For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

181, അമ്പമ്പോ സഞ്ജു! ഏഴയലത്ത് ആരുമില്ല, ഗില്‍ രണ്ടാമന്‍, സൂര്യക്കു 22.50 മാത്രം

സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ സഞ്ജു സാംസണിനെ തഴഞ്ഞതിലൂടെ വലിയ മണ്ടത്തരമാണ് ഇന്ത്യ കാണിച്ചിരിക്കുന്നതെന്നു കണക്കുകള്‍. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാരെ ഏറ്റവും നന്നായി കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ബാറ്റര്‍മാരെയായിരുന്നു ടീമിനു ആവശ്യം. പക്ഷെ സ്പിന്‍ ബൗളിങിനെതിരേ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ തന്നെ പുറത്താക്കിയാണ് ഇന്ത്യ അബദ്ധം കാണിച്ചിരിക്കുന്നത്.

ഏകദിനത്തില്‍ 2022 മുതലുള്ള കണക്കുകളെടുത്താല്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഞെട്ടിക്കുന്ന ശരാശരിയാണ് സഞ്ജുവിന്റേത്. 181 എന്ന അതിശയിപ്പിക്കുന്ന ശരാശരിയുമായി അദ്ദേഹം ഇന്ത്യയുടെ മറ്റു ബാറ്റര്‍മാരെയെല്ലാം നിഷ്പ്രഭരാക്കി. സഞ്ജുവിനല്ലാതെ ഇന്ത്യയുടെ മറ്റൊരു ബാറ്റര്‍ക്കും സ്പിന്നര്‍മാര്‍ക്കെതിരേ ഈ കാലയളവില്‍ 150ന് മുകളില്‍ ശരാശരിയില്ല.

SANJU SAMSON

ഇന്ത്യന്‍ ബാറ്റിങിലെ സെന്‍സേഷനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് ശരാശരിയുടെ കാര്യത്തില്‍ സഞ്ജുവിനു പിറകിലായി രണ്ടാംസ്ഥാനത്ത്. 115 എന്ന മികച്ച ശരാശരിയാണ് താരത്തിനുള്ളത്. സ്പിന്നര്‍മാര്‍ക്കെതിരേ 100നു മുകളില്‍ ശരാശരിയുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ സഞ്ജുവും ഗില്ലും മാത്രമാണ്.

76.50 ശരാശരിയുള്ള ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ശരാശരിയുടെ കാര്യത്തില്‍ മൂന്നാസ്ഥാനത്ത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനായി പല ശ്രദ്ധേയമായ പ്രകടനങ്ങളും കാഴ്ചവച്ചിട്ടുള്ള താരമാണ് അദ്ദേഹം. കഴിഞ്ഞ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലൂടെ മല്‍സരരംഗത്തേക്കു തിരിച്ചെത്തിയസ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ് ശരാശരിയില്‍ നാലാംസ്ഥാനത്ത്. 60.60 എന്ന മികച്ച ശരാശരി അദ്ദേഹത്തിനുണ്ട്.

ശരാശരിയില്‍ അഞ്ചാമത് നാലാം നമ്പറിലെ സ്ഥിരം സാന്നിധ്യമായ ശ്രേയസ് അയ്യരാണ്. 57.33 ശരാശരിയിലാണ് അദ്ദേഹം സ്പിന്നര്‍മാര്‍ക്കെതിരേ സ്‌കോര്‍ ചെയ്തിരിക്കുന്നത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (50.50), ഇഷാന്‍ കിഷന്‍ (46.50), ഹാര്‍ദിക് പാണ്ഡ്യ (36), സൂപ്പര്‍ താരം വിരാട് കോലി (35.78), രവീന്ദ്ര ജഡേജ (26.33), സൂര്യകുമാര്‍ യാദവ് (22.50) എന്നിവരാണ് ശരാശരിയില്‍ ആറു മുതല്‍ 11 വരെയുള്ള സ്ഥാനങ്ങളില്‍. ഈ ലിസ്റ്റില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവുമുയര്‍ന്ന ശരാശരിയുള്ള സഞ്ജുവൊഴികെ മറ്റെല്ലാവരും ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

SANJU SAMSON

ലോകകപ്പില്‍ നിന്നു മാത്രമല്ല ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും സഞ്ജു ടീമില്‍ നിന്നും തഴയപ്പെട്ടിരിക്കുകയാണ്. നേരത്തേ ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ് എന്നിവയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോഴും അദ്ദേഹത്തിനു ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ ഗംഭീര റെക്കോര്‍ഡാണ് സഞ്ജുവിന്റേത്. 12 ഇന്നിങ്‌സുകളില്‍ നിന്നും 55.71 ശരാശരിയോടെ 390 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്.

സൗത്താഫ്രിക്കയ്‌ക്കെതിരേ നേടിയ 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലായിരുന്നു സഞ്ജുവിനെ അവസാനമായി ഏകദിന ടീമില്‍ കണ്ടത്. അവസാന കളിയില്‍ 41 ബോളില്‍ 51 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്.

Story first published: Thursday, September 21, 2023, 13:55 [IST]
Other articles published on Sep 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+