For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയിലെത്തുന്ന അടുത്ത മലയാളി അവന്‍! പ്രവചിച്ച് ശ്രീ, ടെസ്റ്റ് കളിക്കാന്‍ സഞ്ജു എന്തു ചെയ്യണം?

ടെസ്റ്റ് ക്രിക്കറ്റില്‍ അധികം വൈകാതെ തന്നെ സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ കാണാന്‍ സാധിച്ചേക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്. സഞ്ജുവിനു ശേഷം ഇന്ത്യന്‍ ടീമിലേക്കു വരാന്‍ പോവുന്ന അടുത്ത മലയാളി താരം ആരായിരിക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോല്‍സവത്തില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.

നിലവില്‍ ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ടു ഫോര്‍മാറ്റുകളിലും സഞ്ജു കളിച്ചുകഴിഞ്ഞു. പക്ഷെ റെഡ് ബോള്‍ ഫോര്‍മാറ്റിലേക്കു അദ്ദേഹത്തിനു ഇനിയും വിളിയെത്തിയിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരളത്തോടൊപ്പം മികച്ച റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്. പക്ഷെ ടെസ്റ്റില്‍ അദ്ദേഹത്തിനു ഇനിയും അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ടെസ്റ്റില്‍ സഞ്ജുവിന്റെ വഴിയടഞ്ഞിട്ടില്ലെന്നാണ് ശ്രീശാന്തിന്റെ വാക്കുകള്‍.

SREESANTH

ഉത്തരേന്ത്യയിലെ കളിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യയിലുള്ളവര്‍ക്കു ഇന്ത്യന്‍ ടീമിലെത്തുക അത്ര എളുപ്പമല്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഉത്തരേന്ത്യക്കാരേക്കാള്‍ നന്നായി പെര്‍ഫോം ചെയ്‌തെങ്കില്‍ മാത്രമേ ദക്ഷിണേന്ത്യയില്‍ നിന്നുള്ള കളിക്കാര്‍ക്കു ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുകയുള്ളൂ.

അവരേക്കാള്‍ നന്നായി നമ്മള്‍ കഷ്ടപ്പെടേതുണ്ടെന്നു ഇതില്‍ നിന്നും മനസ്സിലാക്കാം. രണ്ടു സെഞ്ച്വറിയടിച്ചാല്‍ ഉത്തരേന്ത്യന്‍ കളിക്കാര്‍ക്കു ദേശീയ ടീമിലേക്കു വിളിയെത്തും. പക്ഷെ ചുരുങ്ങിയത് അഞ്ചു സെഞ്ച്വറിയെങ്കിലും ആഭ്യന്തര ക്രിക്കറ്റിലുണ്ടെങ്കില്‍ മാത്രമേ ദക്ഷിണേന്ത്യയിലെ ഒരാള്‍ അവസരം പ്രതീക്ഷിക്കേണ്ടതുള്ളൂയെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

സഞ്ജു സാംസണ്‍ മികച്ചൊരു ഉദാഹരണം തന്നെയാണ്. രഞ്ജി ട്രോഫിയില്‍ കേരളാ ടീമിനോടൊപ്പം ഒരു സെഞ്ച്വറി കൂടി നേടിയാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു സഞ്ജു പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു കരുതുന്നുവെന്നും ശ്രീ പറഞ്ഞു. കേരളാ ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്കു ഉദിച്ചുയരാന്‍ പോവുന്ന അടുത്തയാള്‍ വിഷ്ണു വിനോദായിരിക്കും. കേരളത്തിനു വേണ്ടി വിഷ്ണുവും രോഹന്‍ പ്രേമും സച്ചിന്‍ ബേബിയും ബേസില്‍ തമ്പിയുമെല്ലാം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ശ്രീശാന്ത് വിലയിരുത്തി.

ഇന്ത്യന്‍ ടീമില്‍ കുറഞ്ഞത് മൂന്നു മലയാളി താരങ്ങള്‍ക്കൊപ്പമെങ്കിലും ഡ്രസിങ് റൂം പങ്കിടണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ എനിക്കു അതു സാധിച്ചില്ല. പക്ഷെ സഞ്ജു സാംസണിനു ഈ ഭാഗ്യം ലഭിച്ചേക്കുമെന്നു താന്‍ വിശ്വസിക്കുന്നതായും ശ്രീശാന്ത് വ്യക്തമാക്കി. നേരത്തേ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനു വേണ്ടി കളിക്കവെ വാതുവയ്പ് കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ ആദ്യമായി തനിക്കു സന്ദേശമയച്ച ഇന്ത്യന്‍ താരത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

SANJU SAMSON

മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് വാതുവയ്പ് വിവാദത്തില്‍ താന്‍ കുടുങ്ങിയപ്പോള്‍ ആദ്യമായി മെസേജ് അയച്ചതെന്നാണ് ശ്രീ തുറന്നു പറഞ്ഞിരിക്കുന്നത്. 2013 മുതല്‍ 2020 വരെ ജീവിതത്തിലും കരിയറിലും വളരെ മോശം അവസ്ഥയിലൂടെ കടന്നു പോയത് തന്നെ കൂടുതല്‍ കരുത്തനാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത കേരളത്തിലെ ജനങ്ങളോടു നന്ദിയുണ്ടെന്നു ശ്രീശാന്ത് വ്യക്തമാക്കി.

അതേസമയം, രഞ്ജിയുടെ പുതിയ സീസണില്‍ കേരളാ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. ഈ സീസണില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ഒരേയൊരു ഫിഫ്റ്റി മാത്രമേ സഞ്ജുവിനു നേടാനായിട്ടുള്ളൂ.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 61 മല്‍സരങ്ങളിലാണ് അദ്ദേഹം ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 38.87 ശരാശരിയില്‍ 3615 റണ്‍സും സ്‌കോര്‍ ചെയ്തു. 10 സെഞ്ച്വറികളും 16 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 211 റണ്‍സാണ്.

Story first published: Monday, February 12, 2024, 11:42 [IST]
Other articles published on Feb 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+