For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കരുണകാട്ടി' ബിസിസിഐ, സഞ്ജു ആദ്യമായി വാര്‍ഷിക കരാറില്‍! ലോകകപ്പ് കളിക്കുമോ?

മുംബൈ: 2022-23ലേക്കുള്ള വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് ബിസിസിഐ. ചില ചരിത്രമാറ്റങ്ങള്‍ കണ്ട പുതിയ കരാറില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ടത്. ഇതിനോടകം ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും സഞ്ജുവിന് കരാര്‍ നല്‍കാന്‍ ബിസിസി ഐ തയ്യാറായിരുന്നില്ല. സഞ്ജുവിനെ ബിസിസി ഐ തഴയുകയാണെന്ന മുറവിളി ശക്തമാകുന്നതിനിടെയാണ് ഇപ്പോള്‍ വാര്‍ഷിക കരാറിലേക്കുള്ള സഞ്ജുവിന്റെ രംഗ പ്രവേശമെന്നതാണ് എടുത്തു പറയേണ്ടത്.

1

2022 ഒക്ടോബര്‍ മുതല്‍ 2023 സെപ്തംബര്‍വരെയാണ് ഈ കരാറിന്റെ കാലാവധി. ഗ്രേഡ് എപ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് കരാറുകളാണുള്ളത്. സഞ്ജുവിനെ ഗ്രേഡ് സിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എപ്ലസ് ഗ്രേഡിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 7 കോടിയും എ ഗ്രേഡിന് 5 കോടിയും ബി ഗ്രേഡിന് 3 കോടിയും സി ഗ്രേഡിന് 1 കോടിയുമാണ് പ്രതിഫലം. സഞ്ജുവിനെ കരാറിലേക്ക് പരിഗണിച്ചതോടെ വരാനിരിക്കുന്ന ഏഷ്യാ കപ്പിലേക്കും ലോകകപ്പിലേക്കും പരിഗണിക്കപ്പെടാനുള്ള സാധ്യതയും കൂടിയിരിക്കുന്നു.

പുതിയ കരാറിലേക്ക് വരുമ്പോള്‍ എടുത്തുപറയേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടയൊന്ന് എപ്ലസ് ഗ്രേഡിലേക്ക് രവീന്ദ്ര ജഡേജ ഉയര്‍ന്നുവെന്നതാണ്. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരോടൊപ്പമാണ് ഇനി ജഡേജക്ക് സ്ഥാനം. എന്നാല്‍ ഇന്ത്യ ഭാവി നായകനെന്ന് പരിഗണിക്കപ്പെടുന്ന ഹര്‍ദിക് പാണ്ഡ്യ എ പ്ലസ് ഗ്രേഡിലേക്ക് എത്തിയില്ലെന്നതും ശ്രദ്ധേയം. ഇതിനോടകം ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് ഹര്‍ദിക് സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.

1

ഗ്രേഡ് എയിലേക്ക് വരുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍ എന്നിവരാണുള്ളത്. പരിക്കേറ്റ റിഷഭ് പന്ത് ഒരു വര്‍ഷത്തേക്ക് കളിക്കില്ലെന്ന് ഉറപ്പായിട്ടും ബിസിസി ഐ കരാറില്‍ റിഷഭിനെ ഉള്‍പ്പെടുത്തിയെന്നതാണ് ശ്രദ്ധേയം. അക്ഷര്‍ പട്ടേല്‍ സമീപകാലത്തായി നടത്തിയ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് അഞ്ചാം സ്ഥാനത്തേക്കെത്തിയത്. ആര്‍ അശ്വിന്‍ ടെസ്റ്റില്‍ മാത്രമാണ് സജീവമെങ്കിലും എ കരാറില്‍ ഉള്‍പ്പെട്ടു.

ഗ്രേഡ് ബിയിലേക്ക് വരുമ്പോള്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ശുബ്മാന്‍ ഗില്‍ എന്നിവരാണുള്ളത്. ഇതില്‍ എ ഗ്രേഡില്‍ നിന്നിരുന്ന രാഹുല്‍ ബി ഗ്രേഡിലേക്ക് താഴ്ത്തപ്പെട്ടുവെന്നതാണ് എടുത്തുപറയേണ്ടത്. ഇന്ത്യയുടെ ഭാവി നായകനായി പരിഗണിക്കപ്പെട്ടിരുന്ന രാഹുല്‍ മോശം പ്രകടനം നടത്തി പിന്നോട്ട് പോയതോടെയാണ് അദ്ദേഹം കരാറില്‍ നിന്നും തഴയപ്പെട്ടിരിക്കുന്നത്. ഭാവി സൂപ്പര്‍ താരം ശുബ്മാന്‍ ഗില്ലിനും ബി ഗ്രേഡ് മാത്രം.

1

സി ഗ്രേഡിലേക്ക് വരുമ്പോള്‍ ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, സഞ്ജു സാംസണ്‍, അര്‍ഷദീപ് സിങ്, കെ എസ് ഭരത് എന്നിവരാണുള്ളത്. ശിഖര്‍ ധവാനെ കരാറില്‍ നിലനിര്‍ത്തിയതോടെ ഏഷ്യാ കപ്പിലും ലോകകപ്പിലും വിളിയെത്താനുള്ള സാധ്യതകളാണുയരുന്നത്. ബാക്കപ്പ് ഓപ്പണറായി ധവാന്‍ എത്താനുള്ള സാധ്യതകളാണ് തെളിയുന്നത്.

ഇഷാന്‍ കിഷനും കെ എസ് ഭരതും കരാറിലുള്‍പ്പെട്ടു. സഞ്ജു സാംസണ്‍, അര്‍ഷദീപ് സിങ്, കെ എസ് ഭരത്, ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ എന്നിവരെ ആദ്യമായാണ് ബിസിസി ഐ കരാറില്‍ ഉള്‍പ്പെടുത്തുന്നത്. അതേ സമയം ചില പ്രമുഖ താരങ്ങള്‍ക്ക് കരാര്‍ നഷ്ടമായിട്ടുണ്ട്. അജിന്‍ക്യ രഹാനെ, ഭുവനേശ്വര്‍ കുമാര്‍, ഹനുമ വിഹാരി, ഇഷാന്ത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ദീപക് ചഹാര്‍ എന്നിവര്‍ കരാറില്‍ നിന്ന് പുറത്തായി. ഇതില്‍ ദീപക് ചഹാറിനെ മാറ്റിനിര്‍ത്തിയത് കൗതുകമായി.

Story first published: Monday, March 27, 2023, 6:55 [IST]
Other articles published on Mar 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+