Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

32 പന്തില്‍ 35, ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ റിഷഭിന്റെ ഫ്‌ളോപ്പ് ഷോ! പൊങ്കാലയിട്ട് സഞ്ജു ഫാന്‍സ്

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് നിലവില്‍ ഡല്‍ഹി പ്രീമിയര്‍ ലീഗ് കളിക്കുകയാണ്. ദുലീപ് ട്രോഫി ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള റിഷഭ് ഡല്‍ഹി പ്രീമിയര്‍ ലീഗിനായി ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ മാത്രം കളിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. പുരാനി ഡില്ലി 6 ടീമിനായി കളിക്കുന്ന റിഷഭ് വമ്പന്‍ പ്രകടനത്തോടെ മാച്ച് വിന്നറാവുമെന്നാണ് കരുതിയത്. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ റിഷഭ് നിരാശപ്പെടുത്തി.

32 പന്ത് നേരിട്ട് 35 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. പതിയെ തുടങ്ങി പിന്നീട് കടന്നാക്രമിക്കാനായിരുന്നു റിഷഭിന്റെ പദ്ധതി. എന്നാല്‍ താരത്തിന് പ്രതീക്ഷിച്ചപ്പോലൊരു ടി20 ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ സാധിക്കാതെ പോയി. സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍ ടീമിനെതിരേയായിരുന്നു പുരാനി ടീമിന്റെ മത്സരം. നായകനായി കളിച്ച റിഷഭ് മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയത്. മൂന്നാം ഓവറില്‍ത്തന്നെ ബാറ്റ് ചെയ്യാനെത്തിയ റിഷഭ് പവര്‍പ്ലേയിലടക്കം ടെസ്റ്റ് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.

ആദ്യത്തെ 14 പന്തില്‍ 10 റണ്‍സ് മാത്രമാണ് റിഷഭ് നേടിയത്. റിഷഭിനൊപ്പം സ്‌ട്രൈക്ക് പങ്കിട്ട അര്‍പിത് റാണ 37 പന്തില്‍ ഫിഫ്റ്റി പിന്നിട്ടപ്പോഴും റിഷഭ് റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെട്ടു. സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് റിഷഭ് കൂടുതല്‍ പതറിയത്. ഒടുവില്‍ കുന്‍വാര്‍ ബിദൂരിയാണ് റിഷഭിനെ പുറത്താക്കിയത്. നാല് ഫോറും ഒരു സിക്‌സുമായിരുന്നു റിഷഭ് ആകെ നേടിയത്, സ്‌ട്രൈക്ക് റേറ്റ് 109.37 മാത്രമായിരുന്നു.

എന്നാല്‍ മറ്റ് അഞ്ച് താരങ്ങള്‍ 140ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചതോടെ 3 വിക്കറ്റിന് 197 എന്ന സ്‌കോറിലേക്കെത്താന്‍ പുരാനി ടീമിനായി. 21കാരനായ വനാഷ് ബേദി 19 പന്തില്‍ പുറത്താവാതെ 47 റണ്‍സാണ് നേടിയത്. റിഷഭ് പന്തിന്റെ മോശം പ്രകടനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് സഞ്ജു സാംസണിന്റെ ആരാധകര്‍ ഉയര്‍ത്തുന്നത്. റിഷഭിനെക്കാള്‍ ടി20യില്‍ മികച്ചവന്‍ സഞ്ജു സാംസണാണെന്നും റിഷഭ് സ്വാര്‍ത്ഥനാണെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

rishabh pant delhi premier league

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് മത്സരത്തില്‍ സഞ്ജു സാംസണ്‍ ഡെക്കിന് പുറത്തായിരുന്നു. ഇതോടെ സഞ്ജു നിലവില്‍ തഴയപ്പെട്ട അവസ്ഥയിലാണ്. എന്നാല്‍ റിഷഭിനെ ഇന്ത്യ ടി20യിലേക്ക് വിളിക്കേണ്ടെന്നും ഇത്തരം പ്രകടനംകൊണ്ട് ഇന്ത്യക്ക് ഗുണമുണ്ടാകില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. റിഷഭ് പന്ത് ടെസ്റ്റും ഏകദിനവും മാത്രം കളിച്ചാല്‍ മതിയെന്നും ആരാധകര്‍ പറയുന്നു. റിഷഭ് തന്റെ ശരിയായ ശൈലിയില്‍ കളിക്കുന്നില്ല.

കടന്നാക്രമിക്കാന്‍ കഴിവുള്ള താരം ഐപിഎല്ലില്‍ നിരവധി തവണ വെടിക്കെട്ട് പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ ഈ മികവ് സമീപകാലത്തായി അദ്ദേഹത്തിന് കാട്ടാനാവുന്നില്ല. ടി20യില്‍ റിഷഭ് പിന്നോട്ട് പോകുന്നത് സഞ്ജുവിനെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്തയാണ്. അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ സഞ്ജുവിനാവും. ദുലീപ് ട്രോഫിയില്‍ നിന്ന് സഞ്ജു തഴയപ്പെട്ടുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണ്‍ കളിക്കുന്നുമില്ല. സഞ്ജുവിന് ഇനിയൊരു മത്സരം ലഭിക്കാന്‍ വരുന്ന രഞ്ജി ട്രോഫി വരെ കാത്തിരിക്കണം. റിഷഭ് പരിക്കിന് ശേഷം മടങ്ങിയെത്തിയത് മുതലുള്ള ടി20യിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ടി20യില്‍ റിഷഭിന് പഴയ മികവ് നഷ്ടപ്പെട്ടുവെന്നാണ് ആരാധകര്‍ പറയുന്നത്. സംസ്ഥാനം ലീഗില്‍ പോലും തിളങ്ങാനാവാത്ത റിഷഭിനെ എങ്ങനെ ഇന്ത്യ ടി20യില്‍ കളിപ്പിക്കുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

എന്തായാലും റിഷഭ് പന്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെതിരേ ട്രോള്‍ പൂരമാണ്. ദുലീപ് ട്രോഫിയില്‍ റിഷഭ് കസറേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. ഡല്‍ഹി പ്രീമിയര്‍ ലീഗിലെ അടുത്ത മത്സരത്തില്‍ ശക്തമായ പ്രകടനത്തോടെ തിരിച്ചുവരവ് നടത്താന്‍ റിഷഭിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Sunday, August 18, 2024, 6:33 [IST]
Other articles published on Aug 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+