സഞ്ജു ഇന്ത്യ വിടണോ? അയര്‍ലന്‍ഡ് ക്യാപ്റ്റനാവണോ? ആരാധകര്‍ പറയുന്നതിങ്ങനെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ പ്രകടനങ്ങളും ടീം തിരഞ്ഞെടുപ്പുമെല്ലാം രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. 2021, 2022 ടി20 ലോകകപ്പുകള്‍ തോറ്റ ഇന്ത്യ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലും പരാജയപ്പെട്ടു. ഇന്ത്യ പ്രതിഭയുള്ള പല യുവതാരങ്ങളെയും ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇത്തരത്തില്‍ തഴയപ്പെടുന്ന പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ മലയാളിയായ സഞ്ജു സാംസണാണ്. സഞ്ജുവിന് ആവിശ്യത്തിന് അവസരം ഇന്ത്യ നല്‍കുന്നില്ലെന്ന വിമര്‍ശനം ഏറെ നാളുകളായി ഉള്ളതാണ്.
റിഷഭ് പന്തിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കുമ്പോഴും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ തഴയുകയാണ് ചെയ്യുന്നത്. ഏഴ് വര്‍ഷമായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെങ്കിലും 11 ഏകദിനം മാത്രമാണ് സഞ്ജു ഇതുവരെ കളിച്ചത്. കഴിവ് തെളിയിച്ചിട്ടും അവസരം നല്‍കുന്നില്ല. ഇതിനെതിരേ പല പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു. ഇതിനിടെ അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സഞ്ജുവിനെ ടീമിലേക്ക് ക്ഷണിക്കുകയും എല്ലാ മത്സരങ്ങളും കളിപ്പിക്കാമെന്നും ക്യാപ്റ്റനാക്കാമെന്നും പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് ആരാധകര്‍ പ്രതികരിക്കുന്നത് എന്താണെന്ന് പരിശോധിക്കാം.

പോകണമെന്ന് ആരാധകര്‍
സഞ്ജു ഇന്ത്യവിട്ട് അയര്‍ലന്‍ഡിനായി കളിക്കാന്‍ പോകണമെന്ന് പറയുന്ന ആരാധകര്‍ ഏറെയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍ ലോബികളുടെ ഇടപെടലുണ്ട്. കേരളത്തില്‍ നിന്നുള്ള താരമായതിനാലും വലിയ ശുപാര്‍ശകള്‍ ലഭിക്കാത്തതതിനാലും സഞ്ജുവിന് അവസരം ലഭിക്കുക കടുപ്പമായിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ സഞ്ജു ഇന്ത്യ വിട്ട് അയര്‍ലന്‍ഡിനായി കളിക്കുന്നതില്‍ തെറ്റില്ലെന്നാണ് വലിയൊരു പക്ഷം ആരാധകര്‍ പ്രതികരിക്കുന്നത്.
ഇന്ത്യ കരുത്തരുടെ നിരയായതിനാല്‍ത്തന്നെ സഞ്ജുവിനെ ഒപ്പം കൂട്ടുക വളരെ പ്രയാസമാണ്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ടീമിലുള്ളപ്പോള്‍ സഞ്ജുവിന് അവസരം ലഭിക്കുക പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ സഞ്ജുവിന് കൂടുതല്‍ അവസരം ലഭിക്കാന്‍ സഞ്ജു ഇന്ത്യന്‍ ടീം വിടുന്നതാവും നന്നാവുക.
Also Read: IND vs SL ODI: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, റിഷഭ് പുറത്താവും, സഞ്ജുവെത്തും, അറിയാം

ഉന്മുക്ത് ചന്ദിന്റെ വഴിയേ പോകാം
ഉന്മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ ഉന്മുക്തിനെപ്പോലെ അമേരിക്കന്‍ ക്രിക്കറ്റിലേക്കൊതുങ്ങേണ്ട താരമല്ല സഞ്ജു. അയര്‍ലന്‍ഡ് അത്ര മോശം ടീമില്ല. പോള്‍ സ്റ്റിര്‍ലിങ്ങിനെപ്പോലെ മികച്ച താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ സഞ്ജുവിനെ അവര്‍ക്കൊപ്പം പോയാല്‍ വലിയ കരിയര്‍ നേടിയെടുക്കാനാവുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സഞ്ജു ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കുന്നത് കാണുമ്പോഴാണ് സന്തോഷമെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്.

