Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു എന്തിനുള്ള പുറപ്പാടാണ്, ജോണ്‍ സീനയോ? വിന്‍ഡീസ് ചാരമാവും! ചെയിന്‍ വര്‍ക്കൗട്ട് വൈറല്‍

വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരകളില്‍ ടീം ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ഈ മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും അടുത്ത മാസം നടക്കുന്ന അഞ്ചു ടി20കളിലും അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. പരമാവധി മല്‍സരങ്ങളില്‍ തനിക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് സഞ്ജു.

അദ്ദേഹത്തെ സംബന്ധിച്ച് കരിയറിലെ ഏറ്റവും നിര്‍ണായകമായ പരമ്പരകള്‍ കൂടിയാണിത്. വരാനിരിക്കുന്ന ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കണമെങ്കില്‍ വിന്‍ഡീസ് പര്യടനത്തില്‍ സഞ്ജുവിന് കസറിയേ തീരൂ. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് അദ്ദേഹമുള്ളത്. ഇവിടെയുള്ള ജിമ്മില്‍ ചെയിന്‍ വര്‍ക്കൗട്ടില്‍ ഏര്‍പ്പെട്ട സഞ്ജുവിന്റെ ഫോട്ടോസ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

SANJU SAMSON

ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭാരമേറിയ ചങ്ങല കഴുത്തില്‍ തൂക്കി അദ്ദേഹം വര്‍ക്കൗട്ട് ചെയ്യുന്നതാണ് വ്യത്യസ്ത ആംഗിളുകളില്‍ നിന്നുള്ള ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. സഞ്ജു ഇതെന്തിനുള്ള പുറപ്പാടാണെന്നാണ് ആരാധകര്‍ കൗതുകത്തോടെ ചോദിച്ചിരിക്കുന്നത്. ചിലര്‍ അദ്ദേഹത്തെ ഡബ്ല്യുഡബ്ല്യുഇയിലെ ഇതിഹാസമായ ജോണ്‍ സീനയോടാണ് താരതമ്യം ചെയ്തിരിക്കുന്നത്.

കറുപ്പ് നിറത്തിലുള്ള ടീഷര്‍ട്ടും അതിനു യോജിച്ച ഷോര്‍ട്ട്‌സും അതോടൊപ്പം സ്‌പോര്‍ട്‌സ് ഷൂസും ധരിച്ചാണ് സഞ്ജുവിനെ ഈ ഫോട്ടോസില്‍ കാണാന്‍ സാധിക്കുക. ചെയിന്‍ ട്രെയ്‌നിങ് എന്നറിയപ്പെടുന്ന ഈ രീതിയിലുള്ള പരിശീലനത്തില്‍ ഭാരമുള്ള ചങ്ങല കഴുത്തില്‍ ധരിച്ചാണ് വര്‍ക്കൗട്ട് ചെയ്യാറുള്ളത്. വര്‍ക്കൗട്ട് ദിനചര്യയിലേക്കു ചങ്ങലയും ഉള്‍പ്പെടുത്തിയതിലൂടെ അതു സഞ്ജുവിന്റെ മാംസപേശികളെ കൂടുതല്‍ ബലപ്പെടുത്താനും അതു വഴി പ്രഹരശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

കൂടുതല്‍ ശക്തമായ പ്രതിരോധം തീര്‍ക്കാനും, മസിലുകളെ പ്രത്യേകമായെടുത്ത് അവയെ കരുത്തുറ്റതാക്കി തീര്‍ക്കുവാനും ചെയിന്‍ ട്രെയ്‌നിങ് സഹായിക്കുന്നു. അതുകൊണ്ടു തന്നെ വ്യത്യസ്ത കായിക ഇനങ്ങളില്‍പ്പെട്ട അത്‌ലറ്റുകള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ വ്യായാമരീതി കൂടിയാണിത്. ചങ്ങലകളില്‍ നിന്നുള്ള അധികഭാരം വ്യായാമങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

അതു ശരീരത്തെ ഏതു സാഹചര്യങ്ങളുമായും പൊരുത്തപ്പെടാനും കൂടുതല്‍ കരുത്തരാക്കാനും സഹായിക്കുന്നു. വേഗതയും സ്‌ഫോടനാത്മകതയും മൊത്തത്തിലുള്ള ശക്തിയുമെല്ലാം മെച്ചപ്പെടുത്താന്‍ ചെയിന്‍ ട്രെയ്‌നിങ് സഹായിക്കും. സഞ്ജുവിനെപ്പോലെയുള്ള ഒരു ക്രിക്കറ്റര്‍ക്കു ഏറെ നിര്‍ണായകമായ ഗുണങ്ങളാണ് ഇവയെല്ലാമെന്നു കാണാം.

SANJU SAMSON

പരിക്കേറ്റ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പുറത്തായതിനാല്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ ആദ്യത്തെ ബാക്കപ്പമായി മാറുകയാണ് സഞ്ജുവിന്റെ ലക്ഷ്യം. നിലവില്‍ ഇഷാന്‍ കിഷനാണ് അദ്ദേഹത്തിന്റെ പ്രധാന എതിരാളി. ടീം മാനേജ്‌മെന്റിനു പ്രിയപ്പെട്ടവന്‍ ഇഷാനാണെങ്കിലും തന്റെ പ്രകടനത്തിലൂടെ ഇതു തകര്‍ക്കാനാണ് സഞ്ജുവിന്റെ ശ്രമം. ഏകദിനത്തില്‍ ഇഷാനെക്കൂടാതെ കെഎല്‍ രാഹുലും വിക്കറ്റ് കീപ്പറുടെ റോളിലേക്കു അവകാശവമാദമുന്നയിക്കുന്നുണ്ട്.

പരിക്കേറ്റ് വിശ്രമിക്കുന്നതിനാല്‍ വിന്‍ഡീസ് പര്യടനത്തില്‍ രാഹുല്‍ ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇവിടെയും സഞ്ജുവും ഇഷാനും തമ്മിലായിരിക്കും മല്‍സരം. ഏകദിനത്തില്‍ മറ്റു രണ്ടു പേരേക്കാള്‍ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്. 11 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 66നും മുകളിലാണ്.

വിന്‍ഡീസിനെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ഏകദിന ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശര്‍ദുല്‍ ടാക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനാട്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍.

ടി20 ടീം- ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിങ് , ഉമ്രാന്‍ മാലിക്ക്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

Story first published: Monday, July 17, 2023, 16:36 [IST]
Other articles published on Jul 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+