കാം.

രോഹിത്തിന് പകരം സഞ്ജു സാംസണ്‍

രോഹിത് ശര്‍മ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഭേദപ്പെട്ട ഫോമില്‍ കളിക്കുമ്പോഴും വലിയ സ്‌കോറിലേക്കുയരാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ രോഹിത് ഓപ്പണിങ്ങില്‍ നിന്ന് വഴിമാറാനാണ് സാധ്യത. രോഹിത് കളമൊഴിയുമ്പോള്‍ പകരം ഓപ്പണറായി എത്താന്‍ കൂടുതല്‍ സാധ്യത സഞ്ജു സാംസണിനാണ്. പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജു സാംസണിനെ പിന്തുണക്കുന്നുണ്ട്.

എന്നാല്‍ രോഹിത്തിന് താല്‍പര്യമില്ലാത്തതിനാലാണ് സഞ്ജു ഏകദിന ടീമിന് പുറത്തുനില്‍ക്കുന്നത്. രോഹിത് കളമൊഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് വെടിക്കെട്ട് ഓപ്പണറെയാണ് ഇന്ത്യക്കാവശ്യം. ഇതിന് അനുയോജ്യന്‍ സഞ്ജുവാണ്. പവര്‍പ്ലേയില്‍ തല്ലിത്തകര്‍ക്കാന്‍ സഞ്ജുവിനാവും. പേസിനേയും സ്പിന്നിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ സഞ്ജുവിന് മികവുണ്ട്. ഈ സാഹചര്യത്തില്‍ രോഹിത്തിന് പകരം സഞ്ജു എത്താനാണ് കൂടുതല്‍ സാധ്യത.

ശുബ്മാന്‍ ഗില്‍ നായകന്‍

രോഹിത് ശര്‍മ കളമൊഴിയുമ്പോള്‍ ശുബ്മാന്‍ ഗില്ലാവും നായകന്‍. ഇതിനോടകം ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്താന്‍ ഗില്ലിനായിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ഗില്‍. വലം കൈയന്‍ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്നവനാണ്. ഈ സാഹചര്യത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറും ഗില്ലിനെ പിന്തുണക്കും. ഇന്ത്യ അടുത്ത ഏകദിന ലോകകപ്പ് ഗില്ലിന് കീഴില്‍ കളിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. കെ എല്‍ രാഹുലിനെ ടെസ്റ്റിലേക്ക് മാത്രമായി ഒതുക്കിയേക്കും. ഇന്ത്യയുടെ ടോപ് ഓഡറില്‍ മികച്ച താരങ്ങളുള്ളതിനാല്‍ രാഹുലിനെ ഫിനിഷര്‍ റോളിലാണ് കളിപ്പിക്കുന്നത്. ഈ റോള്‍ രാഹുലിന് ചേരുന്നതല്ല. അതുകൊണ്ടുതന്നെ എക്‌സ് ഫാക്ടര്‍ താരമായ റിഷഭ് പന്തിനെ ഇന്ത്യ വിക്കറ്റ് കീപ്പര്‍ റോളിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

sanju samson

അര്‍ഷ്ദീപ് സിങ്ങിന് നിര്‍ണ്ണായക റോള്‍

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യ പരിഗണിക്കുന്ന ഏകദിന ടീമില്‍ ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് നിര്‍ണ്ണായക റോളുണ്ടാവും. അര്‍ഷ്ദീപിനെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിപ്പിച്ചിട്ടില്ല. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷവും മുഹമ്മദ് സിറാജിന് ഏകദിന ടീമില്‍ വലിയ അവസരങ്ങള്‍ ലഭിച്ചേക്കില്ല. ടെസ്റ്റിലാവും സിറാജിന് അവസരം ലഭിക്കുക. എന്തായാലും ഇന്ത്യ അടുത്ത ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മാറ്റം ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ വരുത്തുമെന്നുറപ്പ്.

ഇന്ത്യയുടെ സാധ്യതാ 11 ഇങ്ങനെ

സഞ്ജു സാംസണ്‍, ശുബ്മാന്‍ ഗില്‍ (c), വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്

Story first published: Wednesday, February 26, 2025, 12:27 [IST]
Other articles published on Feb 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+