Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ എന്തിന് കളിപ്പിക്കണം? പുറത്തിരുത്തുന്നത് തന്നെ നല്ലത്! കാരണമറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കു പോലും ഭീഷണിയായി മാറിയിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. അതിശയിപ്പിക്കുന്ന ആരാധക പിന്തുണയാണ് രാജ്യത്തിനു അകത്തും പുറത്തുമെല്ലാം അദ്ദേഹത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏതു രാജ്യത്തു പോയാലും അവിടെ സഞ്ജുവിന്റെ ആരാധകരെ നമുക്കു കാണാം. അതുകൊണ്ടു തന്നെ ദേശീയ ടീമില്‍ നിന്നുള്‍പ്പെടെ അദ്ദേഹം തഴയപ്പെടുമ്പോള്‍ അതു വലിയ രീതിയിലുള്ള ആരാധകരോഷത്തിനും വഴിയൊരുക്കാറുണ്ട്.

സഞ്ജു ടീമില്‍ ഇല്ലെങ്കില്‍ സോഷ്യല്‍ മീഡികളില്‍ വലിയ പ്രതിഷേധമാണ് എല്ലായ്‌പ്പോഴും ഉയരാറുള്ളത്. ടീമില്‍ മറ്റു താരങ്ങളുടെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടാറുമുണ്ട്. യഥാര്‍ഥത്തില്‍ ഇത്ര മാത്രം ആരാധക പിന്തുണ ലഭിക്കേണ്ട താരമാണോ സഞ്ജു? അടുത്തിടെ അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

SANJU SAMSON

ഏറ്റവും അവസാനമായി ദുലീപ് ട്രോഫിക്കുള്ള ടീമുകളില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടതും ആരാധകരെ ചൊടിപ്പിച്ചിരുന്നു. സെലക്ടര്‍മാര്‍ ഇതിന്റെ പേരില്‍ ഏറെ ക്രൂശിക്കപ്പെടുകയും ചെയ്തു. എന്നാല്‍ കളിപ്പിക്കുന്നതിനേക്കാള്‍ ബെഞ്ചില്‍ ഇരുത്തുന്നതാണ് സഞ്ജുവിനെ സംബന്ധിച്ച് നല്ലതെന്നു പറയുന്നതില്‍ തെറ്റില്ല. ഇതിനു പിന്നിലെ കാരണങ്ങളറിയാം.

സമീപകാലത്തെ പ്രകടനങ്ങള്‍

കഴിഞ്ഞ കുറച്ചു മാസങ്ങളായുള്ള സഞ്ുവിന്റെ മോശം ഫോമാണ് ആദ്യത്തെ കാരണം. അമേരിക്ക- വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായി നടന്ന ടി20 ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ പോലും കളിക്കാനാവാതെ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നു. ടൂര്‍ണമെന്റിനു തൊട്ടുമുമ്പ് ഒരു സന്നാഹ മല്‍സരത്തില്‍ ഓപ്പണറായി സഞ്ജുവിനു അവസരം ലഭിച്ചെങ്കിലും അതു പാഴാക്കി. ഇതു മുതലാക്കാനായിരുന്നു അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്. സന്നാഹത്തില്‍ ഫ്‌ളോപ്പായതോടെ ലോകകപ്പിലെ മുഴുവന്‍ മല്‍സരങ്ങളും അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തു.

ലോകകപ്പിനു ശേഷം സിബാബ്‌വെ പര്യടനത്തിലെ മൂന്നു ടി20കളിലാണ് സഞ്ജു കളിച്ചത്. ഇതില്‍ രണ്ടു മല്‍സരങ്ങളിലാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയിലൊന്നില്‍ 12 റണ്‍സിനു പുറത്തായ അദ്ദേഹം അവസാന ടി20യില്‍ 58 റണ്‍സും നേടി.

അതിനു ശേഷം ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ രണ്ടു മല്‍സരങ്ങളില്‍ സഞ്ജുവിനു പ്ലെയിങ് ഇലവില്‍ സ്ഥാനം ലഭിച്ചു. പക്ഷെ രണ്ടിലും അദ്ദേഹം ഡെക്കാവുകയായിരുന്നു. സഞ്ജുവിനെ സംബന്ധിച്ച് പുതിയ കോച്ച് ഗൗതം ഗംഭീറിന്റെ വിശ്വാസവും ഇഷ്ടവും നേടിയെടുക്കാനുള്ള സുവര്‍ണാവരമായിരുന്നു ഇത്. പക്ഷെ അദ്ദേഹം അതു കളഞ്ഞുകുളിച്ചു.

ശക്തരായ എതിരാളികള്‍

സഞ്ജു പുറത്തിരിക്കേണ്ടതിന്റെ രണ്ടാമത്തെ കാരണം ശക്തരായ മല്‍സരാര്‍ഥികള്‍ ഈ റോളിലേക്കു രംഗത്തുണ്ട് എന്നതാണ്. വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു സഞ്ജുവുമായി മല്‍സരിക്കുന്നവര്‍ ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും അദ്ദേഹത്തേക്കാള്‍ സ്ഥിരത പുലര്‍ത്തുന്നവരാണ്. അവരുടെ ഫോമും കണക്കുകളും നോക്കിയാല്‍ സഞ്ജു പുറത്തിരിക്കേണ്ടയാള്‍ തന്നെയാണ്.

SANJU SAMSON

നിലവില്‍ ടെസ്റ്റിലും ടി20യിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോള്‍ റിഷഭ് പന്ത് ഉറപ്പിച്ചു കഴിഞ്ഞു. ഏകദിനത്തില്‍ ഈ റോളിലേക്കു ഫേവറിറ്റാവട്ടെ കെഎല്‍ രാഹുലുമാണ്. ഈ രണ്ടു പേര്‍ മാത്രമല്ല വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ധ്രുവ് ജുറേല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, കെഎസ് ഭരത് എന്നിവരും സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മല്‍സരരംഗത്തുള്ളവരാണ്.

ടെസ്റ്റില്‍ സഞ്ജുവിനു ഒട്ടും തന്നെ പ്രതീക്ഷ വേണ്ട. വൈറ്റ് ബോളില്‍ ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ അദ്ദേഹത്തിനു മികച്ച റെക്കോര്‍ഡുണ്ടെന്നത് ശരിയാണ്. പക്ഷെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിന്റെ ആഴം കാരണം ടീമിലെത്തുക കടുപ്പമാണ്. റിയാന്‍ പരാഗ്, ശിവം ദുബെ, റിങ്കു സിങ് എന്നിവരുടെ വരവ് സഞ്ജുവിനു കാര്യങ്ങള്‍ കടുപ്പമാക്കുന്നു.

ഐപിഎല്ലില്‍ മാത്രം ഹീറോ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മാത്രം ഹീറോയാവുകയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സീറോയാവുകയും ചെയുന്നയാളാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് അദ്ദേഹമാണ്. പക്ഷെ അതിനു ശേഷം ദേശീയ ടീമില്‍ അവസരം കിട്ടിയപ്പോള്‍ ഒരിന്നിങ്‌സിലൊഴികെ ബാക്കിയെല്ലാത്തിലും സഞ്ജു ഫ്‌ളോപ്പാവുകയും ചെയ്തു.

Story first published: Tuesday, August 20, 2024, 19:38 [IST]
Other articles published on Aug 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+