Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രണ്ടാമത്തെ റെക്കോര്‍ഡ് ജസ്റ്റ് മിസ്സ്! എന്നാലും സഞ്ജൂ സൂപ്പറാ, കരിയര്‍ ബെസ്റ്റ്

ഷാര്‍ജ: ഐപിഎല്ലില്‍ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ പുതിയ ചില റെക്കോര്‍ഡുകള്‍ കുറിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. 32 പന്തില്‍ 74 റണ്‍സ് അടിച്ചെടുത്ത സഞ്ജു ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ചാണ് ക്രീസ് വിട്ടത്. ബൗണ്ടറികളേക്കാള്‍ സിക്‌സറുകളോടായിരുന്നു താരത്തിനു പ്രിയം. ഒമ്പത് വമ്പന്‍ സിക്‌സറുകള്‍ പായിച്ച സഞ്ജു പക്ഷെ ഒരേയൊരു ബൗണ്ടറി മാത്രമേ നേടിയുള്ളൂ.

1

ഈ ഇന്നിങ്‌സിലൂടെ ചില റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിക്കാന്‍ സഞ്ജുവിന് കഴിഞ്ഞു. ഐപിഎല്‍ കരിയറിലെ തന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണ് സഞ്ജു ഷാര്‍ജയില്‍ കണ്ടെത്തിയത്. ഫിഫ്റ്റി കടക്കാന്‍ വിക്കറ്റ് കീപ്പര്‍ക്കു വേണ്ടിവന്നത് വെറും 19 പന്തുകളായിരുന്നു.

മറ്റൊരു റെക്കോര്‍ഡ് കൂടി ഈ മല്‍സരത്തില്‍ സഞ്ജു കുറിക്കേണ്ടതായിരുന്നു. എന്നാല്‍ കൈയെത്തുംദൂരത്ത് മലയാളി താരത്തിനു റെക്കോര്‍ഡ് നഷ്ടമായി. എങ്കിലും ഐപിഎല്ലില്‍ ഒരു രാജസ്ഥാന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന ഇംഗ്ലണ്ട് താരം ഒവെയ് ഷായുടെ നേട്ടത്തിനൊപ്പമെത്തി. ഒരു പന്ത് കുറവില്‍ ഫിഫ്റ്റിയടിച്ചിരുന്നെങ്കില്‍ ജോസ് ബട്‌ലറുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം സഞ്ജു എത്തുമായിരുന്നു. കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയായിരുന്നു 18 പന്തില്‍ ബട്‌ലര്‍ ഫിഫ്റ്റിയടിച്ചത്.

സിഎസ്‌കെയുടെ സ്പിന്നര്‍മാരാണ് സഞ്ജുവിന്റെ തല്ല് കൂടുതലായും വാങ്ങിയത്. അക്കൂട്ടത്തില്‍ തന്നെ പരിചയ സമ്പന്നനായ പിയൂഷ് ചൗളയെ താരം നിലത്തു നിര്‍ത്തിയില്ല. നാലു സിക്‌സറുകള്‍ ചൗളയുടെ ഓവറില്‍ സഞ്ജു പായിച്ചു. ഇവയില്‍ മൂന്നും ഒരോവറിലായിരുന്നു. രവീന്ദ്ര ജഡേജയ്‌ക്കെതിരേ മൂന്നു സിക്‌സറു മലയാളി താരം പറത്തി. ശേഷിച്ച ഓരോ സിക്‌സറുകള്‍ ദീപക് ചഹറിന്റെയും സാം കറെന്റെയും ഓവറുകളിലായിരുന്നു.

Story first published: Tuesday, September 22, 2020, 21:36 [IST]
Other articles published on Sep 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+