For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു ജേഴ്‌സിയിലെ പേര് മാറ്റി, കേരളത്തിനൊപ്പം കളിച്ചത് ആ പേരില്‍; കാരണം തികഞ്ഞ് ഫാന്‍സ്

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വെടിക്കെട്ട് പ്രകടനം നടത്തി കൈയടി നേടിയ സഞ്ജു സാംസണ്‍ ആഭ്യന്തര ക്രിക്കറ്റിലും കൈയടി നേടിയിരിക്കുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചിരിക്കുന്നത്. 45 പന്തില്‍ 75 റണ്‍സാണ് സഞ്ജു സാംസണ്‍ അടിച്ചെടുത്തത്. മൂന്ന് സെഞ്ച്വറി പ്രകടനങ്ങള്‍ക്ക് പിന്നാലെ അര്‍ധ സെഞ്ച്വറിയോടെ കസറാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്.

166.67 സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജു മുന്നില്‍ നിന്ന് നയിച്ചു. സര്‍വീസസ്സിനെതിരേ കേരളം മൂന്ന് വിക്കറ്റിന്റെ വിജയം നേടിയെടുക്കുകയും ചെയ്തു. നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ നീക്കങ്ങളും ഗംഭീരമായി. എന്നാല്‍ എല്ലാ ആരാധകരിലും കൗതുകം ഉയര്‍ത്തിയത് മറ്റൊരു കാര്യമാണ്. അത് സഞ്ജു സാംസണ്‍ ജേഴ്‌സിയിലെ പേര് മാറ്റിയതാണ്. മിന്നും പ്രകടനം തുടരുന്നതിനിടെ സഞ്ജു ജേഴ്‌സിയിലെ പേര് മാറ്റിയത് കൗതുകം ഉയര്‍ത്തുകയാണ്.

പുത്തന്‍ പേര് സമ്മി

സാധാരണ സഞ്ജുവിന്റെ ജേഴ്‌സിയില്‍ സഞ്ജു, സാംസണ്‍ എന്നിങ്ങനെയെല്ലാം കാണാറുണ്ടായിരുന്നു. എന്നാല്‍ കേരളത്തിനായി കളിച്ചപ്പോള്‍ സമ്മിയെന്ന (SAMMY) പേരിലാണ് സഞ്ജു കളത്തിലിറങ്ങിയത്. 11ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞെത്തിയ സഞ്ജുവിന്റെ പേരുമാറ്റത്തിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍. ഇതിനിടെ രാജസ്ഥാന്‍ റോയല്‍സും സഞ്ജുവിന്റെ പുതിയ പേരിന്റെ ചിത്രമടക്കം പങ്കുവെച്ചു. ഇതോടെ സഞ്ജുവിന്റെ പേരുമാറ്റം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്.

പല തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. സഞ്ജു സാംസണ്‍ പുതിയ ബ്രാന്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് ഒരു ആരാധകന്‍ പറഞ്ഞത്. രോഹിത്തിനെ ഹിറ്റ്മാനെന്നും സൂര്യകുമാര്‍ യാദവിനെ സ്‌കൈയെന്നും വിശേഷിപ്പിക്കുന്നത് പോലെ തനിക്ക് പുതിയൊരു ബ്രാന്റ് സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സഞ്ജു പേര് മാറ്റിയതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. സഞ്ജുവിനെ ഇനി മുതല്‍ സമ്മി എന്ന് വിളിക്കാമെന്നും ഇത് ക്ലാസാണെന്നുമാണ് ആരാധക പക്ഷം.

sanju samson

പേര് മാറിയത് ഭാഗ്യ പരീക്ഷണമോ?

സഞ്ജു സാംസണ്‍ കരിയറിന്റെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ത്യക്കായി അവസാന അഞ്ച് ടി20യില്‍ നിന്ന് മൂന്ന് സെഞ്ച്വറികളാണ് സഞ്ജു അടിച്ചെടുത്തത്. ഇതിന് പിന്നാലെ സഞ്ജു പേര് മാറ്റാനുള്ള കാരണം ജ്യോതിഷ വിധിയോ മറ്റ് മതപരമായ കാര്യങ്ങളെന്തെങ്കിലുമാണോയെന്ന സംശയവും ആരാധകര്‍ക്കുണ്ട്. പല താരങ്ങളും ഭാഗ്യത്തിന്റെ ഭാഗമായി പേരില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും വരുത്താറുണ്ട്.

സഞ്ജുവിന്റെ ഇപ്പോഴത്തെ മാറ്റങ്ങളും അതിന്റെ ഭാഗമായിട്ടുള്ളതാവാനാണ് സാധ്യതയെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. എന്തായാലും സഞ്ജുവിന്റെ പേരുമാറ്റം ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് തന്നെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഐപിഎല്‍ താരലേലം ഇന്ന് നടക്കാനിരിക്കെ ഇന്നലെ സഞ്ജു പേര് മാറ്റിയതിന് പിന്നില്‍ പ്രത്യേകമായ കാരണമുണ്ടെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സഞ്ജു ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ലേലത്തില്‍ രാജസ്ഥാന്റെ പദ്ധതിയെന്ത്?

രാജസ്ഥാന്‍ റോയല്‍സ് ഇന്ന് മെഗാ ലേലത്തിലേക്കെത്തുമ്പോള്‍ എന്താവും ടീമിന്റെ പദ്ധതികളെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജു കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ക്യാംപിലെത്തി ടീം മാനേജ്‌മെന്റുമായും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായും ചര്‍ച്ച നടത്തിയിരുന്നു. സഞ്ജുവിന്റെ രാജസ്ഥാന്‍ മാത്രമാണ് ആറ് താരങ്ങളെ നിലനിര്‍ത്തിയിട്ടുള്ളത്. ലേലത്തില്‍ ഏറ്റവും കുറവ് പണം പേഴ്‌സിലുള്ള ടീമാണ് രാജസ്ഥാന്‍. അതുകൊണ്ടുതന്നെ ടീമിന്റെ നീക്കങ്ങള്‍ എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്.

ഇത്തവണ ദ്രാവിഡ് രാജസ്ഥാനിലെത്തുന്നത് വലിയ പ്രതീക്ഷകളോടെയാണ്. അടിത്തറ നിലനിര്‍ത്തിയ രാജസ്ഥാന് ജോസ് ബട്‌ലറുടേയും ട്രന്റ് ബോള്‍ട്ടിന്റേയും പകരക്കാരെ കണ്ടെത്തേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ രാജസ്ഥാന് ലേലത്തില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. ദ്രാവിഡിന്റേയും സഞ്ജുവിന്റേയും പദ്ധതികള്‍ എന്തൊക്കെയാവുമെന്നത് കണ്ടറിയാം.

Story first published: Sunday, November 24, 2024, 7:52 [IST]
Other articles published on Nov 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+