സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം
ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമുറപ്പാക്കി കഴിഞ്ഞ മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണിനെ ഇനി കാണാനാവുക ഈ മാസമവസാനം അയര്‍ലാന്‍ഡ് പര്യടനത്തിലായിരിക്കും. രണ്ടു ടി20കളാണ് 26, 28 തിയ്യതികളിലായി അയര്‍ലാന്‍ഡില്‍ ഇന്ത്യ കളിക്കുക.
കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയും ആദ്യമായി സീനിയര്‍ ടീമിലേക്കു വിളിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്ലെയിങ് ഇലവനില്‍ തനിക്കും സ്ഥാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സഞ്ജു. ഏഷ്യന്‍ ഗെയിംസുള്‍പ്പെടെ വലിയ ചാലഞ്ചുകള്‍ വരാനിരിക്കവെ അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷി.

സഞ്ജുവിന് നല്ല കാലമോ?
സഞ്ജു സാംസണിന്റെ ആരാധകരെ സംബന്ധിച്ച് അത്ര സന്തോഷിക്കാന്‍ വക നല്‍കുന്ന പ്രവചനമല്ല ജ്യോതിഷി നടത്തിയിരിക്കുന്നത്. അഭിവേദിക് ആസ്‌ട്രോ (Abhivedic Astro) എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടിലാണ് മലാളി താരത്തിന്റെ ഭാവിയെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്.
'എംഎസ് ധോണിയെയെ, രോഹിത് ശര്‍മയെയോ, സൂര്യകുമാര്‍ യാദവിനെയോ പോലെ ഒരു ക്ലാസിക് ക്യാപ്റ്റന്റെ ഗ്രഹനിലയല്ല സഞ്ജു സാംസണിനുള്ളത്. 2026 സപ്തംബര്‍ മുതല്‍ 2029 ജനുവരി വരെ സഞ്ജുവിന്റെ ബാറ്റിങ് ഫോമില്‍ ഇടിവുണ്ടാവും.
തുലാം രാശിയില്‍ സൂര്യന്‍ ദുര്‍ബലനായി രാഹുവിനൊപ്പം ഇരിക്കുകയാണ്. അതേസമയം ബുധന്‍ ദുര്‍ബലനായ സൂര്യന്റെ സ്വാധീനത്തിലും ഇരിക്കുന്നു'- ഇങ്ങനെയാണ് ഗ്രഹനിലയുടെ ചാര്‍ട്ടിനൊപ്പം എക്‌സില്‍ ജ്യോതിഷി കുറിച്ചിരിക്കുന്നത്.
കൂടാതെ ഇതുമായി ബന്ധപ്പെട്ട് വേറെയും ചില പ്രവചനങ്ങള്‍ ജ്യോതിഷി നടത്തിയിട്ടുണ്ട്. 'സഞ്ജു സാംസണിനെ ക്യാപ്റ്റനാക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല. ഈ സപ്തംബറിനു ശേഷം ഒരു ടീമിനെയും അദ്ദേഹം നയിക്കാന്‍ പോവുന്നില്ല'.
' ടീം വൃത്തങ്ങളില്‍ സഞ്ജു എല്ലായ്‌പ്പോഴും ബഹുമാനിക്ക്‌പ്പെടും, പക്ഷെ അതു ക്യാപ്റ്റനെന്ന നിലയില്‍ ആയിരിക്കില്ലെന്നു മാത്രം. അദ്ദേഹത്തിന്റെ ശനിയുടെ മഹാദശ 2029 ജനുവരിയില്‍ വരികയാണ്. ഇതു ഗുണകരമായിരിക്കും.
പക്ഷേ സഞ്ജുവിനെപ്പോലുള്ള ഒരാള്‍ക്ക് ശനി പെട്ടെന്നുള്ള വിജയങ്ങള്‍ സമ്മാനിച്ചേക്കില്ല. അതിനേക്കാള്‍ സ്ഥിരത/ അച്ചടക്കം, ഉത്തരവാദിത്വം, സഹിഷ്ണുത എന്നിവ പരീക്ഷിക്കപ്പെടുകയാവും ചെയ്‌തേക്കുക'- ഇങ്ങനെയും ജ്യോതിഷിയുടെ പ്രവനത്തില്‍ വിശദീകരിക്കുന്നു.
ലോകകപ്പ് ഹീറോയിസം
ഈ വര്‍ഷം നാട്ടിലും ശ്രീലങ്കയിലുമായി നടന്ന ഐസിസി ടി20 ലോകകപ്പിലെ ഹീറോയിസമാണ് സഞ്ജു സാംസണിനെ ഇന്ത്യന്‍ ടി20 സ്‌ക്വാഡിലെ സ്ഥിരം സാന്നിധ്യമാക്കിയത്. ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്് കൂടിയായിരുന്നു അദ്ദേഹം.

ഗ്രൂപ്പുഘട്ടത്തില്‍ ഒരു മല്‍സരത്തില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂവെങ്കിലും സൂപ്പര്‍ എട്ടില്‍ സൗത്താഫ്രിക്കയുമായുള്ള ആദ്യ മാച്ചില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയതോടെ സഞ്ജു തിരിച്ചുവിളിക്കപ്പെട്ടു. ഇഷാന്‍ കിഷനെ മൂന്നാ നമ്പറാക്കിയ ശേഷം അദ്ദേഹത്തെ വീണ്ടും ഓപ്പണറാക്കിയ തീരുമാനം മാസ്റ്റര്‍ സ്‌ട്രോക്കായി മാറി.
വെസ്റ്റ് ഇന്‍ഡീസുമായുള്ള സൂപ്പര്‍ എട്ടിലെ ഡു ഓര്‍ ഡൈ മാച്ചില്‍ റണ്‍സില്‍ പുറത്താവാതെ 97 റണ്‍സുമായി ഹീറോയായത് സഞ്ജുവാണ്. തുടര്‍ന്ന് സെമിയിലും ഫൈനിലും 80 പ്ലസ് സ്‌കോറുകളോടെ ടീമിന്റെ അമരക്കാരനായതും അദ്ദേഹം തന്നെ. 321 റണ്‍സോടെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടോപ്‌സ്‌കോററായത് സഞ്ജുവാണ്.
ലോകകപ്പിലെ മാജിക്കല്‍ പ്രകടനത്തിനു ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള കന്നി സീസണിലും അദ്ദേഹം മോശമാക്കിയില്ല. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കം സിഎസ്‌കെയുടെയും ടോപ്‌സ്‌കോറര്‍ അദ്ദേഹം തന്നെ. ഐപിഎല്ലിനു ശേഷം ബ്രേക്കിലുള്ള സഞ്ജു ഇനി അയര്‍ലാന്‍ഡിലാണ് കളിക്കാനിറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


