For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എല്ലാ മാച്ചും ഡു ഓര്‍ ഡൈ! സഞ്ജുവിന് തുടരെ അവസരം കൊടുക്കൂ, ആവശ്യവുമായി ടിനു

ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണിനു എന്തുകൊണ്ടാണ് തുടര്‍ച്ചയായി മല്‍സരങ്ങള്‍ ലഭിക്കാത്തതെന്നു ചോദ്യമുന്നയിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ടിനു യോഹന്നാന്‍. ഓരോ മല്‍സരവും സഞ്ജുവിനെ സംബന്ധിച്ച് ഡു ഓര്‍ ഡൈ പോലെ നിര്‍ണായകമാണെന്നെും അദ്ദേഹം ചൂണ്ടിക്കാട്ടി. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും ഒമ്പതു വര്‍ഷത്തെ കരിയറില്‍ വെറും 29 ടി20കളും 16 ഏകദിനങ്ങളും മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ.

സമാപിച്ച ടി20 ലോകകപ്പില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ലോകകപ്പ് ടീമില്‍ ആദ്യമായാണ് സഞ്ജുവിനു ഇടം ലഭിച്ചെങ്കിലും ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. അതിനു ശേഷം കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തിലെ അഞ്ചു ടി20കളില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അവസാനത്തെ മൂന്നു മല്‍സരങ്ങളിലാണ് കളിക്കാനായത്. അഞ്ചാം ടി20യില്‍ അദ്ദേഹം മാച്ച് വിന്നിങ് ഫിഫ്റ്റിയും കുറിച്ചിരുന്നു.

SANJU SAMSON

അതിനു പിന്നാലെയാണ് ശ്രീലങ്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയെത്തിയത്. പക്ഷെ ആദ്യ ടി20യില്‍ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. രണ്ടാം ടി20യില്‍ പരിക്കേറ്റ ശുഭ്മന്‍ ഗില്ലിനു പകരം ഓപ്പണറായി നറുക്കുവീണെങ്കിലും ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ കളിയില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോയെന്ന കാര്യം സംശയവുമാണ്.

ഏകദേശം 10 വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങേറിയ താരമാണ് സഞ്ജു. പക്ഷെ അവന്‍ എല്ലായ്്‌പ്പോഴും ടീമിനു അകത്തും പുറത്തുമായി തുടരുകയാണ്. ഒരിക്കല്‍ക്കോലും സഞ്ജുവിനു തുടര്‍ച്ചയായി മല്‍സരങ്ങള്‍ ലഭിച്ചിട്ടില്ല. അവനെ സംബന്ധിച്ച് എല്ലാ മല്‍സരവും ജീവന്‍മരണ പോരാട്ടം പോലെയാണ്.ഏറെക്കുറെ എല്ലാ സമയത്തും സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളിലാണ് സഞ്ജു ബാറ്റിങിനു ഇറങ്ങാറുമുള്ളത്. തുടര്‍ച്ചയായി മല്‍സരങ്ങള്‍ അവനു നല്‍കിയേ തീരൂ. സഞ്ജുവിനു പിന്തുണ ആവശ്യമാണെന്നും ടിനു വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സില്‍ എന്താണ് തന്റെ റോളെന്നു സഞ്ജുവിനു നന്നായി അറിയാം. താന്‍ പരാജയപ്പെടുകയാണെങ്കില്‍ അതു വലിയ വിഷയമല്ലെന്നും അവനു അറിയാം. ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ ലഭിക്കുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണെന്നു എനിക്കു അറിയാവുന്നതാണ്. പ്രത്യേകിച്ചും റിഷഭ് പന്ത് തിരിച്ചെത്തിയതോടെ ഇതു കൂടുതല്‍ കടുപ്പമായിട്ടുണ്ട്. എങ്കിലും ഏതെങ്കിലുമൊരു സമയത്തെങ്കിലും സഞ്ജുവിനു തുടര്‍ച്ചയായി മല്‍സരങ്ങള്‍ നല്‍കിയേ തീരൂയെന്നും ടിനു ചൂണ്ടിക്കാട്ടി.

TINU YOHANNAN

സമ്മര്‍ദ്ദങ്ങളെ തന്നെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കാറുള്ള ക്രിക്കറ്ററാണ് സഞ്ജുവെന്നും അദ്ദേഹം പറയുന്നു. സ്വയം സമ്മര്‍ദ്ദത്തിലാക്കുന്നയാളല്ല സഞ്ജു. അവന്‍ സ്വതന്ത്രമായ മനസുള്ളയാളാണ്. ബന്ധനങ്ങളൊന്നുമില്ലാതിരിക്കുമ്പോള്‍ സ്വയം പ്രകടിപ്പിക്കാന്‍ സാധിക്കുന്ന അന്തരീക്ഷത്തില്‍ സഞ്ജു മികവ് പുലര്‍ത്തുകയും ചെയ്യും.

അവസാനമായി കളിച്ച ഏകദിനത്തില്‍ (സൗത്താഫ്രിക്കയ്‌ക്കെതിരേ) സെഞ്ച്വറി കുറിക്കാന്‍ അവനു കഴിഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ ഏകദിന ടീമിലേക്കു സഞ്ജു തിരഞ്ഞെടുക്കപ്പെട്ടില്ല. ഇതിനെക്കുറിച്ച് അധികം ചിന്തിക്കാത്ത ഒരു ഘട്ടത്തിലേക്കു അവന്‍ ഇപ്പോള്‍ എത്തിയിട്ടുണ്ട്. ഓരോ ഗെയിമെന്ന രീതിയിലാണ് അവന്‍ മുന്നോട്ടു പോവുന്നതെന്നും ടിനു കൂട്ടിച്ചേര്‍ത്തു.

ടി20യില്‍ സഞ്ജുവിന്റെ റെക്കോര്‍ഡും അത്ര മികച്ചതല്ല. 29 മല്‍സരങ്ങളില്‍ നിന്നും 20.18 ശരാശരിയില്‍ 132.93 സ്‌ട്രൈക്ക് റേറ്റില്‍ 444 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. വെറും രണ്ടു ടി20കള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍സിനായി കരിയര്‍ ബെസ്റ്റ് പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം അഞ്ചാംസ്ഥാനത്തുമുണ്ടായിരുന്നു. 153.46 സ്‌ട്രൈക്ക് റേറ്റില്‍ 531 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Tuesday, July 30, 2024, 7:12 [IST]
Other articles published on Jul 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+