Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് 'സി' ഗ്രേഡ് തന്നെ, റിഷഭ് എ ഗ്രേഡില്‍! വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് ബിസിസി ഐ. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ എല്ലാവരും ഉറ്റുനോക്കിയ വാര്‍ഷിക കരാറില്‍ ചില നിര്‍ണ്ണായക മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഏറെക്കാലമായി വാര്‍ഷിക കരാറിന് പുറത്തായിരുന്ന ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും തിരിച്ചുവരവ് അവസരം നല്‍കിയിട്ടുണ്ട്. ബിസിസി ഐ നിര്‍ദേശിച്ചിട്ടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാവാത്തതാണ് ശ്രേയസിനേയും ഇഷാനേയും തഴയാന്‍ കാരണമായത്.

എന്നാല്‍ ശ്രേയസ് അയ്യരും ഇഷാനും അവസാന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ സജീവമായിരുന്നു. ഇഷാന്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടില്ല. എന്നാല്‍ ശ്രേയസ് അയ്യര്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലടക്കം തകര്‍പ്പന്‍ പ്രകടനം നടത്തി ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ഇത് വിലയിരുത്തിയാണ് ഇവരെ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ബിസിസി ഐ കരാര്‍ പ്രകാരമുള്ള ഗ്രേഡുകള്‍ എങ്ങനെയാണെന്ന് നോക്കാം.

എ പ്ലസ് ഗ്രേഡില്‍ നാല് പേര്‍

എ പ്ലസ് ഗ്രേഡില്‍ നാല് താരങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് ഈ നാല് പേര്‍. ഇതില്‍ ബുംറയൊഴികെ മറ്റ് മൂന്ന് പേരും ടി20യില്‍ നിന്ന് വിരമിച്ചവരാണ്. സൂപ്പര്‍ താരങ്ങളെന്ന നിലയില്‍ രോഹിത്തും ബുംറയും കോലിയും എ പ്ലസ് ഗ്രേഡ് നിലനിര്‍ത്തുകയായിരുന്നു. രോഹിത്താണ് നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍. ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയേക്കുമെന്ന അഭ്യൂഹത്തിനിടെയാണ് പുതിയ കരാര്‍. നാല് പേരും എ പ്ലസ് ഗ്രേഡ് നിലനിര്‍ത്തിയതോടെ ഇവര്‍ക്ക് ഏഴ് കോടിയാണ് പ്രതിവര്‍ഷം പ്രതിഫലമായി ലഭിക്കുക.

എ ഗ്രേഡില്‍ ആറ് താരങ്ങള്‍

എ ഗ്രേഡില്‍ ആറ് താരങ്ങളെയാണ് പരിഗണിച്ചിരിക്കുന്നത്. മുഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, റിഷഭ് പന്ത് എന്നിവര്‍ക്കാണ് എ ഗ്രേഡ് കരാര്‍. സിറാജ് നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് സജീവം. എന്നിട്ടും എ ഗ്രേഡ് ലഭിച്ചു. ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവിന് എ ഗ്രേഡ് ലഭിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.

rohit sharma virat kohli shubman gill

വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ശുബ്മാന്‍ ഗില്ലിന് എ ഗ്രേഡ് ലഭിച്ചു. വിക്കറ്റ് കീപ്പറായ റിഷഭ് പന്തും ടെസ്റ്റില്‍ മാത്രമാണ് സജീവമായി പരിഗണിക്കുന്നത്. പരിമിത ഓവറില്‍ ഇപ്പോള്‍ കാര്യമായ അവസരം റിഷഭിനില്ല. എന്നിട്ടും താരത്തെ എ ഗ്രേഡില്‍ ഉള്‍പ്പെടുത്തി. അഞ്ച് കോടിയാണ് എ ഗ്രേഡ് താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം.

ബി ഗ്രേഡില്‍ അഞ്ച് പേര്‍

ബി ഗ്രേഡില്‍ സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, യശ്വസി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരാണുള്ളത്. ഇപ്പോള്‍ എ ഗ്രേഡിലേക്കെങ്കിലും എത്തേണ്ട താരമായിരുന്നു ശ്രേയസ്. എന്നാല്‍ അന്ന് നിര്‍ദേശം അവഗണിച്ച് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാവാത്തതിനാല്‍ ബി ഗ്രേഡിലേക്ക് ഒതുക്കപ്പെടുകയായിരുന്നു. അക്ഷര്‍ പട്ടേല്‍ സമീപകാലത്തായി വളരെയധികം മെച്ചപ്പെട്ടിട്ടുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് അക്ഷര്‍. ഇടം കൈയന്‍ യുവ ഓപ്പണറായ യശ്വസി ജയ്‌സ്വാളിനെ ബി ഗ്രേഡിലേക്ക് കൊണ്ടുവന്നു. മൂന്ന് കോടിയാണ് ഇവരുടെ വാര്‍ഷിക പ്രതിഫലം.

സി ഗ്രേഡില്‍ സഞ്ജു

ഇത്തവണയും സി ഗ്രേഡിലാണ് സഞ്ജു സാംസണിന് സ്ഥാനം. ടി20യില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമാണ് സഞ്ജു. റിങ്കു സിങ്, തിലക് വര്‍മ, റുതുരാജ് ഗെയ്ക് വാദ്, ശിവം ദുബെ, രവി ബിഷ്‌നോയ്, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പാട്ടീധാര്‍, ദ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവരാണ് സി ഗ്രേഡിലെ മറ്റ് താരങ്ങള്‍. ഒരു കോടി രൂപയാണ് ഇവര്‍ക്ക് പ്രതിവര്‍ഷം പ്രതിഫലം ലഭിക്കുക.

Story first published: Monday, April 21, 2025, 12:18 [IST]
Other articles published on Apr 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+