Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് ബെസ്റ്റ് ടൈം!! ഗംഭീര്‍ ഇനി കൈവിടില്ല? വമ്പന്‍ സൂചന, വീഡിയോ വൈറല്‍

ഇന്ത്യന്‍ ടീമിനൊപ്പം ടി20 ക്രിക്കറ്റില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ബെസ്റ്റ് ടൈമാണ് ഇനി വരാനിരിക്കുന്നതെന്ന് ഉറപ്പായിരിക്കുകയാണ്. ടി20യില്‍ അദ്ദേഹത്തിനു പ്രധാന ഭീഷണിയായിരുന്ന മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലിനെ ഇപ്പോള്‍ ടീമില്‍ നിന്നു പുറത്താക്കിയിരിക്കുകയാണ്.

ഇതോടെ അടുത്ത ടി20 ലോകകപ്പിലടക്കം ഓപ്പണിങ് സ്ഥാനവും സഞ്ജു ഉറപ്പിപ്പിച്ചിരിക്കുകയാണ്. ഗില്ലിന്റെ മടങ്ങിവരവിനു ശേഷം കോച്ച് ഗൗതം ഗംഭീറിന്റെ ഭാഗത്തു നിന്നും ചെറിയ അവഗണനകള്‍ അദ്ദേഹത്തിനു നേരിടേണ്ടിവന്നിരുന്നു. ഇതു കാരണം തുടര്‍ച്ചയായി ആറു ടി20കളിലാണ് അവസരമില്ലാതെ മലയാളി താരം ബെഞ്ചിലിരുന്നത്.

എന്നാല്‍ ഇപ്പോള്‍ വീണ്ടും കോച്ചിന്റെ ഫേവറിറ്റായി സഞ്ജു മാറിയെന്നു സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മല്‍സരത്തോടെ വ്യക്തമായിരിക്കുകയാണ്. അതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

SANJU GAMBHIR

Photocredit/ X

സഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഗംഭീര്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ സൗത്താഫ്രിക്കയെ 30 റണ്‍സിനു തകര്‍ത്തുവിടാന്‍ ഇന്ത്യക്കായിരുന്നു. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-1നു ഇന്ത്യ കൈക്കലാക്കുകയും ചെയ്തു.

ആറു ടി20കളില്‍ തഴയപ്പെട്ട ശേഷം ഓപ്പണറായി സഞ്ജു സാംസണ്‍ ടീമിലേക്കു മടങ്ങിയെത്തിയ മല്‍സരം കൂടിയാണിത്. കളിയുടെ എല്ലാ മേഖലയിലും അദ്ദേഹം ഇംപാക്ടുണ്ടാക്കുകയും ചെയ്തു. 22 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടക്കം 37 റണ്‍സ് സഞ്ജു അടിച്ചെടുത്തു. പിന്നീട് വിക്കറ്റിനു പിന്നിലും മിന്നിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

നിര്‍ഭാഗ്യവശാല്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും സഞ്ജുവിന്റെ ഒരു മിന്നല്‍ സ്റ്റംപിങ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡേവിഡ് മില്ലറുടെ ബുദ്ധിമുട്ടേറിയ ഒരു ഹൈ ബോള്‍ ക്യാച്ചെടുത്ത അദ്ദേഹം കളിയുടെ ക്ലൈമാക്‌സില്‍ ഒരു റിവ്യു എടുക്കാനും ടീമിനെ സഹായിച്ചു. അപകടകാരിയായ മാര്‍ക്കോ യാന്‍സണിന്റെ വിക്കറ്റ് ഇന്ത്യക്കു സമ്മാനിച്ചത് സഞ്ജുവിന്റെ ഈ നീക്കമായിരുന്നു.

ഗ്രൗണ്ടില്‍ വച്ച് സഞ്ജുവുമായി ഏറെ സമയം സംസാരിക്കുന്ന ഗംഭീര്‍. വീഡിയോ കാണാം

ഈ കളിയില്‍ മലയാളി താരത്തിന്റെ പ്രകടനം ഗൗതം ഗംഭീറിനെ ഏറെ സന്തോഷിപ്പിച്ചുവെന്നാണ് പുറത്തു വന്നിട്ടുള്ള വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്. മല്‍സരം പൂര്‍ത്തിയായ ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ട് വിടവെ സഞ്ജുവിന്റെ അടുത്തേക്കാണ് ഗംഭീര്‍ നടന്നുവന്നത്. കൈയില്‍ പിടിച്ച് ഏറെ സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്തു.

SANJU GAMBHIR

പിന്നാലെ ടീമംഗമായ ഹാര്‍ദിക് പാണ്ഡ്യയും സഞ്ജുവിനു അരികിലേക്കു വന്ന് ഹസ്തദാനം നല്‍കി പ്രശംസിക്കുകയായിരുന്നു. തുടര്‍ന്നു മൂന്നു പേരും കൂടി അല്‍പ്പസമയം ഗ്രൗണ്ടില്‍ നിന്നും സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ടീമംഗങ്ങളെല്ലാം പോയ ശേഷവും ഗ്രൗണ്ടില്‍ സഞ്ജുവിന്റെ കൂടെത്തന്നെയായിരുന്നു ഗംഭീര്‍. ഏറെ നേരെ ഇരുവരും പരസ്പരം സംസാരിക്കുന്നതും ഗംഭീര്‍ ചില ഉപദേശങ്ങള്‍ നല്‍കുന്നതുമെല്ലാം വീഡിയോയിലുണ്ട്.

അടുത്ത പരമ്പര

ഇന്ത്യന്‍ ടീമിന്റെ അടുത്ത പരമ്പര ജനുവരിയില്‍ ന്യൂസിലാന്‍ഡുമായിട്ടാണ്, മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് കിവികള്‍ ഇവിടെ കളിക്കുക. ജനുവരി 21നാണ് ടി20 പരമ്പരയാരംഭിക്കുന്നത്. ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ റിഹേഴ്ല്‍ കൂടിയാവും ഇത്.

സഞ്ജു സാംസണും അഭിഷേക് ശര്‍മയും തന്നെയാണ് ഈ പരമ്പരയില്‍ ടീമിലുള്ളത്. സഞ്ജുവിന്റെ ബാക്കപ്പായി ഇഷാന്‍ കിഷന്‍ ടീമിലേക്കു തിരികെ വിളിക്കപ്പെട്ടിട്ടുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്.

Story first published: Monday, December 22, 2025, 16:15 [IST]
Other articles published on Dec 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+