For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ക്ഷമിക്കണം! സിക്‌സര്‍ മുഖത്തുകൊണ്ട ആരാധികയെ കണ്ട് സഞ്ജു; കൈയടിച്ച് ആരാധകര്‍

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. സഞ്ജു സാംസണും തിലക് വര്‍മയും സെഞ്ച്വറികളോടെ മിന്നിച്ചപ്പോള്‍ സിക്‌സര്‍ മഴയാണ് പെയ്തത്. സഞ്ജുവും തിലകും അതിവേഗത്തില്‍ റണ്‍സുയര്‍ത്തി സെഞ്ച്വറിയോടെ മിന്നിച്ചിരുന്നു. ഇതാണ് ഇന്ത്യക്ക് വമ്പന്‍ ജയം നേടിക്കൊടുത്തതെന്ന് പറയാം. മത്സരത്തിനിടെ സഞ്ജു സാംസണിന്റെ സിക്‌സര്‍ ഗ്യാലറിയിരുന്ന ഒരു സ്ത്രീയുടെ മുഖത്ത് കൊണ്ടിരുന്നു.

പന്തിന്റെ വരവ് ശ്രദ്ധിക്കാതെ അടുത്തിരുന്ന കുട്ടിയോട് തിരിഞ്ഞുനിന്ന് സംസാരിച്ച സ്ത്രിയുടെ മുഖത്താണ് സഞ്ജുവിന്റെ ഷോട്ട് പതിച്ചത്. പന്ത് സ്ത്രീയുടെ മുഖത്ത് കൊണ്ടതിന് പിന്നാലെ തന്നെ സഞ്ജു തന്റെ നിരാശ മുഖത്ത് പ്രകടമാക്കിയിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. പന്ത് മുഖത്തേറ്റതിന് പിന്നാലെ സ്ത്രീ കരയുന്ന വീഡിയോയും ഐസ് ബോക്‌സ് വെച്ച് വേദനിക്കുന്ന മുഖഭാവം തണുപ്പിക്കുന്നതും കാണാനായിരുന്നു.

ഇതെല്ലാം സഞ്ജുവിനെ വളരെയധികം നിരാശനാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അതിലും മികച്ച പ്രവര്‍ത്തിയോടെ സഞ്ജു ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ്. മത്സരശേഷം സഞ്ജു ആ സ്ത്രീയെ നേരിട്ട് കണ്ട വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ആരാധികയെ ആശ്വസിപ്പിച്ച് സഞ്ജു

സഞ്ജു സാംസണിന്റെ പവര്‍ ഷോട്ട് ബോര്‍ഡില്‍ തട്ടി തെറിച്ചാണ് ആരാധികയുടെ മുഖത്ത് അടിച്ചത്. ശക്തമായിത്തന്നെയാണ് ആരാധികയുടെ മുഖത്ത് പന്തുകൊണ്ടത്. അതുകൊണ്ടുതന്നെ മത്സരശേഷം നേരിട്ട് കണ്ട് ആരാധികയെ ആശ്വസിപ്പിച്ചാണ് സഞ്ജു മടങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. സഞ്ജുവിന്റെ നല്ല മനസിനെ പ്രശംസിക്കുകയാണ് ആരാധകര്‍. സഞ്ജു ആരാധകരുടെ താരമാണെന്നാണ് പ്രതികരണങ്ങള്‍ വരുന്നത്.

എന്തായാലും മത്സരശേഷവും ആരാധികയെ കാണാനും ക്ഷമ ചോദിക്കാനും സുഖ വിവരം അന്വേഷിക്കാനും സഞ്ജു തയ്യാറായത് വലിയ മനസുകൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും സഞ്ജുവിന്റെ നല്ല മാതൃകയെ വാഴ്ത്തുകയാണ് ആരാധകര്‍. ആരാധികയുടെ അശ്രദ്ധകൊണ്ടാണ് പന്ത് മുഖത്തടിച്ചത്. എന്നിട്ടും സഞ്ജു ആരാധികയെ ആശ്വസിപ്പിക്കാന്‍ തയ്യാറായത് വലിയ കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്.

sanju samson

സഞ്ജു ദക്ഷിണാഫ്രിക്കയില്‍ കസറി

സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരക്ക് പോകുമ്പോള്‍ എല്ലാവര്‍ക്കും വലിയ പ്രതീക്ഷയായിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയ താരമെന്ന നിലയില്‍ സഞ്ജുവിന് ടി20 പരമ്പരയിലും കസറാനാവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇത് തെറ്റിയില്ലെന്ന് തന്നെ പറയാം. രണ്ട് വെടിക്കെട്ട് സെഞ്ച്വറി ഉള്‍പ്പെടെയാണ് സഞ്ജു ദക്ഷിണാഫ്രിക്കയില്‍ മിന്നിച്ചത്. രണ്ട് മത്സരത്തില്‍ ഡെക്കിനാണ് അദ്ദേഹം പുറത്തായത്.

എന്നാല്‍ രണ്ട് വെടിക്കെട്ട് സെഞ്ച്വറികളുമായി കസറുകയും ചെയ്തു. ഇന്ത്യയുടെ ടി20 ഓപ്പണര്‍ സ്ഥാനത്ത് സീറ്റുറപ്പിക്കുന്ന പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. ഇതേ ഫോമില്‍ തുടര്‍ന്നാല്‍ അടുത്ത ടി20 ലോകകപ്പിലും സഞ്ജു സാംസണ്‍ ടീമിലുണ്ടാവും. കഴിഞ്ഞ തവണ കളിക്കാന്‍ സാധിച്ചില്ലെങ്കിലും വരുന്ന ലോകകപ്പില്‍ ഓപ്പണര്‍ റോളില്‍ത്തന്നെ സഞ്ജു കളിക്കാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. എന്തായാലും സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങളെല്ലാം ആരാധകര്‍ക്ക് വലിയ ആവേശം നല്‍കുന്നതാണ്.

ഇനി കേരള ടീമിനൊപ്പം മിന്നിക്കും

ദേശീയ ടി20 മത്സരങ്ങള്‍ ഇനി രണ്ട് മാസത്തിന് ശേഷമാവും ഉണ്ടാവുക. അതുകൊണ്ടുതന്നെ കേരള ടീമിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാന്‍ തയ്യാറെടുക്കുകയാണ് സഞ്ജു. കേരളത്തിന്റെ നായകനായാണ് സഞ്ജു കളിക്കാന്‍ പോകുന്നതെന്നാണ് വിവരം. കേരളത്തിന്റെ ഓപ്പണര്‍ റോളില്‍ സഞ്ജു സാംസണ്‍ കളിക്കുമെന്നാണ് സൂചന. ഇംഗ്ലണ്ട് ടി20 പരമ്പരക്ക് മുമ്പ് സഞ്ജു കേരളത്തിനൊപ്പം കളിച്ച് ഫോം നിലനിര്‍ത്താനാണ് പദ്ധതിയിടുന്നത്. എന്തായാലും ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന നീക്കമാണിതെന്ന് പറയാം.

Story first published: Monday, November 18, 2024, 7:13 [IST]
Other articles published on Nov 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+