Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പില്‍ കീപ്പിങ് മാത്രം, സഞ്ജുവിന് വീണ്ടുമൊരു ഷോക്ക്!! ഇനി ആ പ്രതീക്ഷ വേണ്ട?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണിന്റെ നല്ല സമയം ഇത്ര പെട്ടെന്നു അവസാനിച്ചോയെന്ന സംശയങ്ങളാണ് ഇപ്പോഴുയരുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി പ്ലെയിങ് ഇലവനിലെത്തിയെങ്കിലും ആദ്യ രണ്ടു കളിയിലും ബാറ്റ് ചെയ്യാനുള്ള ഭാാഗ്യം അദ്ദേഹത്തിനുണ്ടായില്ല.

പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ അഞ്ചാം നമ്പറില്‍ പോലും സഞ്ജുവിനെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല. ഇനിയുള്ള മല്‍സരങ്ങളിലും അദ്ദേഹം കീപ്പിങില്‍ മാത്രം ഒതുക്കപ്പെട്ടേക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിനിടെ സഞ്ജുവിനു മറ്റൊരു വലിയ തിരിച്ചടി കൂടി ഇപ്പോള്‍ നേരിട്ടിരിക്കുകയാണ്. അതു എന്താണെന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON

ഏകദിന പ്ലാനിന്റെ ഭാഗമല്ല?

ഇന്ത്യന്‍ കുപ്പായത്തില്‍ ടി20യേക്കാള്‍ മികച്ച റെക്കോര്‍ഡാണ് സഞ്ജു സാംസണിനു ഏകദിനത്തിലുള്ളത്. 50ന് മുകളില്‍ ശരാശരിയുള്ള അദ്ദേഹം കളിക്കാന്‍ അവസരം ലഭിച്ചപ്പോഴല്ലൊം ശ്രദ്ധേയമായ പല പ്രകടനങ്ങളും നടത്തിയിട്ടുമുണ്ട്. എന്നിട്ടും ഏകദിനത്തില്‍ സഞ്ജു സ്ഥിരം സാന്നിധ്യമായിട്ടില്ലെന്നതാണ് നിരാശാജനകമായ കാര്യം.

ഇപ്പോഴിതാ ഏകദിനത്തില്‍ അദ്ദേഹത്തിനു ദേശീയ ടീമിനോടൊപ്പം ഇനി വലിയ ഭാവിയില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഓസ്‌ട്രേലിയന്‍ എ ടീമുമായി ഈ മാസം അവസാനം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല.

ഭാവിയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു ഏകദിന വിക്കറ്റ് കീപ്പറായി അദ്ദേഹം പരിഗണനയില്ലെന്നു തന്നൊണ് സെലക്ഷന്‍ കമ്മിറ്റിയുടെ ഈ നീക്കത്തില്‍ നിന്നും വ്യക്തമാവുന്നത്. ഓസീസ് എയ്‌ക്കെതിരേ ആദ്യ ഏകദിനത്തില്‍ രജത് പാട്ടിധാറും അടുത്ത രണ്ടു മല്‍സരങ്ങളില്‍ത തിലക് വര്‍മയുമാണ് ഇന്ത്യന്‍ എ ടീമിനെ നയിക്കുക. ഇപ്പോള്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാലാണ് ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ നിന്നും തിലകിനെ മാറ്റി നിര്‍ത്തിയത്.

അദ്ദേഹത്തെ കൂടാതെ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമായ വെടിക്കെട്ട് ഓപ്പണറും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മ, പേസര്‍മാരായ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ തുടങ്ങിയവരും അവസാന രണ്ടു കളിയില്‍ ഇന്ത്യന്‍ എ ടീമിനൊപ്പം ചേരും. പക്ഷെ സഞ്ജുവിനെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. പ്രഭ്‌സിമ്രന്‍ സിങും അഭിഷേക് പൊറെലുമാണ് സംഘത്തിലെ രണ്ടു വിക്കറ്റ് കീപ്പര്‍മാര്‍.

SANJU SAMSON

ഓസീസ് പര്യടനം

ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുകയാണ്. മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ടീം അവിടെ കളിക്കുക. ടി20യില്‍ സഞ്ജു സാംസണിനു അവസരം പ്രതീക്ഷിക്കാമെങ്കിലും ഏകദിനത്തില്‍ ഇടമുണ്ടാവില്ലെന്നാണ് ഏറെക്കുറെ വ്യക്തമായിരിക്കുന്നത്.

ഓസീസ് പര്യടനത്തില്‍ ഏകദിന ടീമിലേക്കും പരിഗണനയിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ എ ടീമില്‍ അവസരം ലഭിക്കേണ്ടതായിരുന്നു. കാരണം ഓസീസ് പര്യടനത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പ് കൂടിയാവും ഈ പരമ്പര.

ഏകദിനത്തില്‍ ഇനി 30 കാരനായ സഞ്ജുവിനു വലിയ ഭാവിയില്ലെന്നാണ് പുതിയ തീരുമാനത്തില്‍ ന്നും വ്യക്തമാവുന്നത്. സ്റ്റാര്‍ ബാറ്ററായ കെഎല്‍ രാഹുലാണ് ഏകദിനത്തില്‍ ടീമിന്റെ നിലവിലെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍. ബാക്കപ്പ് റോളിലേക്കു സഞ്ജുവിനെയല്ല, മറിച്ച് റിഷഭ് പന്തിനെയാവും ബിസിസിഐ കണ്ടു വച്ചിരിക്കുന്നതെന്നു ഉറപ്പായിരിക്കുകയാണ്.

അതേസമയം, 2023 ഡിസംബര്‍ 21നു സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് സഞ്ജു അവസാനമായി ഏകദിനത്തില്‍ കളിച്ചത്. അന്നു സെഞ്ച്വറിയോടെ (108) പ്ലെയര്‍ ഓഫ് ദി മാച്ചായട്ടും പിന്നീട് അദ്ദേഹത്തിനു അവസരം ലഭിച്ചില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇതിനകം 16 മല്‍സരങ്ങളിലായി 14 ഇന്നിങ്‌സുകളില്‍ സഞ്ജു ബാറ്റ് ചെയ്തു. 56.67 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 510 റണ്‍സാണ്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Monday, September 15, 2025, 14:32 [IST]
Other articles published on Sep 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+