Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ക്യാപ്റ്റന്‍, ഒപ്പം തിലകും പരാഗും; സീനിയര്‍ ടീമിനെ വീഴ്ത്താനുള്ള ഇന്ത്യയുടെ യൂത്ത് 11

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. എടുത്തു പറയാന്‍ സാധിക്കുന്ന നിരവധി താരങ്ങള്‍ എല്ലാ സമയത്തും ഇന്ത്യക്ക് ഉണ്ടായിട്ടുണ്ട്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് കൂടിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രതിഭയുണ്ടായിട്ടും പല താരങ്ങള്‍ക്കും ടീമിന് പുറത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം അര്‍ഹിച്ചിരുന്ന പല താരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടില്ല.

അത്രത്തോളം താരസമ്പന്നമാണ് ഇന്ത്യന്‍ ടീമെന്ന് പറയാം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സെമിയിലേക്ക് കടന്നിരിക്കുകയാണ്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളിലൊന്നിനെ ഇന്ത്യ സെമിയില്‍ നേരിടേണ്ടതായി വരും. കപ്പുകൊണ്ട് മടങ്ങിവരാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം നേടാന്‍ അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ട് നില്‍ക്കുന്ന ചില താരങ്ങളുണ്ട്.

നിലവിലെ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ തോല്‍പ്പിക്കാന്‍ പോലും ശേഷിയുള്ള 11 നിലവില്‍ ടീമിന് പുറത്തുണ്ട്. ഇത്തരത്തില്‍ ഇന്ത്യ ഏകദിനത്തില്‍ വേണ്ടത്ര അവസരം നല്‍കാതെ തഴഞ്ഞ് നിര്‍ത്തിയിരിക്കുന്ന താരങ്ങളെ പരിഗണിച്ച് ബെസ്റ്റ് ഏകദിന 11 തിരഞ്ഞെടുത്താല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് നോക്കാം.

യശ്വസി ജയ്‌സ്വാള്‍-റുതുരാജ് ഓപ്പണിങ്

യശ്വസി ജയ്‌സ്വാളിനെ ടെസ്റ്റിലും ടി20യിലും ഇന്ത്യ ഓപ്പണിങ്ങില്‍ സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഏകദിനത്തില്‍ കാര്യമായ പിന്തുണ ജയ്‌സ്വാളിന് ലഭിക്കുന്നില്ല. ഏകദിനത്തിലും ശോഭിക്കാന്‍ താരത്തിന് കഴിവുണ്ടെങ്കിലും അവസരം കുറവാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടു. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. റുതുരാജ് ഗെയ്ക് വാദ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനാണ്.

മറ്റ് ഐപിഎല്ലിലെ നായകന്മാര്‍ക്കെല്ലാം ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരമുണ്ടെങ്കിലും റുതുരാജ് നിലവില്‍ പരിഗണനയിലില്ല. ഒരു ഫോര്‍മാറ്റിലേക്കും ഇന്ത്യ താരത്തെ പരിഗണിക്കുന്നില്ല. എന്നാല്‍ നിലയുറപ്പിച്ച് വലിയ സ്‌കോര്‍ നേടാന്‍ ശേഷിയുള്ളവനാണ് റുതുരാജ്. ക്ലാസിക് താരമായ റുതുരാജിന് കൂടുതല്‍ അവസരം ലഭിക്കേണ്ടതാണ്.

അഭിഷേക് ശര്‍മ, സായ് സുദര്‍ശന്‍, സഞ്ജു സാംസണ്‍

മൂന്നാം നമ്പറില്‍ അഭിഷേക് ശര്‍മയാണുള്ളത്. യുവരാജിന്റെ ശിഷ്യനായ അഭിഷേക് അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. ബൗളറെന്ന നിലയിലും ടീമിന് ഉപകാരിയാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാനായ അഭിഷേക്. ടി20യില്‍ ഇന്ത്യക്കായി രണ്ട് സെഞ്ച്വറി നേടാന്‍ ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്. വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമാണ് അഭിഷേക്.

സായ് സുദര്‍ശനാണ് നാലാമന്‍. ഇന്ത്യ എ ടീമിനൊപ്പവും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം ഒരുപോലെ ശോഭിക്കാന്‍ സുദര്‍ശന് സാധിക്കുന്നുണ്ടെങ്കിലും ഇന്ത്യ വേണ്ടത്ര പരിഗണിക്കുന്നില്ല. ടെസ്റ്റിലും ഏകദിനത്തിലും വലിയ സ്‌കോര്‍ നേടാന്‍ സുദര്‍ശന് സാധിക്കും. നിലയുറപ്പിച്ച് കളിക്കാനും പിന്നീട് ആക്രമിക്കാനും സുദര്‍ശന് സാധിക്കും.

അഞ്ചാമനായി സഞ്ജു സാംസണാണ്. ടീമിന്റെ വിക്കറ്റ് കീപ്പറും നായകനും സഞ്ജുവാണ്. ഏകദിനത്തില്‍ 56 ശരാശരിയുണ്ടായിട്ടും സഞ്ജു ടീമിന് പുറത്താണ്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടു. ഏകദിനത്തില്‍ വലിയ കരിയര്‍ സഞ്ജു അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ വലിയ പിന്തുണ ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

ruturaj gaikwad

തിലക് വര്‍മ, റിയാന്‍ പരാഗ്

ഫിനിഷര്‍മാരായി തിലക് വര്‍മയേയും റിയാന്‍ പരാഗിനേയും പരിഗണിക്കാം. രണ്ട് പേരും വെടിക്കെട്ട് പ്രകടനം നടത്തുന്ന ബാറ്റ്‌സ്മാന്‍മാരും സ്പിന്‍ ഓള്‍റൗണ്ടര്‍മാരുമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇവര്‍ മാച്ച് വിന്നര്‍മാരാണെന്ന് പറയാം. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ ശേഷിയുള്ള ഇരുവരും ഇന്ത്യയുടെ ടി20 ടീമില്‍ സമീപകാലത്തായി കൈയടി നേടുന്ന പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡിയാണ് എട്ടാമന്‍. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം എക്‌സ് ഫാക്ടര്‍ താരമാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ ശേഷിയുണ്ട്.

രവി ബിഷ്‌നോയ്, മൊഹ്‌സിന്‍ ഖാന്‍, ദീപക് ചഹാര്‍

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌നോയിയെ കളിപ്പിക്കാം. പന്തുകൊണ്ടു വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സ്പിന്നര്‍ക്കാവും. പേസ് നിരയിലേക്ക് മൊഹ്‌സിന്‍ ഖാനെ വിളിക്കണം. ഇടം കൈയന്‍ പേസര്‍ ഇന്ത്യന്‍ ടീമില്‍ അവസരം അര്‍ഹിക്കുന്നവനാണ്. എന്നാല്‍ ഇന്ത്യ തീര്‍ത്തും അവഗണിക്കുകയാണ്. ദീപക് ചഹാറാണ് 11ാമന്‍. മീഡിയം പേസ് ഓള്‍റൗണ്ടറായ ദീപക്കിനെയും ഇന്ത്യ കാര്യമായി പരിഗണിച്ചിട്ടില്ലെന്ന് തന്നെ പറയാം.

Story first published: Saturday, March 1, 2025, 11:24 [IST]
Other articles published on Mar 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+