Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു സാംസണ്‍ നാട്ടില്‍ തിരിച്ചെത്തി, ഉജ്ജ്വല സ്വീകരണം; പ്രത്യേക സമ്മാനവുമായി തരൂര്‍

കൊച്ചി: ബംഗ്ലാദേശിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി സഞ്ജു സാംസണ്‍. ഇന്നലെ കേരളത്തിലെത്തിയ സഞ്ജു സാംസണിന് ഉജ്ജ്വല സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. സഞ്ജുവിന്റെ മൂന്നാം ടി20യിലെ സെഞ്ച്വറി പ്രകടനം ആരാധകരെ എത്രത്തോളം തൃപ്തിപ്പെടുത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന തരത്തില്‍ വലിയ സ്വീകരണമാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. ഇതിന് ശേഷം സഞ്ജു സാംസണിനെ ശശി തരൂര്‍ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

നീല പൊന്നാട സഞ്ജുവിനെ അണിയിച്ച് താരത്തെ അഭിനന്ദിക്കുന്ന ചിത്രങ്ങള്‍ ശശി തരൂര്‍ തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. സഞ്ജുവിന്റെ വലിയ ആരാധകനാണ് ശശി തരൂര്‍. പ്രതിസന്ധി സാഹചര്യങ്ങളിലടക്കം സഞ്ജുവിനെ വളരെയധികം പിന്തുണക്കാന്‍ ശശി തരൂര്‍ തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവും ശശി തരൂരും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. സഞ്ജുവിന്റെ പ്രകടനങ്ങളെയെല്ലാം അഭിനന്ദിക്കാന്‍ എല്ലായ്‌പ്പോഴും തരൂര്‍ ഉണ്ടായിരുന്നു.

സഞ്ജുവിന്റെ അടുത്ത പദ്ധതിയെന്ത്?

ബംഗ്ലാദേശ് ടി20 പരമ്പരക്ക് ശേഷം ഇന്ത്യ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഇതിന് ശേഷം ദക്ഷിണാഫ്രിക്കന്‍ പരമ്പര വരുന്നുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20, ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കാന്‍ പോകുന്നത്. ഇതില്‍ ടി20 പരമ്പരക്കുള്ള ടീമില്‍ സഞ്ജു സാംസണിന് സ്ഥാനമുണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരേ റെക്കോഡ് സെഞ്ച്വറിയാണ് സഞ്ജു നേടിയത്.

എന്നാല്‍ സഞ്ജു സാംസണിന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സീറ്റ് ലഭിക്കുമെന്ന കാര്യം ഇപ്പോഴും ഉറപ്പിച്ച് പറയാറായിട്ടില്ല. ബംഗ്ലാദേശിനെതിരേ സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരുടെ അഭാവത്തില്‍ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കസറിയിരുന്നു. എന്നാല്‍ വിശ്രമത്തിലുള്ള താരങ്ങള്‍ തിരിച്ചുവരുമ്പോള്‍ സഞ്ജുവിന് ഓപ്പണര്‍ റോള്‍ ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. എന്നാല്‍ ടീമില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്.

sanju samson

രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറാവുമോ?

രഞ്ജി ട്രോഫി ആരംഭിച്ചിരിക്കുകയാണ്. കേരള ടീമില്‍ ഇത്തവണ സഞ്ജു സാംസണില്ല. ബംഗ്ലാദേശ് പരമ്പരക്ക് ശേഷം സഞ്ജു വിശ്രമത്തില്‍ പോകരുതെന്നും രഞ്ജി ട്രോഫി കളിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെതിരേ തിളങ്ങിയ സഞ്ജുവിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സീറ്റ് ലഭിക്കാന്‍ സാധ്യത കൂടുതലാണ്. പക്ഷെ ടെസ്റ്റ് ടീമിലേക്ക് സഞ്ജു സാംസണെ ഇന്ത്യ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല.

ഈ സാഹചര്യത്തില്‍ രഞ്ജി ട്രോഫി കളിക്കാന്‍ സഞ്ജു തയ്യാറാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജു ഇപ്പോള്‍ രഞ്ജി ട്രോഫി കളിച്ചാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ന്നേക്കും. അങ്ങനെ വന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമാവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ക്കണ്ട് ഇപ്പോള്‍ സാഹസത്തിന് സഞ്ജു മുതിര്‍ന്നേക്കില്ല. നിലവിലെ ഫോം നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ സഞ്ജു സാംസണ്‍ ഇപ്പോള്‍ വിശ്രമിക്കുന്നതാണ് നല്ലത്.

സെഞ്ച്വറി സഞ്ജുവിന്റെ കരിയറിലെ വഴിത്തിരിവ്

9 വര്‍ഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ അദ്ദേഹത്തിന് കരിയറില്‍ എടുത്തു പറയാവുന്ന ഒരു പ്രകടനം ഇതുവരെ നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ബംഗ്ലാദേശിനെതിരായ സെഞ്ച്വറി പ്രകടനത്തോടെ സഞ്ജുവിന്റെ കരിയര്‍ മാറി മറിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ സഞ്ജുവിനെ പ്രശംസിച്ച് പ്രമുഖരടക്കം രംഗത്തെത്തുന്നുണ്ട്.

സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കണമെന്നടക്കം പലരും ആവശ്യപ്പെടുന്നുണ്ട്. എന്തായാലും സഞ്ജുവിന്റെ കരിയറിലെ വഴിത്തിരിവാണിത്. ഇതിനെ മുതലാക്കി മുന്നോട്ട് പോകാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും മികവ് കാട്ടാനായാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിനൊപ്പം കുറച്ചുനാളെങ്കിലും സീറ്റ് ഉറപ്പിക്കാനാവും.

Story first published: Tuesday, October 15, 2024, 6:37 [IST]
Other articles published on Oct 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+