ഇന്ത്യ vs വിന്‍ഡീസ്: വീണ്ടും അവഗണന... ഒടുവില്‍ സഞ്ജു പ്രതികരിച്ചു, എല്ലാം ഇതിലുണ്ട്
മുംബൈ: മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനോടുള്ള ഇന്ത്യയുടെ അവഗണ തുടരുകയാണ്. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും അവസരം നല്‍കാതെ ഇന്ത്യ സഞ്ജുവിനെ അവഗണിക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡിസംബറില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ തീര്‍ച്ചായും സഞ്ജുവിന് ഇടം ലഭിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മോശം ഫോമില്‍ തുടരുന്ന റിഷഭ് പന്തിനെ തന്നെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.
ഒരവസരം പോലും നല്‍കാതെ സഞ്ജുവിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ ആരാധകര്‍ സെലക്ടര്‍മാര്‍ക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു. ടീമിലേക്കു തന്നെ പരിഗണിക്കാത്തതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സഞ്ജു.
സ്‌മൈലിയിലൊതുക്കി
ട്വിറ്ററിലൂടെയാണ് ബിസിസിഐയുടെ അവഗണനയ്‌ക്കെതിരേ സഞ്ജു പ്രതികരിച്ചത്. ഒരു വാക്ക് പോലും ഉപയോഗിക്കാതെ വെറുമൊരു സ്‌മൈലിയില്‍ സഞ്ജു തന്റെ പ്രതികരണമൊതുക്കുകയായിരുന്നു.
തനിക്കെതിരേയുണ്ടായ അവഗണനയെ എങ്ങനെ വാക്കുകള്‍ കൊണ്ട് വിവരിക്കുമെന്നു പോലും അറിയാത്തതിനാവലാവാം സഞ്ജു ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് പലരും ഈ സ്‌മൈലിയെ വ്യാഖ്യാനിക്കുന്നത്.

2014ല്‍ ആദ്യമായി ടീമിലെത്തി
2014ലാണ് സഞ്ജുവിന് ആദ്യമായി ഇന്ത്യന്‍ ടീമിലേക്കു വിളി വരുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലാണ് അന്നു സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. പക്ഷെ പരമ്പരയില്‍ ഒരു മല്‍സരത്തില്‍ പോലും മലയാളി താരത്തിന് അരങ്ങേറാന്‍ അവസരം ലഭിച്ചില്ല.
2015ല്‍ ഇന്ത്യന്‍ ടീം സിംബാബ്‌വെയില്‍ പര്യടനം നടത്തിയപ്പോള്‍ സഞ്്ജു വീണ്ടും ടീമിലെത്തി. ഈ പരമ്പരയില്‍ അരങ്ങേറിയ താരത്തെ പരമ്പരയ്ക്കു ശേഷം ഒഴിവാക്കുകയും ചെയ്യുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം
ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനു വേണ്ടിയും ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടിയും നടത്തിയ മികച്ച പ്രകടനങ്ങളാണ് അഞ്ചു വര്‍ഷത്തിനു ശേഷം സഞ്ജുവിനെ ഇത്തവണ ടീമിലേക്കു തിരികെ വിളിച്ചത്.
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ അടുത്തിടെ കേരളത്തിനായി സഞ്ജു തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. കൂടാതെ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ തിരുവനന്തപുരത്ത് നടന്ന മല്‍സരത്തില്‍ മാച്ച് വിന്നിങ് ഇന്നിങ്്‌സും താരം കളിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications