Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു വീണ്ടും ക്രീസിലേക്ക്!! ഇത്തവണ കളി ഈ ടീമിനൊപ്പം; മറുഭാഗത്ത് റുതുരാജും പൃഥ്വിയും

തിരുവന്തപുരം: ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളിക്കുകയും ടി20യില്‍ ഫസ്റ്റ് ചോയ്‌സ് കീപ്പറാവുകയും ചെയ്‌തെങ്കിലും സഞ്ജു സാംസണ്‍ ആ വലിയ സ്വപ്‌നത്തിനു പിറകെയാണ്. രാജ്യത്തിനായി ഒരു നാള്‍ ടെസ്റ്റില്‍ കളിക്കാനിറങ്ങണമെന്ന ആ മോഹം യാഥാര്‍ഥ്യമാക്കാനുള്ള പടയാെരുക്കത്തിലാണ് മലയാളികളുടെ പ്രിയതാരം.

ഇതിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മിന്നിക്കുകയെന്നതാണ് അദ്ദേഹത്തിനു മുന്നിലുള്ള പ്രധാന വഴി. രഞ്ജി ട്രോഫിയുടെ 2025-26 സീസണിലേക്കുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു. യുവതാരം മുഹമ്മദ് അസ്ഹറദ്ദീനു കീഴിലാണ് കേരളാ ടീം പുതിയ സീസണില്‍ അങ്കത്തിനു ഇറങ്ങുന്നത്. നാളെയാണ് (ബുധന്‍) രഞ്ജി സീസണിനു തുടക്കമാവുന്നത്. കരുത്തരായ മഹാരാഷ്ട്രയാണ് കേരളത്തിന്റെ ആദ്യ എതിരാളികള്‍.

SANJU SAMSON

പോരാട്ടം പൊടിപാറും

രഞ്ജി ട്രോഫിയുടെ എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളാ ടീം ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. മുന്‍ ചാപ്യന്‍മാരായ മഹാരാഷ്ട്രയുമായുള്ള കേരളത്തിന്റെ പോരാട്ടം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. അങ്കിത് ഭാവ്‌നെയ്ക്കു കീഴിലാണ് മഹാരാഷ്ട്ര ടീമിന്റെ വരവ്.

അവരുടെ സംഘത്തിലെ ഏറ്റവം വലിയ ആകര്‍ഷണങ്ങളിലൊരാള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് ഗെയ്ക്വാദിന്റെ സാന്നിധ്യമാണ്. കൂടാതെ അടുത്തിടെ മുംബൈ വിട്ട് മഹാരാഷ്ട്രയിലേക്കു കൂടുമാറിയ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായുടെ സാന്നിധ്യം മഹാരാഷ്ട്രയെ കൂടുതല്‍ അപകടകാരികളാക്കി മാറ്റുന്നു.

റുതുരാജ്, പൃഥ്വി എന്നിവര്‍ മാത്രമല്ല ദീര്‍ഘകാലം കേരളത്തിനായി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിട്ടുള്ള സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയും മഹാരാഷ്ട്രയുടെ കൂടാരത്തിലുണ്ട്. കഴിഞ്ഞ സീസണിലാണ് അദ്ദേഹം കേരളാ ടീം വിട്ട് മഹാരാഷ്ട്രയിലേക്കു ചേക്കേറിയത്.

സഞ്ജു പ്രതീക്ഷയില്‍

വലിയ പ്രതീക്ഷയോടെയാണ് ഈ സീസണിലെ രഞ്ജി ട്രോഫിയെ സഞ്ജു സാംസണ്‍ കാണുന്നത്. കാരണം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള വാതില്‍ ഇപ്പോഴും തുറന്നു കിടക്കുകയാണെന്നു അദ്ദേഹത്തെ മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ അറിയിച്ചു കഴിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിരന്തരം കളിച്ച് ഫോം നിലനിര്‍ത്തി ടെസ്റ്റ് കോളിനായി തയ്യാറായി ഇരിക്കാന്‍ ഗംഭീര്‍ തന്നോടു പറഞ്ഞതായി സഞ്ജു തന്നെയാണ് കുറച്ചു മുമ്പ് വെളിപ്പെടുത്തിയത്.

കോച്ചിന്റെ ഈ ഉറപ്പ് അദ്ദേഹത്തിനു നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണ്. കാരണം നേരത്തയുണ്ടായിരുന്ന ഒരു ഇന്ത്യന്‍ കോച്ചും സഞ്ജുവിന്റെ കഴിവില്‍ ഈ തരത്തില്‍ വിശ്വാസമര്‍പ്പിക്കുകയോ, മതിയായ അവസരങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല. അവിടെയാണ് ഗംഭീര്‍ സ്‌പെഷ്യലായി മാറുന്നത്.

SANJU SAMSON

റിഷഭ് പന്തിനെയും കെഎല്‍ രാഹുലിനെയുമെല്ലാം ഒഴിവാക്കി ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ്‌കീപ്പര്‍ റോള്‍ സഞ്ജുവിനെ അദ്ദേഹം ഏല്‍പ്പിച്ചു കഴിഞ്ഞു. തുടര്‍ച്ചയായി 19 ടി20കളിലാണ് അദ്ദേഹം ടീമിനായി അടുത്തിടെ കളിച്ചത്. ഏറ്റവും അവസാനമായി ഏഷ്യാ കപ്പിലെ ഏഴു കളിയിലും ജിതേഷ് ശര്‍മയെ ബെഞ്ചിലിരുത്തി സഞ്ജുവിനെ അദ്ദേഹം ഇലവനിലുള്‍പ്പെടുത്തിയിരുന്നു.

കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ കടന്നുപോവുന്നത്. അതുകൊണ്ടു തന്നെ ഇതു പരമാവധി മുതലാക്കാന്‍ തന്നെയായിരിക്കും സഞ്ജുവിന്റെ ശ്രമം. ഈ മാസം 29നാരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ അഞ്ചു ടി20കളുടെ പരമ്പരയിലെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ കൂടിയാണ് അദ്ദേഹം. ഈ പരമ്പരയ്ക്കു മുന്നോടിയായാണ് ഇടവേളയില്‍ സഞ്ജു ഇപ്പോള്‍ രഞ്ജിയില്‍ കേരളത്തിന്റെ കുപ്പായമണിയുന്നത്.

ദേശീയ ടീമിനോടൊപ്പം മല്‍സരങ്ങളിലാത്തപ്പോഴെല്ലാം കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ബാറ്റിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്താനാാല്‍ ഗംഭീര്‍ തനിക്കു നേരെ കണ്ണടയ്ക്കില്ല ഉറപ്പും സഞ്ജുവിനുണ്ട്. ടെസ്റ്റിലെ ഫസ്റ്റ് ചോയ്ത് കീപ്പറായ റിഷഭ് പന്തിനെ പരിക്കുകള്‍ നിരന്തരം വേട്ടയാടുന്നതും അദ്ദേഹത്തിനു പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

Story first published: Tuesday, October 14, 2025, 12:40 [IST]
Other articles published on Oct 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+