For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍ സഞ്ജു തന്നെ!! ഞെട്ടിച്ച് എബിഡി, പറഞ്ഞത് ഈ കാരണം

സൗത്താഫ്രിക്കന്‍ പര്യടനം ഗംഭീരമായി അവസാനിപ്പിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മലയാളി താരവുമായ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. നാലു ടി20കളുടെ പരമ്പരയില്‍ സഞ്ജുവിന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്നും അതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നുമാണ് സ്വന്തം യൂട്യൂബ് ചാനലില്‍ മിസ്റ്റര്‍ 360 പറഞ്ഞത്.

മുന്‍നിര താരങ്ങളുടെ അഭാവമാണ് തുടര്‍ച്ചയായി രണ്ടു ടി20 പരമ്പരകളില്‍ സഞ്ജുവിനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കി മാറ്റിയത്. തനിക്കു ലഭിച്ച ഈ അവസരം അദ്ദേഹം ശരിക്കും മുതലാക്കുകയും ചെയ്യുകയായിരുന്നു.

സ്ഥിരം ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ടീമിന്റെ ഭാഗമല്ലാത്തതു കാരണം ഓപ്പണിങ് റോളും കേരളാ താരത്തെ തേടിയെത്തിയിരുന്നു. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ രണ്ടു പരമ്പരകളിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഓപ്പണറായി കളിക്കുകയും ചെയ്തു.

ABD

സഞ്ജുവിന്റെ കഠിനാധ്വാനം

എബിഡി വില്ലിയേഴ്‌സുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. താന്‍ പലപ്പോഴും എബിഡിയെ വിളിച്ച് സംസാരിക്കാറുമുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഈ കാരണത്താല്‍ തന്നെ സഞ്ജുവിന്റെ സമീപകാലത്തെ മിന്നുന്ന പ്രകടനങ്ങളില്‍ എബിഡി ഏറെ സന്തോഷവാനുമാണ്. യൂട്യൂബ് ചാനലില്‍ സംസാരിക്കവെ ഇതു അദ്ദേഹത്തിന്റെ മുഖത്തും പ്രകടമായിരുന്നു.

ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നു. സഞ്ജു സാംസണിനെ ഞാന്‍ പ്രത്യേകം പരാമര്‍ശിക്കുകയാണ്. ഇന്ത്യന്‍ ടീമിനൊപ്പം നിങ്ങള്‍ ഇവിടേക്കുന്ന വന്നതിന് അഭിനന്ദനങ്ങള്‍. ഈ പര്യടനം നിങ്ങള്‍ ഏറെ ആസ്വദിച്ചതായും ഞാന്‍ വിശ്വസിക്കുന്നു.

ടി20 പരമ്പരയില്‍ നേടിയ റണ്‍സിനു അഭിനന്ദിക്കുകയും ചെയ്യുകയാണ്. ഇതു സഞ്ജുവിനെ സംബന്ധിച്ച് എത്ര മാത്രം വലുതാണെന്നു എനിക്കറിയാം. വളരെയധികം കഠിനാധ്വാനം നടത്തിയാണ് സഞ്ജു ഇപ്പോള്‍ ഇവിടെയെത്തിയിട്ടുള്ളതെന്നു തനിക്കറിയാമെന്നും എബിഡി വ്യക്തമാക്കി.

ഭാവി ക്യാപ്റ്റന്‍

ഇന്ത്യന്‍ ടീമില്‍ എത്ര മാത്രം വലിയ വിടവായിരുന്നു സഞ്ജു സാംസണെന്നു തനിക്കു അറിയാവുന്നതാണെന്നു എബി ഡിവില്ലിയേഴ്‌സ് പറയുന്നു. ടീമിലെ വലിയ വിടവാണ് സഞ്ജു ഇപ്പോള്‍ തികത്തിയിരിക്കുന്നത്. ഇപ്പോള്‍ നോക്കൂ, സഞ്ജുവിന്റെ സമയമെത്തിയിരിക്കുകയാണ്. രണ്ടു സെഞ്ച്വറികളാണ് ഒരു ടി20 പരമ്പരയില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്.

സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള മിന്നുന്ന പ്രകടനെേത്താടെ ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജു തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ മാത്രമല്ല അടുത്ത ക്യാപ്റ്റന്റെ റോളും അദ്ദേഹം ഭദ്രമാക്കിയതായി ഞാന്‍ കരുതുന്നു. ഈ ടീമിനെ മുന്നോട്ടു നയിക്കാന്‍ സഞ്ജുവിനു കഴിയും. ഇതു കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നതായും എബിഡി കൂട്ടിച്ചേര്‍ത്തു.

SANJU SAMSON

സഞ്ജുവിന്റെ പ്രകടനം

ബംഗ്ലാദേശുമായി നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ കസറിയതിനു ശേഷമാണ് സ്ഞ്ജു സാംസണ്‍ സൗത്താഫ്രിക്കയിലേക്കു വിമാനം കയറിയത്. അവസാന കളിയില്‍ കന്നി സെഞ്ച്വറി കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 47 ബോളില്‍ സഞ്ജു അടിച്ചെടുത്തത് 111 റണ്‍സായിരുന്നു. 150 റണ്‍സോടെ പരമ്പരയിലെ ടോപ്‌സ്‌കോററായും താരം മാറി.

അതിനു ശേഷം സൗത്താഫ്രിക്കയിലെത്തിയ അദ്ദേഹം അവിടെയും ഫോം തുടരുകയായിരുന്നു. ടീമംഗമായ തിലക് വര്‍മ കഴിഞ്ഞാല്‍ പരമ്പരയില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുത്തത് സഞ്ജുവായിരുന്നു. നാലു കളിയില്‍ നിന്നും 194.59 സ്‌ട്രൈക്ക് റേറ്റില്‍ 216 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.

ആദ്യ ടി20യില്‍ 50 ബോളില്‍ 107 റണ്‍സ് നേടിയതോടെ ടി20യില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികളടിച്ച ആദ്യ ഇന്ത്യന്‍ താരമായി അദ്ദേഹം മാറിയിരുന്നു. പക്ഷെ അടുത്ത രണ്ടു കളിയിലും സഞ്ജു ഡെക്കായി മടങ്ങി. എന്നാല്‍ അവസാന ടി20യില്‍ മറ്റൊരു തീപ്പൊരി സെഞ്ച്വറിയുമായി സഞ്ജു തിരിച്ചുവരികയും ചെയ്തു. 56 ബോളില്‍ പുറത്താവാതെ 109 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.

Story first published: Saturday, November 23, 2024, 6:57 [IST]
Other articles published on Nov 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+