ബിസിസി ഐക്ക് സഞ്ജുവിന്റെ മൂല്യമറിയില്ല
സഞ്ജുവിനെ നന്നായി അറിയാവുന്ന രാഹുല്‍ ദ്രാവിഡ് പരിശീലകനായിരുന്നിട്ടും സഞ്ജുവിന് അവസരം ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇനിയും അവസരത്തിനായി ഇന്ത്യന്‍ ടീമിനൊപ്പം തുടരുന്നതില്‍ കാര്യമില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ബിസിസി ഐക്ക് സഞ്ജുവിന്റെ മൂല്യം മനസിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ആരാധകര്‍ പറയുന്നു. നിലവില്‍ വലിയ ആരാധക പിന്തുണ ലഭിക്കുന്ന താരമാണ് സഞ്ജു. ഇന്ത്യന്‍ ടീം വിട്ടാല്‍ സഞ്ജുവിന് ഈ പിന്തുണ എത്രത്തോളം ലഭിക്കുമെന്നത് കണ്ടറിയണം.

ടീം മാറ്റം എളുപ്പമല്ല
സഞ്ജുവിനെ സംബന്ധിച്ച് ഇന്ത്യന്‍ ടീം വിടുകയെന്നത് ഒട്ടും എളുപ്പമാവില്ല. അതിന് നിരവധി കടമ്പകള്‍ മറികടക്കേണ്ടതായുണ്ട്. പ്രധാനമായും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടതായുണ്ട്. അങ്ങനെ ചെയ്താലും അയര്‍ലന്‍ഡിനായി കളിക്കാനാവില്ല. അതിന് ഐപിഎല്‍ ടീമുകളുമായുള്ള എല്ലാ കരാറും അവസാനിപ്പിക്കണം. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. അതുകൊണ്ട് തന്നെ സഞ്ജുവിന് എളുപ്പത്തില്‍ ടീം വിടാന്‍ സാധിക്കില്ലെന്ന് തന്നെ പറയാം. അവസരം കുറവാണെങ്കിലും ഇന്ത്യന്‍ ടീമില്‍ തുടരുന്നതാണ് സഞ്ജുവിന് നല്ലത്.
Also Read: IND vs BAN Test: രാഹുല്‍-ഗില്‍ ഓപ്പണിങ്, റിഷഭ് ആറാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

സഞ്ജുവിന്റെ മറുപടി അറിയാം
അയര്‍ലന്‍ഡിന്റെ ക്ഷണത്തിന് സഞ്ജു നന്ദി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിനായി മാത്രം കളിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സഞ്ജു പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സഞ്ജുവിനെ നിലവില്‍ ഇന്ത്യ മധ്യനിരയിലേക്കാണ് പരിഗണിക്കുന്നത്. വിക്കറ്റിന് പിന്നില്‍ തിളങ്ങുന്ന സഞ്ജു ഫിനിഷര്‍ റോളിലും പക്വതയോടെ കളിക്കുന്നു. എന്നാല്‍ റിഷഭ് പന്ത് ഇടം കൈയന്‍ താരമായതിനാല്‍ത്തന്നെ മധ്യനിരയില്‍ സഞ്ജുവിനെ മറികടന്ന് റിഷഭ് പന്ത് ഇടം പിടിക്കുന്നു. 2023ലെ ലോകകപ്പിലും സഞ്ജുവിന് ടീമില്‍ ഇടം ലഭിച്ചേക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications