Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവും യുവതാരങ്ങളും ഹാപ്പി, ബിസിസിഐയുടെ കിടിലന്‍ നീക്കം; വമ്പന്മാര്‍ക്ക് പണികിട്ടി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങള്‍ക്ക് സന്തോഷവും സീനിയര്‍ താരങ്ങള്‍ക്ക് എട്ടിന്റെ പണിയും നല്‍കുന്ന തീരുമാനവുമായി ബിസിസി ഐ. പുതിയ സെക്രട്ടറി ബിസിസി ഐയുടെ തലപ്പത്തേക്കെത്തിയതിന് പിന്നാലെയാണ് കടുത്ത നീക്കത്തിലേക്ക് കടന്നിരിക്കുന്നത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ യുവതാരങ്ങളാണ് ഭേദപ്പെട്ട പ്രകടനത്തോടെ കൈയടി നേടിയത്.

ഈ സാഹചര്യം വിലയിരുത്തി താരങ്ങളുടെ പ്രതിഫലം വെട്ടിച്ചുരുക്കാനാണ് ബിസിസി ഐയുടെ തീരുമാനം. പ്രകടനം വിലയിരുത്തി പ്രതിഫലം നല്‍കുന്നത് തീരുമാനിക്കാമെന്ന നിര്‍ദേശം ബിസിസി ഐ മുന്നോട്ട് വെച്ചുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന ബിസിസി ഐ യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നും ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് തന്നെ ഈ തീരുമാനം നടപ്പിലാക്കിയേക്കുമെന്നുമാണ് വിവരം.

സൂപ്പര്‍ താര പദവി ഇനി പരിഗണിക്കില്ല

ഇന്ത്യന്‍ ടീമിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ടീമിലെ സീനിയറായിട്ടുള്ള സൂപ്പര്‍ താരങ്ങളാണെന്ന ആക്ഷേപം നേരത്തെ മുതല്‍ ഉള്ളതാണ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് സൂപ്പര്‍ താരങ്ങള്‍. രണ്ട് പേരുമാണ് കൂടുതല്‍ പ്രതിഫലവും വാങ്ങുന്നത്. എന്നാല്‍ ഇരുവരുടേയും സമീപകാല പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. രോഹിത് ശര്‍മയുടെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ ശരാശരി ഏഴില്‍ താഴെയായിരുന്നു.

എന്നാല്‍ പ്രതിഫലം നോക്കുമ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത് രോഹിത്താണ്. ഈ രീതിക്ക് മാറ്റം കൊണ്ടുവന്ന് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളുടെ പ്രതിഫലം തീരുമാനിക്കാനാണ് ബിസിസി ഐയുടെ നീക്കം. അങ്ങനെ വരുമ്പോള്‍ മികച്ച പ്രകടനം നടത്താന്‍ സ്വാഭാവികമായും താരങ്ങള്‍ നിര്‍ബന്ധിതരാവും. കൂടുതല്‍ മുന്നൊരുക്കം നടത്താനും ആത്മാര്‍ത്ഥത കാണിക്കാനും താരങ്ങള്‍ തയ്യാറാവും. ഈ രീതിയിലേക്കുള്ള മാറ്റം ഗുണം ചെയ്യുമെന്നാണ് ബിസിസി ഐയുടെ വിലയിരുത്തല്‍.

rohit sharma

ടെസ്റ്റ് കളിക്കാന്‍ താരങ്ങള്‍ക്ക് താല്‍പര്യമില്ല

ഇന്ത്യയുടെ പല താരങ്ങള്‍ക്കും ടെസ്റ്റ് കളിക്കാന്‍ വലിയ താല്‍പര്യമില്ലെന്നാണ് ബിസിസി ഐ യോഗത്തിലെ വിലയിരുത്തല്‍. ഇതിന് മാറ്റംകൊണ്ടുവരാനാണ് ഇത്തരമൊരു നീക്കം. പ്രതിഫലത്തില്‍ വലിയ കുറവുണ്ടാകുമ്പോള്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്താന്‍ നിര്‍ബന്ധിതരാവും. അതുകൊണ്ടുതന്നെ ഇത്തരമൊരു നീക്കത്തോട് പരിശീലകന്‍ ഗൗതം ഗംഭീറും അനുകൂലമായാണ് പ്രതികരിച്ചതെന്നാണ് വിവരം. എന്നാല്‍ ഇത് ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് വലിയ തലവേദനയാവും.

നിലവിലെ രീതി അനുസരിച്ച് സീനിയര്‍ താരങ്ങള്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. മികവ് കാട്ടിയാലും ഇല്ലെങ്കിലും കോടികള്‍ കീശയില്‍ വീഴും. എന്നാല്‍ മാച്ച് വിന്നര്‍മാരാകുന്ന യുവതാരങ്ങള്‍ക്ക് സീനിയര്‍ താരങ്ങളെക്കാള്‍ വളരെ കുറവ് പ്രതിഫലമാണ് ലഭിക്കുക. ഈ സാഹചര്യത്തില്‍ ടെസ്റ്റ് കളിക്കാന്‍ താരങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യമുണ്ടാക്കാനാണ് ഇത്തരമൊരു നീക്കത്തിലേക്ക് ബിസിസി ഐ കടന്നിരിക്കുന്നത്. ഇതില്‍ സീനിയര്‍ താരങ്ങള്‍ക്ക് എതിര്‍പ്പുണ്ടാവുമെന്നുറപ്പാണ്.

യുവതാരങ്ങള്‍ ഹാപ്പി

ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണിത്. ദക്ഷിണാഫ്രിക്കയില്‍ സഞ്ജു സാംസണും തിലക് വര്‍മയും രണ്ട് സെഞ്ച്വറികള്‍ വീതം നേടി റെക്കോഡ് പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇവര്‍ക്ക് ലഭിച്ച പ്രതിഫലം സീനിയര്‍ താരമായ ഹാര്‍ദിക് പാണ്ഡ്യയെക്കാള്‍ കുറവാണ്.

ഇത്തരത്തിലുള്ള രീതി മാറി ഫോം വിലയിരുത്തി പ്രതിഫലം നിശ്ചയിക്കുമ്പോള്‍ സഞ്ജുവിനും തിലകിനും കൂടുതല്‍ പ്രതിഫലം ലഭിക്കും. ഇത്തരമൊരു മാറ്റത്തിലേക്ക് വരണമെന്നാണ് യുവതാരങ്ങള്‍ ആഗ്രഹിക്കുക. ഈ നിയമം നിലവില്‍ വന്നാല്‍ മികവിലേക്കെത്താന്‍ താരങ്ങള്‍ കൂടുതല്‍ താല്‍പര്യം കാട്ടിയേക്കും. ഇത് ടീമിന് ഗുണകരമാവുമെന്നുറപ്പാണ്.

Story first published: Tuesday, January 14, 2025, 11:38 [IST]
Other articles published on Jan 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+