Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തൊരു പവര്‍, സഞ്ജു വരെ ഞെട്ടി!! ബാറ്റെടുത്ത് ഹീറോയായി ഓവന്‍, വീഡിയോ വൈറല്‍

ഇംഗ്ലണ്ടീഷ് ഫുട്‌ബോളിലെ മുന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മൈക്കല്‍ ഓവനും ടീം ഇന്ത്യയുടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ക്രിക്കറ്റില്‍ മുഖാമുഖം വന്നാല്‍ എങ്ങനെയിരിക്കും? ഒരിക്കലും സംഭവിക്കാനിടയില്ലെന്നു കരുതപ്പെട്ട ഇക്കാര്യം യാഥാര്‍ഥ്യമായിരിക്കുകയാണ്. ഗോള്‍ പോസ്റ്റിനു മുന്നില്‍ ബാറ്റുമായി ഓവന്‍ സ്‌ട്രൈക്ക് നേരിട്ടപ്പോള്‍ ബൗള്‍ ചെയ്തതാവട്ടെ സഞ്ജുവായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ഫാന്‍ എന്‍ഗേജ്‌മെന്റ് ആന്റ് കമ്മ്യൂണിറ്റി ആക്റ്റിവിറ്റിയുടെ ഭാഗമായി ഓവന്‍ മുംബൈയിലെത്തിയപ്പോഴാണ് ഈ അപൂര്‍വ്വ രംഗങ്ങള്‍ക്കു കാണികള്‍ സാക്ഷിയായത്. മുംബൈയിലെ നെസ്‌കോ സെന്ററിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

SANJU MICHAEL OWEN

screenshot: plforindia

അടിച്ചുപറത്തി ഓവന്‍

മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫുട്‌ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും താന്‍ കേമനാണെന്ന തെളിയിക്കുന്നതായിരുന്നു മൈക്കല്‍ ഓവന്റെ ബാറ്റിങ് പ്രകടനം. സഞ്ജു വളരെ സ്ലോയില്‍ പന്തെറിഞ്ഞു കൊടുത്തപ്പോള്‍ ഒരു ടി20 മല്‍സരം കളിക്കുന്ന ആവേശത്തില്‍ വളരെ അഗ്രസീവായാണ് ഓവന്‍ അവയെ നേരിട്ടത്.

മൈക്കല്‍ ഓവനെതിരേ പന്തെറിയുന്ന സഞ്ജു സാംസണ്‍. വീഡിയോ കാണാം

കണ്ണഞ്ചിക്കുന്ന ഷോട്ടുകളുമായി മുന്‍ ലിവര്‍പൂള്‍, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ കാണികളെ ശരിക്കും കൈയിലെടുത്തു. വളരെ പവര്‍ഫുള്‍ ഷോട്ടുകളായിരുന്നു ഓവന്‍ കളിച്ചത്. ഇവയിലൊന്ന് സഞ്ജുവിന്റെ തലയ്ക്കു നേരെ വന്നെങ്കിലും അദ്ദേഹം കുനിഞ്ഞുകൊണ്ട് ഒഴിഞ്ഞു മാറുന്നതും വീഡിയോയില്‍ കാണം.

ഫുട്‌ബോളറല്ലെങ്കില്‍ ക്രിക്കറ്റര്‍

ഫുട്‌ബോളിലേക്കു വന്നില്ലായിരുന്നെങങ്കില്‍ താനൊരു ക്രിക്കറ്ററായി മാറിയേയെന്നു മൈക്കല്‍ ഓവന്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലേക്കുള്ള ഈ വരവ് വളരെ നല്ല അനുഭവമാണ്, എനിക്കു ഇതു ഏറെ ഇഷ്ടമാവുകയും ചെയ്തു. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനാണ് ഞാന്‍ ഇവിടെയെത്തിയത്.

കുറച്ചു ഫുട്‌ബോളും അതോടൊപ്പം കുറച്ചു ക്രിക്കറ്റുമെല്ലാം കളിക്കാനാണ് ശ്രമം. ഇന്ത്യക്കാര്‍ വളരെയധികം പാഷനുള്ളവരാണ്. ക്രിക്കറ്റിനു വലിയ പിന്തുണയുള്ള രാജ്യമാണെങ്കിലും ഫുട്‌ബോളിനും ഇവിടെ വലിയ വിഭാഗം ആരാധകരുണ്ടെന്നു ഇവിടേക്കു വരുന്നതിനു മുമ്പ് തന്നെ അറിയാമായിരുന്നെന്നും ഓവന്‍ വ്യക്തമാക്കി.

SANJU MICHAEL OWEN

photocredit/ themichaelowen

അതേസമയം, പരിപാടിയില്‍ സംസാരിക്കവെ താനും വലിയൊരു ഫുട്‌ബോള്‍ ഫാനാണെന്നു സഞ്ജു സാംസണും തുറന്നു പറഞ്ഞു. ഞാന്‍ ഫുട്‌ബോളിന്റെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെയുമെല്ലാം കടുത്ത ആരാധകനാണ്. ചെറുപ്പകാലം മുതല്‍ തന്നെ ഞാന്‍ ഒരുപാട് ഫുട്‌ബോള്‍ കാണാറുണ്ട്.

കാണുന്നതിനേക്കാള്‍ ഞാന്‍ എന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയും ചെയ്യാറുണ്ട്. ചേട്ടന്‍, അച്ചന്‍ എന്നിവരുടെ കൂടെയെല്ലാം ഞാന്‍ കളിക്കാറുണ്ട്. ഫുട്‌ബോള്‍ എന്നെ സംബന്ധിച്ച് വളരെയധികം അടുപ്പമുള്ള ഒരു ഗെയിമാണ്. ഞാന്‍ വലിയൊരു ലിവര്‍പൂള്‍ ഫാനുമാണ്. അവര്‍ കളിക്കുന്ന ശൈലി എനിക്കു ഏറെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ അവരെ എപ്പോഴും പിന്തുണയ്ക്കാറുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 7, 2025, 14:44 [IST]
Other articles published on Oct 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+