For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റിങ് വെടിക്കെട്ടിന് വിശ്രമം, ദുബായില്‍ ഇടവേള ആഘോഷമാക്കി സഞ്ജു; കൂട്ടിന് മുന്‍ താരവും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിമിത ഓവര്‍ മത്സരങ്ങള്‍ക്ക് താല്‍ക്കാലികമായി ഇടവേള വന്നിരിക്കുകയാണ്. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ് ഇന്ത്യന്‍ ടീം. ഇന്ത്യയുടെ അടുത്ത ടി20 പരമ്പര ഇംഗ്ലണ്ടിനെതിരേ ജനുവരി അവസാനമാണ്. ഇന്ത്യയുടെ ടി20 ടീമില്‍ ഇടവേള ലഭിച്ചതോടെ സഞ്ജു സാംസണും ഇപ്പോള്‍ ഇടവേള ലഭിച്ചിരിക്കുകയാണ്. കേരളത്തിന്റെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പോരാട്ടങ്ങളും അവസാനിച്ചതിനാല്‍ സഞ്ജുവിന് ഇത് ഇടവേളയുടെ സമയമാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടര്‍ച്ചയായി ക്രിക്കറ്റിന്റെ തിരക്കിലായിരുന്ന സഞ്ജുവിന് ഇപ്പോള്‍ ഇടവേള ലഭിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ഇടവേള സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷമാക്കുകയാണ് സഞ്ജു സാംസണ്‍. ദുബായിലാണ് സഞ്ജുവും സുഹൃത്തുക്കളുമുള്ളത്. മുന്‍ ഇന്ത്യന്‍ പേസറായ ശ്രീശാന്തും സഞ്ജുവിനൊപ്പമുണ്ട്. ഇരുവരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

സഞ്ജുവിന് സന്തോഷത്തിന്റെ വര്‍ഷം

സഞ്ജു സാംസണിന്റെ കരിയര്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച വര്‍ഷമായാണ് 2024 കടന്ന് പോകുന്നത്. ശ്രീശാന്തിന് ശേഷം ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടത്തിന്റെ ഭാഗമാകുന്ന മലയാളി താരമെന്ന റെക്കോഡിലേക്കെത്താന്‍ സഞ്ജുവിന് സാധിച്ചു. കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ടീമിലെ സജീവ താരമായി സഞ്ജു ഉണ്ടായിരുന്നു. പിന്നീട് സഞ്ജു സാംസണിന് സ്വപ്‌ന തുല്യമായ അംഗീകാരങ്ങളാണ് ലഭിച്ചത്.

പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനെ ഓപ്പണിങ്ങിലേക്കിറക്കി. ഇതോടെ മൂന്ന് സെഞ്ച്വറികളാണ് ടി20യില്‍ ഈ വര്‍ഷം സഞ്ജു നേടിയെടുത്തത്. ടി20യില്‍ ഒരു വര്‍ഷം മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമാണ് സഞ്ജു. കൂടാതെ ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി മാറാനും സഞ്ജുവിന് സാധിച്ചു. എന്തായാലും താരമെന്ന നിലയില്‍ സഞ്ജുവിന്റെ കരിയറില്‍ നിര്‍ണ്ണായക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ വര്‍ഷം സാധിച്ചു.

sanju samson

കേരള ക്യാപ്റ്റനായി നിരാശ

സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ മിന്നിച്ചാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ നായകനായി എത്തുന്നത്. സഞ്ജുവില്‍ വലിയ പ്രതീക്ഷയായിരുന്നു എല്ലാവര്‍ക്കും. എന്നാല്‍ പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം സഞ്ജുവില്‍ നിന്നുണ്ടായില്ല. പല മത്സരങ്ങളിലും നല്ല തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോറാക്കി അത് മാറ്റാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. എന്നാല്‍ സഞ്ജുവിന് കീഴില്‍ കേരളം ചരിത്ര അട്ടിമറി നടത്തി.

ശ്രേയസ് അയ്യരും അജിന്‍ക്യ രഹാനെയുമെല്ലാം ഉള്‍പ്പെടുന്ന മുംബൈ ടീമിനെ കേരളത്തിന് അട്ടിമറിക്കാനായി. ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജു വലിയൊരു മികവ് കാട്ടിയില്ലെങ്കിലും നായകനെന്ന നിലയില്‍ അദ്ദേഹം ശോഭിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തിന് നോക്കൗട്ടിലേക്ക് മുന്നേറാനായില്ല. ആറ് മത്സരത്തില്‍ നാലിലും ജയം നേടാന്‍ കേരളത്തിന് സാധിച്ചിരുന്നു. 75, 19, 4, 31, 7 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ ബാറ്റിങ് പ്രകടനങ്ങള്‍.

ഇനി ഇംഗ്ലണ്ട് പരമ്പരയില്‍ കാണാം

സഞ്ജു സാംസണിന്റെ പ്രകടനം ഇനി കാണാനാവുക ഇംഗ്ലണ്ട് പരമ്പരയിലൂടെയാവും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ പ്രതീക്ഷിക്കാം. ഓപ്പണര്‍ റോളില്‍ സഞ്ജുവും യശ്വസി ജയ്‌സ്വാളും കളിക്കാനാണ് സാധ്യത. ഇന്ത്യ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാവും ഇംഗ്ലണ്ടിനെതിരേ ഇറങ്ങുകയെന്നുറപ്പ്.

ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ സഞ്ജുവിന് ഇംഗ്ലണ്ട് പരമ്പര മുതലാക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഏകദിനത്തിലേക്ക് സഞ്ജുവിന് മടങ്ങിയെത്തുക പ്രയാസകരമായിരിക്കും. എന്തായാലും സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമില്‍ ഇപ്പോള്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. സ്ഥിരതയോടെ കളിക്കാനാവാത്ത പക്ഷം സഞ്ജു തഴയപ്പെടാനുള്ള സാധ്യതയും മുന്നിലുണ്ടെന്നതാണ് വസ്തുത.

Story first published: Wednesday, December 11, 2024, 11:28 [IST]
Other articles published on Dec 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+